ലോകത്തെ ഏറ്റവും വലിയ സമ്പന്നരിൽ മുന്നിലെത്തിയ മലയാളികളിൽ ആദ്യ പത്ത് പേരിൽ അഞ്ച് പേരും ഗൾഫ് പ്രവാസി ബിസിനസുകാർ. അതിൽ തന്നെ ആദ്യത്തെ നാല് പേരും ഗൾഫ് മലയാളികളാണ്. ഫോബ്‌സിന്റെ റിയൽടൈം ശതകോടീശ്വര പട്ടികപ്രകാരമാണിത്.
ആഗോള തലത്തിൽ ആദ്യത്തെ 2001 പേരുടെ പട്ടികയിൽ ഇവർ അഞ്ച് പേരും വരും. അതിലെ ആദ്യ രണ്ട് പേർ ആഗോളതല ത്തിലെ ആയിരം പേരുടെ പട്ടികയിലും മൂന്നും നാലും പേർ ആദ്യത്തെ 1100 പേരുടെ ആഗോള പട്ടികയ്ക്കുള്ളിലും വരും. ആ മലയാളികൾ ആരൊക്കെയാണ്, അവരുടെ ബിസിനസ് മേഖലകൾ അറിയാം.
ഫോബ്‌സിന്റെ റിയൽടൈം ശതകോടീശ്വര പട്ടികപ്രകാരം ജോയ് ആലുക്കാസ് ഗ്രൂപ്പ് ചെയർമാൻ ജോയ് ആലുക്കാസാണ് മലയാളി സമ്പന്നരിൽ ഒന്നാം സ്ഥാനത്ത്. 6.7 ബില്യൺ ഡോളർ(59,000 കോടി രൂപ) ആസ്തിയാണ് അദ്ദേഹത്തിനുള്ളത്. ആഗോള പട്ടികയിൽ 563ാം സ്ഥാനത്താണ് ജോയ് ആലുക്കാസ്.
ജോയ് ആലുക്കാസ് ജ്വല്ലറി 2001-ൽ, സ്ഥാപിച്ചു. കേരളത്തിലെ തൃശ്ശൂരിലും ദുബൈയും ആസ്ഥാനമായാണ് ജോയ് ആലുക്കാസ് ഗ്രൂപ്പ് പ്രവർത്തിക്കുന്നത്. ഗോൾഡ് , ഡയമണ്ട് എന്നീ ബിസിനസുകൾക്ക് പുറമെ ഷോപ്പിങ് റീട്ടെയിൽ സ്ഥാപനമായ മാൾ ഓഫ് ജോയ്, ജോളി സിൽക്ക്സ്, ജോയ് ആലുക്കാസ് എക്സ്ചേഞ്ച്,ജോയ് ആലുക്കാസ് ലൈഫ്‌സ്റ്റൈൽ ഡെവലപ്പേഴ്‌സ് എന്നിവയാണ് ഗ്രൂപ്പിന്റെ ബിസിനസ് മേഖലകൾ.
ലുലു ഗ്രൂപ്പ് ചെയർമാൻ എംഎ യൂസഫലിയാണ് മലയാളികളിൽ രണ്ടാം സ്ഥാനത്ത്. 5.4 ബില്യൺ ഡോളറാണ്(47,500 കോടി) അദ്ദേഹത്തിന്റെ ആസ്തി. ആഗോള പട്ടികയിൽ 743 ആണ് യൂസഫലിയുടെ റാങ്ക്.
ലുലു ഹൈപ്പർമാർക്കറ്റ് ശൃംഖലയും ലുലു ഇന്റർനാഷണൽ ഷോപ്പിങ്ങും മാളും സ്വന്തമാക്കിയിട്ടുള്ള ലുലു ഗ്രൂപ്പ് ഇന്റർനാഷണലിന്റെ ചെയർമാനായ എം എ യൂസഫലി 1973 ലാണ് അബുദാബിയിലെത്തിയത്. 1990-കളിൽ അദ്ദേഹം തന്റെ ആദ്യത്തെ ലുലു ഹൈപ്പർമാർക്കറ്റ് ആരംഭിച്ചു, ലുലു ഹൈപ്പർമാർക്കറ്റ് ആരംഭിച്ചുകൊണ്ട് യൂസഫ് അലി അബുദാബിയുടെ റീട്ടെയിൽ മേഖലയുടെ മുഖം മാറ്റിയെഴുതി. പിന്നീട് ഇന്ത്യയിലെ വിവിധ സ്ഥലങ്ങളിൽ ഉൾപ്പടെ വിവിധ രാജ്യങ്ങളിൽ ലുലു സ്ഥാപനങ്ങൾ ആരംഭിച്ചു.
ജെംസ് എഡ്യുക്കേഷൻ ചെയർമാൻ സണ്ണി വർക്കി നാല് ബില്യൺ ഡോളറുമായി സമ്പന്ന മലയാളികളിൽ മൂന്നാം സ്ഥാനത്ത് എത്തി. ഫോബ്‌സ് അഗോള റാങ്കിങ്ങിൽ 998 ആം സ്ഥാനത്ത് ആണ് അദ്ദേഹം.
ദുബൈൽ താമസിക്കുന്ന ഒരു ഇന്ത്യൻ വിദ്യാഭ്യാസ സംരംഭകനാണ് സണ്ണി വർക്കി . ലോകത്തിലെ ഏറ്റവും വലിയ സ്വകാര്യ കിന്റർഗാർട്ടൻ മുതൽ ഗ്രേഡ്-12 വരെയുള്ള സ്‌കൂളുകളും ഒരു ഡസനിലധികം രാജ്യങ്ങളിലായി 80-ലധികം സ്‌കൂളുകളുടെ ശൃംഖലയുമുള്ള ആഗോള അഡ്വൈസറി ആൻഡ് എജ്യൂക്കേഷൻ മാനേജ്‌മെന്റ് സ്ഥാപനമായ ജെംസ് എഡ്യൂക്കേഷന്റെ സ്ഥാപകനും എക്സിക്യൂട്ടീവ് ചെയർമാനുമാണ് അദ്ദേഹം.
ആർപി ഗ്രൂപ്പ് ചെയർമാൻ ബി രവി പിള്ളക്ക് 3.9 ബില്യൺ ഡോളർ ആസ്തിയുണ്ട്. ആഗോള പട്ടികയിൽ 1015 ആണ് അദ്ദേഹത്തിന്റെ റാങ്കിങ്. മലയാളികളിൽ നാലാം സ്ഥാനത്താണ്. ആർപി ഗ്രൂപ്പിന്റെ സ്ഥാപകനും ചെയർമാനുമാണ് അദ്ദേഹം. യൂണിവേഴ്സിറ്റിയിൽ പഠിക്കുമ്പോൾ, കടം വാങ്ങിയ പണമുപയോഗിച്ച് കൊല്ലത്ത് ഒരു ചിട്ടി ഫണ്ട് തുടങ്ങിയാണ് അദ്ദേഹം തന്റെ ആദ്യ ബിസിനസ്സ് ആരംഭിച്ചത്.
പിന്നീട്, അദ്ദേഹം 1978 ൽ സൗദി അറേബ്യയിലേക്ക് പോയി, അവിടെ ചെറിയ വ്യാപാര ബിസിനസ്സ് ആരംഭിച്ചു. അവിടെ നിന്ന് വളർന്നതാണ് ആർ പി ഗ്രൂപ്പ്. യുണൈറ്റഡ് അറബ് എമിറേറ്റ്സ്, ഖത്തർ, ബഹ്‌റൈൻ തുടങ്ങിയ രാജ്യങ്ങളിലേക്ക് രവി പിള്ള തന്റെ ബിസിനസ്സ് വ്യാപിപ്പിച്ചിട്ടുണ്ട്.
നിർമ്മാണം, ഹോസ്പിറ്റാലിറ്റി, സ്റ്റീൽ, സിമൻറ്, എണ്ണ, വാതക വ്യവസായങ്ങൾ എന്നീ മേഖലകളിലും പ്രവർത്തിക്കുന്നു. കേരളത്തിൽ ഹോട്ടൽ, ആശുപത്രി മേഖലകളിലും അദ്ദേഹം സ്ഥാപനങ്ങൾ ആരംഭിച്ചിട്ടുണ്ട്.
ഏറ്റവും സമ്പന്നനായ അഞ്ചാമത്തെ ഗൾഫ് മലയാളി ഡോക്ടർ ഷംഷീർ വയലിൽ പറമ്പത്താണ്. 1.9 ബില്യൺ ഡോളർ ആസ്തിയുമായാണ് അദ്ദേഹം മലയാളികളിൽ ഒമ്പതാമതും ആഗോള റാങ്കിങ് പട്ടികയിൽ 2001 ആം സ്ഥാനത്തും നിൽക്കുന്നത്.
മലയാളി സമ്പന്നരിൽ രണ്ടാമനായ എം എ യൂസഫലി അദ്ദേഹത്തിന്റെ ഭാര്യാപിതാവാണ്. റേഡിയോളജിസ്റ്റും ബിസിനസുകാരനുമായ ഷംഷീർ ബുർജീൽ ഹോൾഡിങ്ങ്സിന്റെ സ്ഥാപകനും ചെയർമാനുമാണ്.
വിപിഎസ് ഹെൽത്ത്കെയർ, ബുർജീൽ ഹോൾഡിങ്സ്, ആർപിഎം, ലൈഫ്ഫാർമ, ലേക്‌ഷോർ ഹോസ്പിറ്റൽ, സിവ, കീറ്റ, എജ്യൂക്കെയർ ഇൻസ്റ്റിറ്റ്യൂട്ട് എന്നിവയുൾപ്പെടയുള്ളവയുടെ മേൽനോട്ടം വഹിക്കുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates