Mamitha Baiju, Suriya 
Entertainment

'ഓങ്കിയടിച്ചാ...'; മമിതയ്ക്ക് പിന്നാലെ അപൂര്‍വ്വ നേട്ടവുമായി സൂര്യ; പട്ടികയില്‍ ഒപ്പമുള്ളത് ഷാരൂഖ് ഖാനും അക്ഷയ് കുമാറും!

തമിഴില്‍ ഇതാദ്യമായിട്ടാണ് ഒരു താരം ഈ നേട്ടം സ്വന്തമാക്കുന്നത്

Author : സമകാലിക മലയാളം ഡെസ്ക്
Edited By : അബിന്‍ പൊന്നപ്പന്‍

തുടര്‍ വിജയങ്ങളുമായി തിരിച്ചുവരവ് സമാനതകളില്ലാത്തതാക്കുകയാണ് സൂര്യ. ഈയ്യടുത്തിറങ്ങിയ ജിത്തു മാധവന്‍ ചിത്രം കൂടി 200 കോടി ക്ലബ്ബിലെത്തിയതോടെ പുതിയൊരു റെക്കോര്‍ഡും സൂര്യ തന്റെ പേരിലാക്കിയിരിക്കുകയാണ്. തമിഴില്‍ നിന്നും, ഒരേ വര്‍ഷം മൂന്ന് 200 കോടി സിനിമകളുള്ള ഏക താരമായി മാറിയിരിക്കുകയാണ് സൂര്യ.

ആദ്യത്തെ ആഴ്ച തന്നെ 100 കോടി ക്ലബ്ബില്‍ ഇടം നേടിയ സീന്‍ വരും ദിവസങ്ങളിലും കുതിപ്പ് തുടരുകയായിരുന്നു. സൂര്യയുടെ ഓള്‍ ടൈം ഹിറ്റായ കറുപ്പിനൊപ്പം എത്താന്‍ സാധിച്ചിട്ടില്ലെങ്കിലും തൊട്ട് മുമ്പിറങ്ങിയ വിശ്വനാഥ് ആന്റ് സണ്‍സിനെ പിന്നിലാക്കാന്‍ സീനിന് സാധിക്കുന്നുണ്ട്.

ഈ വര്‍ഷം പുറത്തിറങ്ങിയ സൂര്യയുടെ മൂന്ന് ചിത്രങ്ങളും 200 കോടിയ്ക്ക് മുകളില്‍ കളക്ഷന്‍ നേടിയവയാണ്. കറുപ്പ് 310 കോടി നേടിയപ്പോള്‍ 209 കോടിയായിരുന്നു വിശ്വനാഥ് ആന്റ് സണ്‍സ് നേടിയത്. പിന്നാലെ ഇപ്പോള്‍ സീനും 200 കോടി പിന്നിട്ടിരിക്കുകയാണ്. തമിഴില്‍ ഇതാദ്യമായിട്ടാണ് ഒരു നടന്റെ മൂന്ന് ചിത്രങ്ങള്‍ ഒരേ വര്‍ഷം തന്നെ 200 കോടി ക്ലബ്ബില്‍ ഇടം നേടുന്നത്.

ഇന്ത്യന്‍ സിനിമയില്‍ ഈ നേട്ടം സ്വന്തമാക്കിയ രണ്ട് നടന്മാര്‍ മാത്രമാണ് വേറെയുള്ളത്. 2019 ല്‍ അക്ഷയ് കുമാറും 2023 ല്‍ ഷാരൂഖ് ഖാനുമാണ് ഈ നേട്ടം സ്വന്തമാക്കിയത്. അതേസമയം ഷാരൂഖ് ഖാന് ഒരേ വര്‍ഷം തന്നെ രണ്ട് 1000 കോടി ചിത്രങ്ങളായിരുന്നു ഉണ്ടായിരുന്നുവെന്നതും ശ്രദ്ധേയമാണ്.

മറ്റൊരു രസകരമായ വസ്തുത ഈ നേട്ടം ഇന്ത്യന്‍ സിനിമയില്‍ ആദ്യം സ്വന്തമാക്കിയ നായിക മമിത ബൈജു ആണെന്നതാണ്. ഈ വര്‍ഷം തന്നെ മൂന്ന് 200 കോടി സിനിമകളാണ് രണ്ട് ഭാഷകളിലായി മമിതയ്ക്കുള്ളത്. തമിഴില്‍ ജനനായകനും വിശ്വനാഥന്‍ ആന്റ് സണ്‍സും, മലയാളത്തില്‍ ബെത്‌ലഹേം കുടുംബ യൂണിറ്റുമാണ് മമിതയ്ക്ക് ഈ നേട്ടം നേടിക്കൊടുത്തത്. ഇതില്‍ ജനനായകനും ബെത്‌ലഹേം കുടുംബ യൂണിറ്റും 300 കോടി ക്ലബ്ബില്‍ ഇടം നേടിയ സിനിമകളാണ്.

അതേസമയം ആഗോള ഗ്രോസ് 200 കോടി പിന്നിട്ട സീന്‍ ഇന്ത്യയില്‍ നിന്നും ഇതുവര നേടിയത് 111 കോടിയാണ്. കേരളത്തില്‍ നിന്ന് മാത്രമായി 25 കോടിയും ചിത്രം നേടിയിട്ടുണ്ട്. വന്‍ പ്രതികരണങ്ങള്‍ നേടുന്ന ചിത്രം അധികം വൈകാതെ 300 കോടിയിലെത്തുമെന്നാണ് കരുതപ്പെടുന്നത്.

Suriya joins Mamitha Baiju in a uniquer record as his three films gets 200 cr in one year.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'എന്റെ ഫോണ്‍ ചോര്‍ത്തുന്നു'; നേര്‍ക്കുനേര്‍ സംവാദത്തിന് വന്നാല്‍ മോദിയുടെ രാഷ്ട്രീയ ജീവിതം അവസാനിക്കുമെന്ന് രാഹുല്‍ ഗാന്ധി

'അപ്പോ നിനക്ക് ബോയ്ഫ്രണ്ടില്ല ലേ?' പ്രണയച്ചിരികളുമായി 'മെറി ജാനി', 'മെറിബോയ്സിലെ ആദ്യ ഗാനം പുറത്ത്

'ഇതെന്താ കുന്നംകുളം 'ലൂസിഫറോ' ?, രണ്ട് സിനിമകളുടെ ക്ലൈമാക്സ് അടിച്ചു മാറ്റി!'; ഒടിടി റിലീസിന് പിന്നാലെ എയറിലായി 'ബാന്ദ്ര'

ഈദ് അല്‍ ഇത്തിഹാദ്; യുഎഇയില്‍ മൂന്ന് ദിവസത്തെ അവധി പ്രഖ്യാപിച്ചു

പാലപ്പിള്ളിയിൽ പുലി ശല്യം രൂക്ഷമായി; ഭീതിയിൽ നാട്ടുകാർ