Mollywood Times ഇൻസ്റ്റ​ഗ്രാം
Entertainment

നസ്‌ലിന്റെ 'മോളിവുഡ് ടൈംസ്' റിലീസ് മാറ്റി; ചിത്രം ജൂണിലെത്തും

മോളിവുഡ് ടൈംസ് " ജൂൺ അഞ്ചിന് റിലീസിനെത്തും.

Author : സമകാലിക മലയാളം ഡെസ്ക്

നസ്‌ലിനെ നായകനാക്കി "മുകുന്ദന്‍ ഉണ്ണി അസോസിയേറ്റ്സ് "എന്ന ചിത്രത്തിനു ശേഷം അഭിനവ് സുന്ദർ നായക് സംവിധാനം ചെയ്യുന്ന "മോളിവുഡ് ടൈംസ് " ജൂൺ അഞ്ചിന് റിലീസിനെത്തും. ആഷിഖ് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ആഷിഖ് ഉസ്മാൻ നിർമിക്കുന്ന ചിത്രത്തിൽ സംഗീത് പ്രതാപ്, ഷറഫുദ്ദീന്‍ എന്നിവരും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

സിനിമ സംവിധായകൻ ആകണമെന്ന മോഹവുമായി നടക്കുന്ന വിനീത് മാധവൻ എന്ന കൗമാരകാരനായി നസ്‌ലിൻ എത്തുന്ന മോളിവുഡ് ടൈംസ് എന്ന ചിത്രത്തിൽ മലയാള സിനിമയിലെ നിരവധി താരങ്ങൾ കാമിയോ റോളുകളിൽ വരുന്നുണ്ട്. വിശ്വജിത് ഒടുക്കത്തിൽ ഛായാഗ്രഹണം നിർവ്വഹിക്കുന്നു.

രാമു സുനിൽ തിരക്കഥ സംഭാഷണമെഴുതുന്നു. സംഗീതം- ജേക്ക്സ് ബിജോയ്, എഡിറ്റിംഗ്- നിധിൻ രാജ് അരോൾ, അഭിനവ് സുന്ദർ നായക്, പ്രൊഡക്ഷൻ കൺട്രോളർ- സുധർമൻ വള്ളിക്കുന്ന്. ആർട്ട് ഡയറക്ടർ- ആഷിക് എസ്, കോസ്റ്റ്യൂം ഡിസൈൻ-മാഷർ ഹംസ, മേക്കപ്പ്- റോണക്സ് സേവ്യർ, സ്റ്റിൽസ്- ബോയക്ക്, ചീഫ് അസോസിയേറ്റ് ഡയറക്ടർ-രാജേഷ് അടൂർ,

പ്രൊഡക്ഷൻ എക്സിക്യുട്ടീവ്-എസ്സാ കെ എസ്തപ്പാൻ. അസോസിയേറ്റ് ഡയറക്ടർ-കെവിൻ കരിപ്പേരി,ചീഫ് അസോസിയേറ്റ് ക്യാമറമാൻ- സുമേഷ് മോഹൻ, ഫിനാൻസ് കൺട്രോളർ-ശിവകുമാർ,സൗണ്ട് ഡിസൈന്‍ ആന്റ് മിക്‌സിംഗ്-വിഷ്ണു ഗോവിന്ദ്,വിഎഫ്എക്‌സ്-ഡിജി ബ്രിക്‌സ്, കളറിസ്റ്റ്-ശ്രീക് വാരിയര്‍,മോഷന്‍ ഗ്രാഫിക്‌സ്- ജോബിന്‍ ജോസഫ്, അസിസ്റ്റന്റ് ഡയറക്ടർ-നന്ദു കൃഷ്ണൻ ജി,

അതുൽ കിഷൻ, അമൃത മറിയം, മരിയ, പരസ്യകല- യെല്ലോ ടൂത്ത്സ്, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ്- ഒബ്‌സ്‌ക്യൂറ എന്റര്‍ടൈന്‍മെന്റ്, വിതരണം-സെൻട്രൽ പിക്ചേഴ്സ്. മോളിവുഡ് ടൈംസിനു ശേഷം മോഹൻലാൽ പോലീസ് വേഷത്തിൽ എത്തുന്ന തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന "അതിമനോഹരം" എന്ന സിനിമയാണ് ആഷിക് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ അടുത്ത വലിയ പ്രോജക്ട്. പിആർഒ- എ എസ് ദിനേശ്.

Cinema News: Naslen starrer Mollywood Times release date postponed.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കളി തീർന്നു, വേ​ഗം രാജ്യം വിടണം'; ഇറാൻ ടീമിനോട് അമേരിക്ക; 'ക്രൂരതയെന്ന്' പരിശീലകൻ

'ഇന്ദ്രന്‍സേട്ടന്‍ എന്റെ ചങ്കാണ്; ഈ കഥാപാത്രം ആര്യ ചെയ്യണമെന്നത് എന്റെ ശാഠ്യം'; അനന്തന്‍ കാട് ട്രെയ്‌ലര്‍ ലോഞ്ചില്‍ മുരളി ഗോപി

പൂവമ്പഴത്തിന് പകരമാവില്ല ഓറഞ്ച്! ലൈംഗിക ശേഷി വർധിപ്പിക്കുന്ന ഭക്ഷണങ്ങൾ

ആദ്യ കളി ദയനീയമായി തോറ്റു, ലോകകപ്പിൽ ടുണീഷ്യ കോച്ചിന്റെ പണി പോയി! പകരക്കാരൻ അർജന്റീനയെ വീഴ്ത്തിയ ഹെർവ് റെനാർഡ്

കാല്‍നട യാത്രക്കാര്‍ക്ക് ആശ്വാസം; ദുബൈയിലെ ഏറ്റവും വലുത്, അഞ്ച് വര്‍ഷത്തിനകം വരുന്നത് 31 നടപ്പാലങ്ങള്‍, വിഡിയോ

SCROLL FOR NEXT