പ്രതീകാത്മക ചിത്രം 
Gulf

യുഎഇയിലേക്കുള്ള വിമാന ടിക്കറ്റുകള്‍ക്ക് ഉയര്‍ന്ന നിരക്ക്; റൂട്ട് മാറ്റി ചെലവ് കുറച്ച് പറക്കാന്‍ പ്രവാസികള്‍

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Amal Joy

അബുദാബി: അവധിക്ക് നാട്ടിലെത്തുന്ന പ്രവാസികള്‍ക്ക് മടക്കയാത്ര വളരെ ചെലവേറും. ഇനി കുടുംബമായാണ് വന്നതെങ്കില്‍ ചെലവ് ഇരട്ടിയാകുമെന്നതും ഉറപ്പാണ്. തിരക്കേറിയ സമയമായതിനാല്‍ യുഎഇയിലേക്കുള്ള നിരവധി റൂട്ടുകളിലെ വിമാന നിരക്കുകള്‍ വര്‍ധിച്ചതാണ് പ്രവാസികള്‍ക്ക് തിരിച്ചടിയാകുന്നത്. എന്നാല്‍ ചെലവ് കുറച്ച് മടക്കയാത്ര നടത്താനും ചിലര്‍ ശ്രമിക്കുന്നുണ്ട്.

വര്‍ധിച്ച ടിക്കറ്റ് നിരക്കില്‍ യാത്ര തീയതികള്‍ മാറ്റിയും ഇറങ്ങേണ്ട വിമാനത്താവളങ്ങള്‍ മാറ്റിയും ചിലര്‍ മടക്കയാത്ര നടത്തുന്നുണ്ട്. മറ്റുചിലര്‍ അവധി കഴിഞ്ഞ് കുടുംബത്തിനൊപ്പം ഒരുമിച്ച് മടങ്ങേണ്ടെന്നും തീരുമാനിക്കുകയാണ്.

ഓഗസ്റ്റ് രണ്ടാം ആഴ്ചയും അവസാന ആഴ്ചയിലും യുഎഇയിലേക്കുള്ള ചില റൂട്ടുകളിലെ വിമാന നിരക്ക് ഇരട്ടിയാണ്. അതുകൊണ്ട് തന്നെ ഓഗസ്റ്റ് അവസാനത്തിലും സെപ്റ്റംബര്‍ ആദ്യത്തെയും പീക്ക് സമയങ്ങളില്‍ യാത്ര വേണ്ടെന്ന് വയ്ക്കുകയാണ് പ്രവാസികള്‍. സെപ്റ്റംബര്‍ ആദ്യ ആഴ്ചയില്‍ കൊച്ചിയില്‍ നിന്ന് യുഎഇയിലേക്കുള്ള നാല് പേര്‍ക്കുള്ള ടിക്കറ്റിന് ഏകദേശം 7,000 ദിര്‍ഹം ചെലവാകുമെന്നാണ് ഒരു പ്രവാസി പറയുന്നത്.

അമിത ടിക്കറ്റ് നിരക്കില്‍ താന്‍ മാത്രമാണ് ഇപ്പോള്‍ യുഎഇയിലേക്ക് തിരിച്ചുപോകുന്നതെന്നും കുടുംബം സെപ്റ്റംബര്‍ 15 ന് യാത്ര നടത്തുമെന്നും അദ്ദേഹം പറയുന്നു. സെപ്റ്റംബര്‍ 10 ന് ശേഷം നാല് പേരുടെ നിരക്ക് ഏകദേശം 3,800 ദിര്‍ഹമാണ്, ഇങ്ങനെ ചെയ്താല്‍ ഏകദേശം 3,200 ദിര്‍ഹം ലാഭിക്കാമെന്നും പ്രവാസി യുവാവ് പറഞ്ഞു.

ഡല്‍ഹിയില്‍ സ്വദേശിയായ പ്രവാസി ടിക്കറ്റ് ചെലവ് കുറയ്ക്കാന്‍ സെപ്റ്റംബര്‍ 3-ന് ദുബൈായിലേക്ക് ടിക്കറ്റ് ബുക്ക് ചെയ്യുന്നതിന് പകരം, നാലംഗ കുടുംബം അബുദാബിയിലേക്ക് പറക്കും. ഡല്‍ഹിയില്‍ നിന്ന് ദുബൈയിലേക്ക് ശരാശരി നിരക്ക് ഒരാള്‍ക്ക് ഏകദേശം 1,200 ദിര്‍ഹമായിരുന്നു. അതേ തീയതിയില്‍ ഡല്‍ഹിയില്‍ നിന്ന് അബുദാബിയിലേക്ക് ഏകദേശം 850 ദിര്‍ഹവും. ഇങ്ങനെ പോകുന്നത് ഒരു ടിക്കറ്റിന്റെ പുറത്ത് ഏകദേശം 350 ദിര്‍ഹം ലാഭിക്കാം. ഓഗസ്റ്റില്‍ യുഎഇയിലെ തിരക്കേറിയ നിരവധി റൂട്ടുകളില്‍ വിമാന നിരക്കുകള്‍ താരതമ്യേന കൂടുതലാണ്. എന്നാല്‍ സെപ്റ്റംബര്‍ 10 ന് ശേഷം ടിക്കറ്റ് നിരക്കുകള്‍ കുറയും. പ്രവാസികള്‍ കുറച്ച് ദിവസം യാത്ര വൈകിപ്പിച്ചാല്‍ കൂടുതല്‍ പണം ലാഭിക്കാന്‍ കഴിയും.

High fares for air tickets to UAE; Expatriates to change routes to reduce costs

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഒരു മുഖ്യമന്ത്രി പറയേണ്ട കാര്യങ്ങളാണോ?; എത്ര ആലോചിച്ചിട്ടും പിടികിട്ടുന്നില്ല'; സതീശനെതിരെ പിണറായി

നടനായത് വീട്ടിലെ സാമ്പത്തിക പ്രതിസന്ധി കാരണം, അമ്മയുടെ കെെയില്‍ കാശ് വച്ചു കൊടുക്കാന്‍ കൊതിച്ചു: സൂര്യ

സ്‌പോര്‍ട്ടി-പ്രീമിയം ലുക്ക്, കറുപ്പില്‍ തിളങ്ങി അര്‍ബന്‍ ക്രൂയിസ് ഹൈറൈഡര്‍ എയ്‌റോ ബ്ലാക്ക് എഡിഷന്‍; അറിയാം ഫീച്ചറുകള്‍

തലശേരി പുന്നോലിൽ സ്വകാര്യ ബസുകൾ കൂട്ടിയിടിച്ച് അപകടം; നാൽപതോളം യാത്രക്കാർക്ക് പരിക്ക്

"സല്യൂട്ടി'ന്റെ കഥ കേട്ടപ്പോൾ ദുൽഖർ ഞങ്ങളോട് പറഞ്ഞത് അതായിരുന്നു; സിനിമയുടെ വ്യത്യസ്തതയാണ് അവർ നോക്കുന്നത്'