Palash Muchhal, Smriti Mandhana 
Entertainment

വഴിവിട്ട ബന്ധങ്ങളുടെ പേരില്‍ കല്യാണം മുടങ്ങി; പിന്നാലെ 40 ലക്ഷം തട്ടിയെന്ന കേസ്; സ്മൃതി മന്ധാനയുടെ മുന്‍ കാമുകനെതിരെ കേസ്

വിവാഹദിവസമാണ് കല്യാണം മുടങ്ങുന്നത്.

സമകാലിക മലയാളം ഡെസ്ക്

ഇന്ത്യന്‍ ക്രിക്കറ്റ് താരം സ്മൃതി മന്ധാനയുടെ മുന്‍ കാമുകന്‍ പലാഷ് മുച്ഛലിനെതിരെ തട്ടിപ്പുകേസ്. ഗായകനും സംഗീത സംവിധായകനുമായ പലാഷിനെതിരെ നിര്‍മാതാവ് പൊലീസ് പരാതി നല്‍കുകയും കേസെടുക്കുകയും ചെയ്തിട്ടുണ്ട്. നേരത്തെ സ്മൃതിയും പലാഷും വിവാഹം വേണ്ടെന്ന് വച്ചിരുന്നു. പലാഷിന് മറ്റ് പലരുമായും അടുപ്പമുണ്ടെന്ന് അറിഞ്ഞതോടെ, അവസാന നിമിഷം വിവാഹത്തില്‍ നിന്നും സ്മൃതി പിന്മാറുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.

പിന്നാലെയാണ് പലാഷിനെതിരെ പുതിയൊരു ആരോപണം ഉയര്‍ന്നു വന്നിരിക്കുന്നത്. നടനും നിര്‍മാതാവുമായ വിദ്‌ന്യാന്‍ മാനെയാണ് പലാഷിനെതിരെ പൊലീസില്‍ പരാതി നല്‍കിയിരിക്കുന്നത്. നസാരിയ എന്ന പേരിലുള്ള സിനിമയുമായി ബന്ധപ്പെട്ടാണ് പരാതി. 2023 ഡിസംബറില്‍ സിനിമ ചെയ്യാനെന്ന ആവശ്യവുമായി പലാഷ് തന്നെ സമീപിച്ചിരുന്നു. 25 ലക്ഷം രൂപ നിക്ഷേപിക്കാന്‍ ആവശ്യപ്പെട്ടു. സിനിമയില്‍ ഒരു വേഷവും 12 ലക്ഷം രൂപയുടെ ലാഭവുമായിരുന്നു പലാഷ് വാഗ്ദാനം ചെയ്തതായി മാനെ പറയുന്നത്.

പലപ്പോഴായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം പലാഷിന് താന്‍ 40 ലക്ഷം രൂപ നല്‍കിയെന്നാണ് മാനെ പറയുന്നത്. എന്നാല്‍ ഈ സിനിമ ആരംഭിച്ചതു പോലുമില്ല. പണം തിരികെ ആവശ്യപ്പെട്ടുവെങ്കിലും പ്രതികരണമൊന്നും ലഭിച്ചില്ല. ഇതോടെയാണ് പൊലീസിനെ സമീപിച്ചത്. പൊലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. പലാഷ് സംവിധാനം ചെയ്യുന്ന പുതിയ സിനിമയുടെ പ്രഖ്യാപനം വന്ന് ദിവസങ്ങള്‍ക്കുള്ളിലാണ് പരാതി ഉയര്‍ന്നു വന്നിരിക്കുന്നതെന്നതും ശ്രദ്ധേയമാണ്. ശ്രേയസ് തല്‍പ്പഡെ നായകനായ ചിത്രമാണ് പലാഷ് പ്രഖ്യാപിച്ചിരിക്കുന്നത്.

സ്മൃതിയും പലാഷും ഏറെനാളുകളായി പ്രണയത്തിലായിരുന്നു. ഇന്ത്യയുടെ ലോകകപ്പ് വിജയത്തിന് പിന്നാലെയാണ് ഇരുവരും വിവാഹം കഴിക്കാനിരുന്നത്. വിവാഹദിവസമാണ് കല്യാണം മുടങ്ങുന്നത്. സ്മൃതിയുടെ പിതാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിക്കേണ്ടിയും വന്നിരുന്നു. ആദ്യം വിവാഹം മാറ്റിവച്ചതായാണ് അറിയിച്ചത്. പിന്നീട് വിവാഹത്തില്‍ നിന്നും പിന്മാറിയതായി സ്മൃതി അറിയിക്കുകയായിരുന്നു.

Smriti Mandhana's ex boyfriend Palash Muchhal faces fraud case.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'രക്തസാക്ഷി ഫണ്ട് നേതാക്കൾ തട്ടിയെടുത്തു, തെളിവ് നല്‍കിയിട്ടും പാര്‍ട്ടി നടപടി എടുത്തില്ല'; ആരോപണവുമായി കണ്ണൂരിലെ സിപിഎം നേതാവ്

35 ലക്ഷം രൂപ തട്ടി, മെന്റലിസ്റ്റ് ആദിക്കെതിരെ കേസ്; പ്രതിപ്പട്ടികയില്‍ സംവിധായകന്‍ ജിസ് ജോയ്

കത്വയില്‍ ഏറ്റുമുട്ടല്‍, ഭീകരനെ വധിച്ച് സൈന്യം

ടീം മാനേജർ,സീനിയർ റസിഡന്റ്, സ്റ്റാറ്റിസ്റ്റിക്കൽ അസിസ്റ്റന്റ് എന്നീ തസ്തികകളിൽ ഒഴിവുകൾ

കുട്ടികളില്‍ മുണ്ടിനീര് പടര്‍ന്നു പിടിക്കുന്നു; ആലപ്പുഴയിലെ ഒരു സ്‌കൂളിന് അവധി

SCROLL FOR NEXT