Radhika Apte ഇന്‍സ്റ്റഗ്രാം
Entertainment

'അടിവസ്ത്രം മാത്രം ധരിച്ച് ആക്ഷന്‍ രംഗം ചെയ്യാന്‍ പറഞ്ഞു'; ദുരനുഭവം പറഞ്ഞ് രാധിക ആപ്‌തെ

പേര് പറയുന്നില്ല. പറഞ്ഞാല്‍ ഞെട്ടിപ്പോകും. അതുപോലെ ഒരിടത്തു നിന്നും പ്രതീക്ഷിക്കുന്നതായിരുന്നില്ല

Author : സമകാലിക മലയാളം ഡെസ്ക്
Edited By : അബിന്‍ പൊന്നപ്പന്‍

ചില സിനിമകളില്‍ ഇന്റിമേറ്റ് രംഗങ്ങള്‍ ചെയ്തിട്ടുണ്ടെന്ന കാരണത്താല്‍ കഥയ്ക്ക് ആവശ്യമില്ലെങ്കിലും തന്നോട് അത്തരം രംഗങ്ങള്‍ ചെയ്യാന്‍ ആവശ്യപ്പെടുന്ന അവസ്ഥ ഉണ്ടായിട്ടുണ്ടെന്ന് രാധിക ആപ്‌തെ. മുമ്പ് അത്തരം രംഗങ്ങള്‍ ചെയ്തിട്ടുള്ളതിനാല്‍ തനിക്ക് എതിര്‍പ്പുണ്ടാകില്ലെന്നാണ് പലരുടേയും ധാരണയെന്നും രാധിക പറഞ്ഞു. സൂമിന് നല്‍കിയ അഭിമുഖത്തിലാണ് നടി ദുരനുഭവങ്ങള്‍ വെളിപ്പെടുത്തിയത്.

''തുടക്കത്തില്‍ നാലോ അഞ്ചോ സിനിമകളില്‍ ഞാന്‍ നഗ്നയായി അഭിനയിച്ചിട്ടുണ്ട്. അതുകാരണം അവള്‍ ചെയ്‌തോളും എന്നാണ് അയാള്‍ പറഞ്ഞത്. മുമ്പ് ചെയ്തിട്ടുണ്ടെന്ന് കരുതി ഇപ്പോള്‍ ചെയ്യണമെന്നില്ല എന്ന് അവരോട് എനിക്ക് പറയേണ്ടി വന്നു. ഇപ്പോള്‍ ഞാന്‍ അവരോട് വിശദീകരിക്കാന്‍ പറയും. എന്തിനാണ് ഇത് ചെയ്യുന്നത്? ഞാന്‍ എന്തിനാണ് അയാളെ ചുംബിക്കുന്നത്? എന്ന് ചോദിക്കും'' താരം പറയുന്നു.

കൂടുതല്‍ സിനിമ വാര്‍ത്തകള്‍ക്കായി വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ

ഇവിടെ ക്ലിക്ക് ചെയ്യുക

''കുറച്ച് കിസ്സിങ് ആയിക്കൂടേ എന്നാകും അവര്‍ പറയുക. 15 സെക്കന്റ് മാത്രം മതിയെന്ന് വരെ പറയും. ഞാന്‍ സമ്മതിച്ചില്ല. അവര്‍ ഇങ്ങനൊക്കെ പറയുന്നത് കേള്‍ക്കുമ്പോള്‍ ചിരിയാണ് വരുന്നത്'' രാധിക പറയുന്നു.

''ഒരിക്കല്‍ ഒരു സെറ്റില്‍ വച്ച് നിങ്ങള്‍ക്ക് ആക്ഷന്‍ രംഗങ്ങള്‍ ചെയ്യാനാകുമോ എന്ന് ചോദിച്ചു. ഷര്‍ട്ടിന്റെ ബട്ടണ്‍സ് ഇടാതെ ചെയ്താലോ എന്ന് ചോദിച്ചു. ഇതൊരു ആക്ഷന്‍ രംഗമാണ്. ഷര്‍ട്ടിന്റെ സ്ഥാനം മാറിപ്പോകും, ബേസിക് ഫിസിക്‌സ് ആണെന്ന് ഞാന്‍ പറഞ്ഞു. അടിവസ്ത്രവും ബ്രായും മാത്രം ധരിച്ച് ആക്ഷന്‍ ചെയ്യാമോ എന്ന് ചോദിച്ചു. നിങ്ങള്‍ എന്താണ് ഉദ്ദേശിക്കുന്നതെന്ന് ഞാന്‍ തിരിച്ച് ചോദിച്ചു. മുമ്പ് അങ്ങനെ ചെയ്തിട്ടുണ്ടല്ലോ എന്നായിരുന്നു മറുപടി. പേര് പറയുന്നില്ല. പറഞ്ഞാല്‍ ഞെട്ടിപ്പോകും. അതുപോലെ ഒരിടത്തു നിന്നും പ്രതീക്ഷിക്കുന്നതായിരുന്നില്ല. ഞാന്‍ അത് ചെയ്തില്ല'' രാധിക പറയുന്നു.

Radhika Apte recalls a bad experience. She was asked to do action scene in underwears.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ജയിലിലെ ആശുപത്രി ഞാന്‍ മെച്ചപ്പെടുത്തി, ആര്‍ക്കെങ്കിലും പ്രയോജനപ്പെട്ടതില്‍ സന്തോഷം'; തച്ചങ്കരിയെ പരിഹസിച്ച് ആര്‍ ശ്രീലേഖ

KMSCL: മാനേജർ തസ്തികയിൽ ഒഴിവ്, ശമ്പളം 60,000 രൂപ

വ്യായാമം ചെയ്താൽ കലോറി കുറയില്ലേ, തടി കൂട്ടാൻ ആഗ്രഹിക്കുന്നവർ വ‍ർക്ക്ഔട്ട് ചെയ്യണോ?

'ഈ അവസ്ഥയില്‍ എത്തിച്ചതില്‍ മുന്‍സര്‍ക്കാരുകള്‍ക്കും പങ്ക്; വൈദ്യുതി പ്രതിസന്ധിയില്‍ യുഡിഎഫ് സര്‍ക്കാരിനെ വിമര്‍ശിക്കാന്‍ ഇല്ല'

നറുക്കെടുപ്പ് വിജയിയോട് അനാവശ്യ ചോദ്യം; മീര അനിലിനെ തടഞ്ഞ് ആസിഫ് അലി; കയ്യടിച്ച് സോഷ്യല്‍ മീഡിയ