വിദേശത്ത് ജോലി നേടുന്നതിന് ആവശ്യമായ നൈപുണ്യ വികസനത്തിനും യാത്രയ്ക്കും സഹായം നൽകുന്ന നോർക്കയുടെ പദ്ധതി.
വിദേശത്ത് തൊഴിൽ അന്വേഷിക്കുന്നവരുടെ നൈപുണ്യ വികനസത്തിന് സാമ്പത്തിക സഹായം നൽകുന്നതിലൂടെയും യാത്രാ ചെലവുകൾ വഹിക്കുന്നതിന് സഹായം നൽകുന്നതിലൂടെയും തൊഴിൽ തേടി വിദേശത്തേക്ക് പോകുന്നവരെ സഹായിക്കുന്നതിനാണ് നോർക്ക ശുഭയാത്ര പദ്ധതി രൂപകൽപ്പന ചെയ്തിരിക്കുന്നത്.
ഈ പദ്ധതി പ്രകാരമുള്ള വായ്പകൾ ധനകാര്യ സ്ഥാപനങ്ങൾ വഴി പലിശ ഇളവോടെ അനുവദിക്കും.
നോർക്ക ശുഭയാത്ര പദ്ധതിയിൽ രണ്ട് ഉപപദ്ധതികൾ ഉൾപ്പെടുന്നു.വിദേശ തൊഴിലവസര നൈപുണ്യ സഹായ പദ്ധതിയും വിദേശ തൊഴിൽ യാത്രാ സഹായ പദ്ധതിയും ആണ് അവ.
*വിദേശ ഭാഷാ പരിശീലനം
* പരീക്ഷാ ഫീസ്
* കോച്ചിങ്, റെഗുലേറ്ററി പരീക്ഷാ ഫീസ്
* പരിശീലന കാലയളവിൽ ഹോസ്റ്റൽ താമസം, ഭക്ഷണം തുടങ്ങിയ ജീവിതച്ചെലവുകൾ
എന്നിവയ്ക്കായാണ് തൊഴിലവസര നൈപുണ്യ സഹായ പദ്ധതി.
ഈ ഉപപദ്ധതി പ്രകാരം, ഇന്ത്യാ ഗവൺമെന്റിന്റെ ഇ-മൈഗ്രേറ്റ് പോർട്ടലിൽ രജിസ്റ്റർ ചെയ്തിട്ടുള്ള റിക്രൂട്ടിങ് ഏജൻസികൾ വഴി വിദേശത്ത് തൊഴിൽ നേടിയ വ്യക്തികൾക്ക് വായ്പകൾ അനുവദിക്കുന്നു.
*റിക്രൂട്ട്മെന്റ് സേവന നിരക്കുകൾ
*വിസ സ്റ്റാമ്പിങ് ഫീസ്
*മെഡിക്കൽ പരിശോധനകൾ
* വിമാന ടിക്കറ്റ് നിരക്ക്
*വാക്സിനേഷനുകളും മറ്റ് അനുബന്ധ ചെലവുകളും
വിദേശ തൊഴിൽ ചെലവുകളുടെ പ്രാരംഭ കാര്യങ്ങൾക്ക് ഈ സഹായകമാകുക എന്ന ലക്ഷ്യത്തോടെയാണ് ഈ വായ്പ നൽകുന്നത്.
*പരമാവധി 2,00,000 രൂപവരെയുള്ള വായ്പകൾ നൽകും.
*പരമാവധി തിരിച്ചടവ് കാലാവധി 36 മാസമാണ്.
*തവണകൾ കൃത്യമായി തിരിച്ചടയ്ക്കുന്ന വായ്പക്കാർക്ക്:
*ആദ്യത്തെ ആറ് മാസത്തേക്ക് നോർക്ക മുഴുവൻ പലിശയും തിരികെ നൽകും.
*ശേഷിക്കുന്ന 30 മാസത്തേക്ക്, 4% പലിശ തിരികെ നൽകും.
വിദേശ ജോലി എന്ന സ്വപ്‌നം സാക്ഷാത്കരിക്കുന്നതിന് സാമ്പത്തികമായി ബുദ്ധിമുട്ട് അനുഭവിക്കുന്നവരെ സഹായിക്കുന്നതിനുളള വായ്പാ ധനസഹായപദ്ധതിയായ നോര്‍ക്ക ശുഭയാത്ര പദ്ധതിയുടെ ഭാഗമായി കേരള സംസ്ഥാന വനിതാ വികസന കോര്‍പ്പറേഷനും.
വിദേശജോലി എന്ന സ്വപ്‌നം സാക്ഷാത്കരിക്കുന്നതിന് സാമ്പത്തികമായി ബുദ്ധിമുട്ടുളള 18 നും 55 നും മധ്യേ പ്രായമുളള വനിതകള്‍ക്ക് പദ്ധതിയുടെ പ്രയോജനം ലഭിക്കും.
സബ്സിഡി കഴിഞ്ഞ് വെറും നാലു ശതമാനം പലിശനിരക്കില്‍ 36 മാസ തിരിച്ചടവില്‍ രണ്ടു ലക്ഷം രൂപ വരെയാണ് അര്‍ഹരായ വനിത അപേക്ഷകര്‍ക്ക് “കേരള സംസ്ഥാന വനിതാ വികസന കോര്‍പ്പറേഷന്‍-നോര്‍ക്ക ശുഭയാത്ര” പദ്ധതി മുഖേന വായ്പയായി ലഭിക്കുക.
വിശദവിവരങ്ങൾക്കും ശുഭയാത്ര പദ്ധതിയിൽ അപേക്ഷിക്കുന്നതിനും : norkaroots.kerala.gov.in
സംസ്ഥാനത്തെ വനിതാവികസന കോര്‍പ്പറേഷന്‍ ഓഫീസുകള്‍ മുഖേനയും നോര്‍ക്ക റൂട്ട്സ് വെബ്സൈറ്റ് സന്ദര്‍ശിച്ചും (www.norkaroots.kerala.gov.in) അര്‍ഹരായവര്‍ക്ക് അപേക്ഷ നല്‍കാവുന്നതാണ്.
നോര്‍ക്ക റൂട്ട്‌സ് എന്‍ഡിപിആര്‍ഇഎം പദ്ധതിയുടെ' പൊതുവായ മാനദണ്ഡങ്ങള്‍ നോര്‍ക്ക ശുഭയാത്ര പദ്ധതിക്കും ബാധകമാണ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates