Vismaya Mohanlal 
Entertainment

'ഞാന്‍ കണ്ട കഠിനാധ്വാനിയായ മനുഷ്യന്‍, ഏറ്റവും മികച്ച കലാകാരനും ഷെഫും'; പിറന്നാളാംശസുമായി വിസ്മയ

അച്ഛന്റേയും സഹോദരന്റേയും പാതയിലൂടെ വിസ്മയയും സിനിമയിലെത്തുകയാണ്

Author : സമകാലിക മലയാളം ഡെസ്ക്
Edited By : അബിന്‍ പൊന്നപ്പന്‍

മലയാളത്തിന്റെ സ്വന്തം മോഹന്‍ലാലിന്റെ ജന്മദിനമാണിന്ന്. ആരാധകരും സിനിമാ ലോകവും തങ്ങളുടെ പ്രിയപ്പെട്ടവന്റെ ജന്മദിനം ആഘോഷമാക്കുകയാണ്. ദൃശ്യം 3യുടെ റിലീസ് കൂടെയായപ്പോള്‍ മോഹന്‍ലാലിന് ഈ ജന്മദിനം പകരംവെക്കാനില്ലാത്തതായി മാറുകയാണ്. ഇപ്പോഴിതാ മോഹന്‍ലാലിനുള്ള മകള്‍ വിസ്മയയുടെ ആശംസാക്കുറിപ്പും ശ്രദ്ധ നേടുകയാണ്.

താന്‍ കണ്ടതില്‍ ഏറ്റവും കഠിനാധ്വാനിയായ മനുഷ്യനാണെന്നാണ് മോഹന്‍ലാലിനെക്കുറിച്ച് മകള്‍ പറയുന്നത്. അച്ഛനിലെ കലാകാരനെ പുകഴ്ത്തുന്നത് പോലെ തന്നെ അദ്ദേഹത്തിന്റെ പാചക മികവിനേയും മകള്‍ പുകഴ്ത്തുന്നുണ്ട്. കുട്ടിക്കാലം മുതലുള്ള മനോഹരമായ ചിത്രങ്ങളും വിസ്മയ പങ്കുവച്ചിട്ടുണ്ട്.

''ഹാപ്പി ബര്‍ത്ത് ഡെ അച്ഛാ. എനിക്ക് അറിയാവുന്ന ഏറ്റവും കഠിനാധ്വാനിയായ, കഴിവുള്ള മനുഷ്യന്‍. ഏറ്റവും മികച്ച കലാകാരനും ഷെഫും. ഏറ്റവും പ്രധാനപ്പെട്ട കാര്യം, മനോഹരമായൊരു ആത്മാവിന് ഉടമയും. ലവ് യു'' എന്നാണ് വിസ്മയയുടെ കുറിപ്പ്. പിന്നാലെ നിരവധി പേരാണ് താരത്തിന് ആശംസകളുമായി കമന്റ് ബോക്‌സിലെത്തുന്നത്.

അതേസമയം അച്ഛന്റേയും സഹോദരന്റേയും പാതയിലൂടെ വിസ്മയയും സിനിമയിലെത്തുകയാണ്. ജൂഡ് ആന്തണി ജോസഫ് ഒരുക്കുന്ന തുടക്കം എന്ന ചിത്രത്തിലൂടെയാണ് വിസ്മയയുടെ അരങ്ങേറ്റം. ചിത്രത്തിന്റെ ചിത്രീകരണം നടന്നു വരികയാണ്. ആശിഷ് ജോ ആന്റണിയാണ് ചിത്രത്തിലൊരു പ്രധാന വേഷത്തിലെത്തുന്നത്. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് നിര്‍മാണം.

Vismaya Mohanlal shares a special birthday post for father.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ബ്രസീൽ പുറത്ത്! കാനറികളുടെ നെഞ്ചുതകർത്ത് 'മൈറ്റി' ഹാളണ്ടിന്റെ 'ഇരട്ട പ്രഹരം'; ചരിത്രമെഴുതി നോർവെ ക്വാർട്ടറിൽ

Weekly horoscope (July 05- July 11, 2026): ജോലി, പ്രണയം, സാമ്പത്തികം ഈ ആഴ്ച നിങ്ങള്‍ക്കെങ്ങനെ

Today's Rashi Phalam July 06|പുതിയ ഉത്തരവാദിത്തങ്ങൾ വിജയകരമായി നിറവേറ്റാൻ കഴിയും

'മരിക്കാതെ വേറെ മാര്‍ഗമില്ല, നിങ്ങള്‍ സുഖമായി ജീവിക്കൂ'; സ്വര്‍ണാഭരണം തട്ടിയ കേസില്‍ യുവതിയുടെ ആത്മഹത്യാക്കുറിപ്പ് പുറത്ത്

'മാലിന്യം ഉത്തരവാദിത്തത്തോടെ സംസ്‌കരിക്കണം'; മസ്‌കത്തില്‍ കര്‍ശന നിര്‍ദേശം, ലംഘിച്ചാല്‍ കനത്ത പിഴ