Nursing 
Gulf

ജോലിയോ വേതനമോ ലഭിച്ചില്ല, അടച്ചിട്ട മുറിയില്‍ ജീവിതം; സൗദിയില്‍ വിസ തട്ടിപ്പിനിരയായി മലയാളി നഴ്‌സുമാര്‍

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Amal Joy

റിയാദ്: വിസ തട്ടിപ്പിനിരയായി സൗദി അറേബ്യയില്‍ എത്തിയ മലയാളി നഴ്‌സുമാര്‍ നേരിട്ടത് നരകയാതന. ശമ്പളവും ചികിത്സയും പോലുമില്ലാതെ ആറു മാസത്തോളമാണ് ഇവര്‍ ക്യാംപുകളില്‍ കഴിഞ്ഞത്. കേരളത്തെ കൂടാതെ തമിഴ്നാട്, കര്‍ണാടക സംസ്ഥാനങ്ങളില്‍ ഉള്‍പ്പെടെ 24 നഴ്സുമാര്‍ക്കാണ് ഇത്തരത്തില്‍ ദുരനുഭവം നേരിട്ടത്.

നാട്ടിലെ റിക്രൂട്ടിങ് ഏജന്റുമാരുടെ ചതിക്കുഴിയില്‍ വീണ് റിയാദിലെ മാന്‍പവര്‍ കമ്പനിയിലെത്തിയവരാണിവര്‍ രണ്ടര ലക്ഷത്തോളം രൂപ വീതം വിസ ഫീസായി ഏജന്റുമാര്‍ക്ക് നല്‍കിയാണ് ഇവര്‍ സൗദിയിലെത്തിയത്.

എന്നാല്‍ റിയാദില്‍ എത്തിയതോടെ വാഗ്ദാനം ചെയ്ത ജോലിയോ വേതനമോ ലഭിച്ചില്ല. നിത്യച്ചെലവിനു പോലും വഴിയില്ലാതെ മാന്‍പവര്‍ കമ്പനിയുടെ ക്യാംപില്‍ അടച്ചിട്ട നിലയിലായിരുന്നു ഇവരുടെ ജീവിതം. പുറത്തിറങ്ങാന്‍ പോലും അനുവാദമില്ലാതെ കഴിച്ചുകൂട്ടിയ ഇവര്‍ മാനസികമായും ശാരീരികമായും തളര്‍ന്നു. കൂട്ടത്തിലൊരാള്‍ക്ക് ഗുരുതര ആരോഗ്യ പ്രശ്നങ്ങളുണ്ടായിട്ടും പ്രാഥമിക ചികിത്സ പോലും നിഷേധിക്കപ്പെട്ടതോടെ പുറംലോകം വിവിരമറിയുന്നത്. ഇന്ത്യന്‍ എംബസിയില്‍ പരാതി നല്‍കുകയും എംബസിയുടെ ശക്തമായ ഇടപെടലിനെ തുടര്‍ന്ന് കമ്പനി ഇവര്‍ക്ക് ഫൈനല്‍ എക്സിറ്റ് അനുവദിക്കുകയുമായിരുന്നു.

എന്നാല്‍ ഭീമമായ തുക കടം വാങ്ങി പ്രവാസത്തിലെത്തിയ ഇവര്‍ക്ക് വെറും കയ്യോടെ നാട്ടിലേക്ക് മടങ്ങുന്നത് വലിയ പ്രതിസന്ധിയാകുമെന്ന് വ്യക്തമായതോടെ സാമൂഹിക പ്രവര്‍ത്തകര്‍ മറ്റ് വഴികള്‍ തേടി. ഡബ്ല്യുഎംഎഫ് റിയാദ് കൗണ്‍സില്‍ ഭാരവാഹികളുടെ നിരന്തര ശ്രമത്തിനൊടുവില്‍ റിയാദിലെ തന്നെ ഒരു സ്വകാര്യ ആശുപത്രിയില്‍ എല്ലാവര്‍ക്കും ജോലി കണ്ടെത്താന്‍ സാധിച്ചു. നിയമപരമായ നടപടികള്‍ പൂര്‍ത്തിയാക്കി 24 പേരുടെയും സ്പോണ്‍സര്‍ഷിപ് പുതിയ ആശുപത്രിയിലേക്ക് മാറ്റിയതോടെയാണ് ഇവരുടെ ദുരിതത്തിനും വിരാമമായത്.

No work or salary, life in a closed room; Malayali nurses fall victim to visa fraud in Saudi Arabia

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അഴിച്ചുപണിത് ദേശീയ നേതൃത്വം: കെ സുരേന്ദ്രൻ ദേശീയ സെക്രട്ടറി; അബ്ദുള്ളക്കുട്ടിയെ ഒഴിവാക്കി; സ്മൃതി ഇറാനിയും വസുന്ധര രാജയും തിരിച്ചെത്തി

ഒരു കോടിയുടെ ഭാഗ്യശാലി ആര്?; ഭാഗ്യതാര ലോട്ടറി ഫലം പ്രഖ്യാപിച്ചു|Bhagyathara BT 67 lottery result

ഡിവോഴ്‌സ് ചെയ്യാതെ വീണ്ടും വിവാഹം ചെയ്താല്‍ ശമ്പളത്തിന്റെ 20% കട്ട്; അസം സര്‍ക്കാര്‍

വിപണിയില്‍ നിക്ഷേപിക്കാന്‍ പോകുകയാണോ?; ലാര്‍ജ് ക്യാപും മിഡ് ക്യാപും സ്‌മോള്‍ ക്യാപും തമ്മിലുള്ള വ്യത്യാസമെന്ത്?

പാലക്കാടും കോയമ്പത്തൂരും അടക്കം പ്രധാന റെയിൽവേ സ്റ്റേഷനുകളിലെ കുടിവെള്ളത്തിൽ ഇ-കോളി ബാക്ടീരിയ; സിഎജി റിപ്പോർട്ടിൽ ഞെട്ടിക്കുന്ന വിവരങ്ങൾ