Entertainment

പുറത്താക്കിയത് അറിയിച്ചിട്ടില്ല ; തിരിച്ചെടുത്തതും : ദിലീപ്

നടി പരാതി നല്‍കിയിരുന്നെങ്കില്‍ സംഘടന വിശദീകരണം ചോദിക്കണമായിരുന്നു

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി : താരസംഘടനയായ അമ്മയില്‍ നിന്ന് പുറത്താക്കിയതും തിരിച്ചെടുത്തതും രേഖാമൂലം അറിയിച്ചിട്ടില്ലെന്ന് നടന്‍ ദിലീപ്. അവസരങ്ങള്‍ നഷ്ടപ്പെടുത്തിയെന്ന ആരോപണങ്ങള്‍ ശരിയല്ല. നടിയുടെ അവസരങ്ങള്‍ താന്‍ നഷ്ടപ്പെടുത്തിയിട്ടില്ല. നടി പരാതി നല്‍കിയിരുന്നെങ്കില്‍ സംഘടന വിശദീകരണം ചോദിക്കണമായിരുന്നു. വിഷയത്തില്‍ പരസ്യപ്രതികരണത്തിന് നിയമവിലക്കുണ്ടെന്നും ദിലീപ് സൂചിപ്പിച്ചു.

അതേസമയം ആക്രമണത്തിന് ഇരയായ നടിയുടെ പരാതി ലഭിച്ചിട്ടില്ലെന്ന് അമ്മ ഭാരവാഹികള്‍ സൂചിപ്പിച്ചു. എന്നാല്‍ ഈ വിഷയത്തില്‍ ഭാരവാഹികള്‍ പരസ്യപ്രതികരണത്തിന് തയ്യാറായിട്ടില്ല.

അതിനിടെ ദിലീപിനെ അമ്മയിലേക്ക് തിരിച്ചെടുത്ത നടപടിക്കെതിരെ കേരള സമൂഹത്തില്‍ രൂക്ഷ വിമര്‍ശനമാണ് ഉയരുന്നത്. മന്ത്രിമാരും രാഷ്ട്രീയ-സാമൂഹ്യ രംഗങ്ങളിലെ നിരവധി പ്രമുഖരും അമ്മയുടെ നടപടിയെ രൂക്ഷമായി വിമര്‍ശിച്ചു. ലഫ്റ്റനന്റ് കേണല്‍ പദവിയിലുള്ള മോഹന്‍ലാല്‍ പ്രസിഡന്റായിരിക്കെ ഇത്തരം നടപടി പ്രതീക്ഷിച്ചിരുന്നില്ലെന്ന് സംസ്ഥാന വനിതാ കമ്മീഷന്‍ അധ്യക്ഷ എംസി ജോസഫൈനും തുറന്നടിച്ചു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ആഭ്യന്തര കാര്യങ്ങളിലുള്ള അനാവശ്യ ഇടപെടല്‍'; കൂട്ട കസ്റ്റഡിയില്‍ യുഎന്‍ പ്രസ്താവന തള്ളി ഇന്ത്യ

ഇന്നുമുതല്‍ യാത്ര കൂടുതല്‍ സുഖകരം, ജനശതാബ്ദിയില്‍ പുഷ്ബാക്ക് സീറ്റുകള്‍, ആദ്യം തിരുവനന്തപുരം- കണ്ണൂര്‍ ട്രെയിനില്‍

ഇരട്ട ചക്രവാതച്ചുഴി, മറ്റന്നാള്‍ ന്യൂനമര്‍ദ്ദം; ബുധനാഴ്ച വരെ ഇടിമിന്നലോട് കൂടിയ മഴ, ശക്തമായ കാറ്റ്

Today's Rashi Phalam October 11| വിദേശയാത്രാ തടസ്സങ്ങൾ മാറും, വിവാഹത്തിൽ സന്തോഷ വാർത്ത

കൊച്ചിയില്‍ നിന്ന് ജിദ്ദയിലേക്കുള്ള വിമാനങ്ങള്‍ റദ്ദാക്കി; യാത്രക്കാര്‍ക്ക് മുന്നറിയിപ്പ്