നടന്‍ സല്‍മാന്‍ ഖാന്റെ ആരോഗ്യത്തെക്കുറിച്ച് ആശങ്ക രേഖപ്പെടുത്തി കുറേ പേര്‍ കഴിഞ്ഞ ദിവസങ്ങളിലെത്തിയിരുന്നു. നടന്റെ ഒരു വിഡിയോ വൈറലായതോടെയാണ് ആരോഗ്യത്തെക്കുറിച്ചുള്ള ആശങ്കകളും ഉടലെടുത്തത്. നടന്‍ പെട്ടെന്ന് മെലിഞ്ഞതായിരുന്നു ആശങ്കകളുടെ കാരണം. ഇപ്പോഴിതാ തന്റെ മാറ്റത്തെക്കുറിച്ച് സല്‍മാന്‍ ഖാന്‍ തന്നെ വെളിപ്പെടുത്തുകയാണ്.
സഹോദരനും നടനുമായ ദ അലയന്‍സ് എന്ന റിയാലിറ്റി ഷോയില്‍ അതിഥിയായി എത്തിയതായിരുന്നു സല്‍മാന്‍ ഖാന്‍. താന്‍ ഇപ്പോള്‍ ഫിറ്റ്‌നസില്‍ കൂടുതല്‍ ശ്രദ്ധിക്കുന്നുണ്ടെന്നും ഭാരം കുറച്ചുവെന്നും സല്‍മാന്‍ ഖാന്‍ പറഞ്ഞപ്പോള്‍ താന്‍ പന്ത്രണ്ട് കിലോ കുറച്ചെന്ന് പറഞ്ഞു കൊണ്ട് സിക്‌സ് പാക്ക് കാണിച്ചു കൊടുക്കുകയായിരുന്നു സെഹെയ്ല്‍ ഖാന്‍.
തുടര്‍ന്നാണ് താന്‍ 16 കിലോ കുറച്ചതായി സല്‍മാന്‍ ഖാന്‍ അറിയിക്കുന്നത്. നടനുണ്ടായ മാറ്റം ആരോഗ്യ പ്രശ്‌നമല്ലെന്നും മറിച്ച് ഭാരം കുറച്ചതാണെന്നുമാണ് ഇതോടെ വ്യക്തമായിരിക്കുന്നത്. തന്റെ പുതിയ സിനിമകള്‍ക്ക് വേണ്ടി ഇനിയും ഭാരം കുറയ്‌ക്കേണ്ടതുണ്ടെന്നും അതിനുള്ള ശ്രമത്തിലാണെന്നുമാണ് സല്‍മാന്‍ പറയുന്നത്.
നേരത്തെ മുംബൈയിലെ ഒരു പരിപാടിയില്‍ നിന്നുള്ള സല്‍മാന്റെ വിഡിയോ വൈറലായിരുന്നു. ഇതോടെയാണ് ആരാധകര്‍ ആശങ്ക അറിയിച്ചെത്തിയത്. താരത്തിന് എന്തെങ്കിലും ആരോഗ്യ പ്രശ്‌നമുണ്ടോ എന്നായിരുന്നു ആരാധകരുടെ ആശങ്ക. എന്നാല്‍ തന്റെ മാറ്റം സ്വയം വരുത്തിയതാണെന്നാണ് സല്‍മാന്‍ ഖാന്‍ ഇപ്പോള്‍ വ്യക്തമാക്കിയിരിക്കുന്നത്. ഫിറ്റ്‌നസിന്റെ കാര്യത്തില്‍ ഏറെനാളായി ആരാധകരുടെ വിമര്‍ശനം നേരിടുന്ന താരം കൂടിയാണ് സല്‍മാന്‍.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates