സൗദി  
Gulf

താമസക്കാര്‍ക്കും സന്ദര്‍ശകര്‍ക്കും സുഗമമായ യാത്ര; മക്കയില്‍ പുതിയ റോഡ് ശൃംഖലകള്‍ തുറന്നു

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Amal Joy

ജിദ്ദ: മക്കയിലെ റോഡ് വികസന പദ്ധതികളുടെ ഭാഗമായി പുതിയ പാതകളില്‍ ഗതാഗതം ആരംഭിച്ചു. തേര്‍ഡ് റിങ് റോഡ്, പ്രിന്‍സ് സൗദ് അല്‍ ഫൈസല്‍ റോഡ് എന്നിവയിലെ വിവിധ ഭാഗങ്ങളിലായി പുതുതായി നിര്‍മ്മിച്ച നിരവധി പാതകള്‍ ഗതാഗതത്തിനാതി തുറന്നുകൊടുത്തു. ഇത് യാത്രാസമയം 90 ശതമാനത്തിലധികം കുറയ്ക്കാന്‍ സഹായിക്കുമെന്ന് റോയല്‍ കമ്മീഷന്‍ ഫോര്‍ മക്കാസിറ്റി ആന്റ് ഹോളി സൈറ്റ്‌സാണ് ഇക്കാര്യം അറിയിച്ചത്.

പ്രിന്‍സ് മുതൈബ് ജങ്ഷന്‍ മുതല്‍ മസ്ജിദുല്‍ ഹറാം ജങ്ഷന്‍ വരെയുള്ള പുതിയ പാതയില്‍ 1.5 കിലോമീറ്റര്‍ അധിക ദൂരം കൂടി ഗതാഗതത്തിനായി തുറന്നു. പ്രിന്‍സ് സുല്‍ത്താന്‍ ജങ്ഷന്‍ വഴിയാണ് ഈ പാത കടന്നുപോകുന്നത്. പ്രിന്‍സ് മുഹമ്മദ് ബിന്‍ സല്‍മാന്‍ ആക്‌സിസില്‍ നിന്ന് ആരംഭിച്ച് പ്രിന്‍സ് നായിഫ് ബിന്‍ അബ്ദുല്‍ അസീസ് ജങ്ഷന്‍ വഴി അബ്ദുല്‍ ഖാദിര്‍ കുഷ്‌ക് സ്ട്രീറ്റിലേക്ക് എത്തുന്ന റോഡിന്റെ ശേഷിക്കുന്ന ഭാഗവും തുറന്നുകൊടുത്തു. ഇത് സമീപവാസികള്‍ക്ക് ഏറെ പ്രയോജനപ്പെടും.

ഗതാഗതക്കുരുക്ക് കുറയ്ക്കുക, റോഡ് സുരക്ഷ മെച്ചപ്പെടുത്തുക, ഹജ്ജ്-ഉംറ സീസണുകളില്‍ താമസക്കാര്‍ക്കും സന്ദര്‍ശകര്‍ക്കും തീര്‍ത്ഥാടകര്‍ക്കും സുഗമമായ യാത്രാസൗകര്യം ഒരുക്കുക എന്നിവ ലക്ഷ്യമിട്ടുള്ള സമഗ്രമായ അടിസ്ഥാന സൗകര്യ വികസന പദ്ധതികളുടെ ഭാഗമായാണ് ഈ പാതകള്‍ തുറന്നുകൊടുത്തത്.

New road lanes open in Makkah to ease traffic congestion

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'തുടര്‍ച്ചയായി ഭീകരവാദം പ്രോത്സാഹിപ്പിക്കുന്നവര്‍' ; യുഎന്നില്‍ പാകിസ്ഥാനെതിരെ ആഞ്ഞടിച്ച് ഇന്ത്യ

സ്വകാര്യ വാഹനം ഉപയോഗിക്കുന്നതില്‍ തെറ്റില്ല, തനിക്കെതിരെ എഐ ചിത്രം ഉപയോഗിച്ച് പ്രചാരണം; വിവാദത്തില്‍ വിശദീകരണവുമായി മന്ത്രി കെ എം ഷാജി

ബീറ്റ്റൂട്ട് ദിവസവും കഴിക്കാമോ? വ്യായാമക്ഷമത കൂടും ഉയർന്ന രക്തസമ്മർദത്തിനും മികച്ചത്

എസ് എസ് രാജമൗലി കൊച്ചിയിലേക്ക്; എത്തുന്നത് ഫഹദ് ചിത്രം 'ഡോണ്ട് ട്രബിൾ ദ് ട്രബിളി'ന്റെ പ്രീ റിലീസ് ഇവന്റിന്

ഇഎസ്എയിൽ കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ അന്തിമ തീരുമാനത്തിലേക്ക് ഉറ്റുനോക്കി ഹൈറേഞ്ച്