

കൊച്ചി: മലയാളത്തിലെ താരസംഘടനയായ 'അമ്മ' ക്രിമിനില്‍ സ്വഭാവമുള്ള മാഫിയ സംഘമായി മാറിയെന്ന് സംവിധായകന്‍ ആഷിക് അബു. 'അമ്മ' സംഘടനയല്ല വെറുമൊരു സംഘമാണ്. ഒപ്പമുള്ള സ്ത്രീകളെ അപമാനിക്കുകയാണ് സംഘടന ചെയ്യുന്നതെന്നും ആഷിക് അബു പറഞ്ഞു. അമ്മയില്‍നിന്നു നാലു നടിമാര്‍ രാജിവച്ചതിനെക്കുറിച്ച് പ്രതികരിക്കുകയായിരുന്നു ആഷിക് അബു.
അമ്മയില്‍ നിന്നുള്ള നടിമാരുടെ രാജിയെ പിന്തുണക്കുന്നതായി നടി രഞ്ജിനി പ്രതികരിച്ചു. ദിലീപിനെ തിരിച്ചെടുക്കണമെന്ന് അമ്മ യോഗത്തില്‍ ആവശ്യപ്പെട്ട ഊര്‍മിള ഉണ്ണി രാജിവയ്ക്കണമെന്നും രഞ്ജിനി ആവശ്യപ്പെട്ടു.
ദിലീപിനെ തിരിച്ചെടുക്കാനുള്ളത് സംഘടനയുടെ ഭൂരിപക്ഷ തീരുമാനമെന്ന് നടന്‍ മഹേഷ് പറഞ്ഞു. എതിരഭിപ്രായം ഉള്ളവര്‍ യോഗത്തില്‍ പറയണമായിരുന്നുവെന്നും മഹേഷ് ചൂണ്ടിക്കാട്ടി.
മഞ്ജു വാര്യര്‍ 'അമ്മ'യില്‍ തുടരും; കൂടുതല്‍ പേരുടെ രാജി പിന്നാലെ
അവള്‍ക്കൊപ്പം ഞങ്ങളും; 'അമ്മ'യില്‍ കൂട്ടരാജി; റിമയും ഗീതു മോഹന്‍ദാസും രമ്യാ നമ്പീശനും 'അമ്മ' വിട്ടു
'അടുത്ത തലമുറയ്‌ക്കെങ്കിലും ആത്മാഭിമാനത്തോടെ ജീവിക്കണം';അമ്മ വിടുന്നുവെന്ന് റിമ കല്ലിങ്കല്‍
'അമ്മ'യുടേത് മനുഷ്യത്വഹീന നിലപാട് ; മനുഷ്യനായിരിക്കുന്നതിൽ വിശ്വസിക്കുന്നുവെന്ന് രമ്യ നമ്പീശൻ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates