ദ് രാജാ സാബ് (The Raja Saab) ഇൻസ്റ്റ​ഗ്രാം
Entertainment

ഹൊറർ റൊമാന്‍റിക് ത്രില്ലറുമായി കോരിത്തരിപ്പിക്കാൻ പ്രഭാസ്; 'രാജാ സാബിന്റെ' റിലീസ് തീയതി പുറത്ത്

'ഹൊറർ ഈസ് ദ് ന്യൂ ഹ്യൂമർ' എന്ന ടാഗ് ലൈനുമായാണ് രാജാ സാബ് എത്തുന്നത്.

സമകാലിക മലയാളം ഡെസ്ക്

പ്രഭാസ് നായകനായെത്തുന്ന പുതിയ ചിത്രമാണ് ദ് രാജാ സാബ് (The Raja Saab). ചിത്രത്തിന്റെ റിലീസ് തീയതി പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകര്‍. ഡിസംബർ 5 നാണ് ചിത്രത്തിന്‍റെ വേള്‍ഡ് വൈഡ് റിലീസ്. ജൂൺ 16 ന് ചിത്രത്തിന്റെ ടീസർ പ്രേക്ഷകരിലേക്കെത്തും. സമാനതകളില്ലാത്ത സ്റ്റൈലിലും സ്വാഗിലും കരിയറിൽ ഇതുവരെ അവതരിപ്പിക്കാത്ത രീതിയിലുള്ളൊരു പുത്തൻ വേഷപ്പകർച്ചയിലാണ് ചിത്രത്തിൽ പ്രഭാസ് എത്തുന്നത്.

ഹൊറർ എന്‍റർടെയ്നറായ 'ഹൊറർ ഈസ് ദ് ന്യൂ ഹ്യൂമർ' എന്ന ടാഗ് ലൈനുമായാണ് രാജാ സാബ് എത്തുന്നത്. അമാനുഷികമായ ചില ത്രില്ലിങ് നിമിഷങ്ങളും പ്രണയം നിറച്ച രംഗങ്ങളും അതിരുകളില്ലാത്ത സിനിമാറ്റിക് അനുഭവവും ചിത്രം പ്രേക്ഷകർക്കായി കാത്തുവെച്ചിട്ടുണ്ടെന്നാണ് അണിയറപ്രവർത്തകരുടെ വാക്കുകള്‍.

'രാജാ സാബ്' പൊങ്കൽ സ്പെഷൽ പോസ്റ്റർ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയിരുന്നു. കൂടാതെ പ്രഭാസിന്‍റെ പിറന്നാൾ ദിനത്തിൽ പുറത്തിറങ്ങിയ 'രാജാ സാബ്' മോഷൻ പോസ്റ്റർ സോഷ്യൽ മീഡിയയിൽ തരംഗമായി മാറിയിരുന്നു. ആദ്യ ഗ്ലിംപ്സ് വിഡിയോയും ഏവരും ഏറ്റെടുത്തിരുന്നു. ഫാമിലി എൻ്റർടെയ്‌നറായെത്തിയ ‘പ്രതി റോജു പാണ്ഡഗെ’, റൊമാൻ്റിക് കോമഡി ചിത്രമായ ‘മഹാനുഭാവുഡു’ എന്നീ സിനിമകൾക്ക് ശേഷം മാരുതി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ദ് രാജാ സാബ്’.

മാളവിക മോഹനനാണ് ചിത്രത്തിൽ നായികയായെത്തുന്നത്. വേറിട്ടൊരു ഹൊറർ റൊമാന്‍റിക് കോമഡിയാണ് ചിത്രമെന്നാണ് സൂചന. തെലുങ്ക്, തമിഴ്, മലയാളം, കന്നഡ, ഹിന്ദി എന്നീ അഞ്ച് ഭാഷകളിലായി പാൻ ഇന്ത്യൻ ചിത്രമായി പ്രദർശനത്തിനെത്തുന്ന രാജാ സാബ് പീപ്പിൾ മീഡിയ ഫാക്ടറിയുടെ ബാനറിൽ ടിജി വിശ്വപ്രസാദാണ് നിർമിക്കുന്നത്. ഇന്ത്യൻ സിനിമയിലെ തന്നെ വ്യത്യസ്തമായൊരു ഒരു ദൃശ്യ വിസ്മയമായാണ് ചിത്രം അണിയറയിൽ ഒരുങ്ങുന്നതെന്നാണ് അറിയാനാകുന്നത്. നിധി അഗർവാള്‍, റിഥി കുമാർ തുടങ്ങി വലിയൊരു താരനിര തന്നെ ചിത്രത്തിലുണ്ട്.

വിവേക് കുച്ചിബോട്ലയാണ് സഹനിർമ്മാതാവ്. ഒരു റിബൽ മാസ് ഫെസ്റ്റിവൽ തന്നെയാകും ചിത്രമെന്നാണ് അണിയറപ്രവർത്തകരുടെ സാക്ഷ്യം. ഇന്ത്യൻ സിനിമയുടെ ഒരു ബ്ലോക്ക്ബസ്റ്റർ സീസണായ ഡിസംബറിൽ 'രാജാ സാബ്' ഒരു ഗെയിം-ചേഞ്ചർ തന്നെയായിരിക്കുമെന്നാണ് ഏവരുടേയും കണക്കുകൂട്ടൽ.

തമൻ എസ് സം​ഗീതം പകരുന്ന ചിത്രത്തിന്‍റെ ഛായാഗ്രഹണം: കാർത്തിക് പളനി, ചിത്രസംയോജനം: കോത്തഗിരി വെങ്കിടേശ്വര റാവു, ഫൈറ്റ് കോറിയോ​ഗ്രഫി: രാം ലക്ഷ്മൺ മാസ്റ്റേഴ്‌സ്, കിംഗ് സോളമൻ, വിഎഫ്എക്‌സ്: ബാഹുബലി ഫെയിം ആർ സി കമൽ കണ്ണൻ, പ്രൊഡക്ഷൻ ഡിസൈനർ: രാജീവൻ, ക്രിയേറ്റീവ് പ്രൊഡ്യൂസർ: എസ് എൻ കെ, പിആർഒ.: ആതിര ദിൽജിത്ത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

തിരുവന്തപുരം പിടിക്കാന്‍ കോണ്‍ഗ്രസ്; ശബരീനാഥന്‍ അടക്കം പ്രമുഖര്‍ സ്ഥാനാര്‍ഥിയാകും

ഗര്‍ഭാശയഗള അര്‍ബുദ പ്രതിരോധം; ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ഥികള്‍ക്ക് നാളെ മുതല്‍ വാക്‌സിനേഷന്‍

കൊച്ചിയിലും അമീബിക് മസ്തിഷ്കജ്വരം, ഇടപ്പള്ളിയില്‍ താമസിക്കുന്ന ലക്ഷദ്വീപ് സ്വദേശിക്ക് രോഗബാധ

തിരുവന്തപുരം പിടിക്കാൻ കോൺഗ്രസ്, ശബരീനാഥൻ സ്ഥാനാർഥിയാകും, വനിതാ ക്രിക്കറ്റ് ലോകകപ്പ് ഫൈനൽ ഇന്ന്; ഇന്നത്തെ അഞ്ചു പ്രധാന വാർത്തകൾ

ജന്‍ സുരാജ് പ്രവര്‍ത്തകന്റെ കൊലപാതകം, ബിഹാറില്‍ ജെഡിയു സ്ഥാനാര്‍ഥി അറസ്റ്റില്‍

SCROLL FOR NEXT