Mohanlal, Mammootty ഫെയ്സ്ബുക്ക്
Entertainment

'മമ്മൂക്കയുടെ തിരിച്ചുവരവ് നമ്മളെ സംബന്ധിച്ച് വലിയൊരു കാര്യമാണ്; ഞങ്ങളുടെ സിനിമയുടെ ഷൂട്ട് ഉടനെ ആരംഭിക്കട്ടെ'

ഇന്നലെയും ഈയടുത്തുമൊക്കെ അദ്ദേഹത്തെ ഞാന്‍ ഫോണില്‍ വിളിച്ച് സംസാരിച്ചിരുന്നു.

സമകാലിക മലയാളം ഡെസ്ക്

മലയാളികള്‍ ഒന്നടങ്കം കാത്തിരുന്ന തിരിച്ചുവരവായിരുന്നു നടൻ മമ്മൂട്ടിയുടേത്. ആരോഗ്യപ്രശ്നങ്ങള്‍ കാരണം സിനിമയിൽ നിന്ന് കുറച്ചു നാളുകളായി വിട്ടു നിൽക്കുകയാണ് അദ്ദേഹം. അടുത്തിടെ അദ്ദേഹത്തിന്റെ അസുഖം മാറിയെന്നും തിരിച്ചു വരുകയാണെന്നുമുള്ള വാർത്ത മലയാളികൾക്ക് നൽകിയ ആശ്വാസം ചെറുതൊന്നുമല്ലായിരുന്നു.

ഇപ്പോള്‍ മമ്മൂട്ടിയെ കുറിച്ച് സംസാരിക്കുകയാണ് മോഹന്‍ലാല്‍. അദ്ദേഹം അസുഖം ഭേദമായി തിരിച്ചുവരിക എന്ന് പറയുന്നത് തന്നെ വലിയൊരു ഓണമാണെന്ന് മോഹന്‍ലാല്‍ പറയുന്നു. മീഡിയവണ്ണിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു മോഹന്‍ലാല്‍.

"മമ്മൂക്കയുടെ തിരിച്ചുവരവ് നമ്മളെ സംബന്ധിച്ച് വലിയൊരു കാര്യമാണ്. ഒരുപാട് പേരുടെ പ്രാര്‍ഥന അതിന് പുറകില്‍ ഉണ്ട്. അദ്ദേഹവുമായിട്ട് ഞാന്‍ സംസാരിക്കാറുണ്ട്. ഇന്നലെയും ഈയടുത്തുമൊക്കെ അദ്ദേഹത്തെ ഞാന്‍ ഫോണില്‍ വിളിച്ച് സംസാരിച്ചിരുന്നു. തിരിച്ച് വരുമ്പോള്‍ ഡബ്ബിങ്ങ് തുടങ്ങുകയാണ്.

അത് കഴിഞ്ഞ് ഞങ്ങള്‍ ഒരുമിച്ചുള്ള ഒരു സിനിമയിലും ഞങ്ങള്‍ക്ക് വര്‍ക്ക് ചെയ്യാനുണ്ട്. എത്രയും പെട്ടന്ന് ആ സിനിമയുടെ ഷൂട്ടിങ്ങ് ആരംഭിക്കട്ടേ എന്ന് ഞാന്‍ പ്രാര്‍ഥിക്കുന്നു.- മോഹന്‍ലാല്‍ പറഞ്ഞു. മകളും സിനിമയിലേക്ക് പോകാന്‍ ഒരുങ്ങുന്ന വേളയില്‍ എന്തെങ്കിലും ഉപദേശം കൊടുക്കാനുണ്ടോ എന്ന ചോദ്യത്തോടും അദ്ദേഹം പ്രതികരിച്ചു.

ഒരു ഉപദേശവും കൊടുക്കാനില്ലെന്നാണ് മോഹന്‍ലാല്‍ പറയുന്നത്. അവര്‍ക്ക് ഇഷ്ടം തോന്നിയ ഒരു സമയത്ത് സിനിമയില്‍ അഭിനയിക്കട്ടേ എന്ന് എന്നോട് ചോദിച്ചു. കാരണം അവരുടെ കൂടെയുള്ള എല്ലാവരും അഭിനയിക്കുകയാണ്.

കല്യാണിയായലും കീര്‍ത്തിയായലും അപ്പുവാണെങ്കിലും. അവള്‍ക്ക് ചെയ്യാന്‍ പറ്റുന്ന ഒരു സിനിമയാണ് ഇത്. മാര്‍ഷല്‍ ആര്‍ട്‌സ് പഠിച്ചുകൊണ്ടിരിക്കുകയാണ് അവള്‍. അത് പ്രമേയമാക്കിയുള്ള ഒരു കഥ കിട്ടി. അപ്പോള്‍ അത് ചെയ്യാമെന്ന് പറഞ്ഞു".- മോഹൻലാൽ പറഞ്ഞു.

Cinema News: Actor Mohanlal talks about Mammootty health.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കസ്റ്റഡിയിലെടുത്ത ഭര്‍ത്താവിനെ തേടിയെത്തി; പൊലീസ് സ്റ്റേഷനില്‍ ഗര്‍ഭിണിക്ക് ക്രൂരമര്‍ദനം; ഒടുവില്‍ ഇടപെട്ട് മുഖ്യമന്ത്രി

കൂച്ച് ബെഹാർ ട്രോഫി: ബറോഡയ്ക്കെതിരെ കേരളത്തിന് മുന്നിൽ റൺ മല

​'കുറ്റകൃത്യത്തിൽ പങ്കില്ല, വെറുതെ വിടണം'; നടിയെ ആക്രമിച്ച കേസിലെ 5, 6 പ്രതികൾ ഹൈക്കോടതിയിൽ

വാതില്‍ ചവിട്ടിത്തുറന്ന് സ്റ്റേഷനിലെത്തി; കൈക്കുഞ്ഞുങ്ങളെ എറിഞ്ഞ് കൊല്ലാന്‍ ശ്രമിച്ചു; ദൃശ്യങ്ങള്‍ തെളിവ്; ഗര്‍ഭിണിയെ മുഖത്തടിച്ച സംഭവത്തില്‍ സിഐ

'ഇതാണോ പിണറായി വിജയന്‍ സര്‍ക്കാരിന്റെ സ്ത്രീസുരക്ഷ?; ഏത് യുഗത്തിലാണ് ജീവിക്കുന്നത്?'

SCROLL FOR NEXT