സിം കാര്‍ഡ് 
Gulf

പഴയ സിം കാര്‍ഡ് റദ്ദാക്കിയില്ല, വ്യാജ തട്ടിപ്പ് കേസില്‍ കുടുങ്ങി; ദിവസങ്ങളോളം ജയിലില്‍ കഴിഞ്ഞ് നിരപരാധിയായ മലയാളി

സിം കാര്‍ഡ് സാജുവിന്റെ പേരിലായതിനാല്‍, തട്ടിപ്പില്‍ യാതൊരു പങ്കുമില്ലാതിരുന്നിട്ടും ദിവസങ്ങളോളം അദ്ദേഹത്തിന് പൊലീസ് കസ്റ്റഡിയിലും ജയിലിലും കഴിയേണ്ടി വന്നു.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Amal Joy

മസ്‌കത്ത്: പഴയ സിം കാര്‍ഡ് റദ്ദാക്കാത്ത പിഴവില്‍ ഗള്‍ഫിലെ ജയിലില്‍ ദിവസങ്ങളോളം കിടന്ന് പ്രവാസി മലയാളി. ഒമാനില്‍ സിം കാര്‍ഡിന്റെ പേരില്‍ നടന്ന വ്യാജ തട്ടിപ്പ് കേസില്‍ കുടുങ്ങിയതോടെയാണ് പ്രവാസിക്ക് ജയില്‍ ശിക്ഷ അനുഭവിക്കേണ്ടി വന്നത്. തിരുവല്ല കോഴഞ്ചേരി സ്വദേശി സാജുവിനാണ് തന്റെ പേരില്‍ മുമ്പുണ്ടായിരുന്ന നമ്പര്‍ ഉപയോഗിച്ച് മറ്റൊരാള്‍ തട്ടിപ്പ് നടത്തിയതോടെ ജയില്‍വാസമടക്കം അനുഭവിക്കേണ്ടിവന്നത്.

വര്‍ഷങ്ങള്‍ക്ക് മുമ്പ് ഉപയോഗിച്ചിരുന്ന സിം കാര്‍ഡ് ഉപയോഗം നിര്‍ത്തിയെങ്കിലും സ്വന്തം പേരിലുള്ള രജിസ്‌ട്രേഷന്‍ റദ്ദാക്കാന്‍ ഇദ്ദേഹം മറന്നു. തുടര്‍ന്ന് ടെലികോം കമ്പനി ഈ നമ്പര്‍ മറ്റൊരാള്‍ക്ക് നല്‍കി. പുതിയ സിം ഉടമ വാട്‌സ്ആപ്പ് ഗ്രൂപ്പ് വഴി ഇന്‍ഷുറന്‍സിന്റെ പേരില്‍ പലരില്‍നിന്നായി വന്‍ തുക തട്ടിയെടുത്ത് മുങ്ങി. തട്ടിപ്പിനിരയായ വ്യക്തി പരാതി നല്‍കിയതോടെ നടത്തിയ അന്വേഷണത്തിലാണ് സിം കാര്‍ഡിന്റെ ഉടമ സാജുവാണെന്ന് പൊലീസ് കണ്ടെത്തുന്നത്.

സിം കാര്‍ഡ് സാജുവിന്റെ പേരിലായതിനാല്‍, തട്ടിപ്പില്‍ യാതൊരു പങ്കുമില്ലാതിരുന്നിട്ടും ദിവസങ്ങളോളം അദ്ദേഹത്തിന് പൊലീസ് കസ്റ്റഡിയിലും ജയിലിലും കഴിയേണ്ടി വന്നു. സൈബര്‍ കുറ്റകൃത്യങ്ങളില്‍, നമ്പര്‍ ആരുടെ പേരിലാണോ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത് എന്നതാണ് ആദ്യത്തെ നിര്‍ണായക തെളിവ്. നിയമനടപടികള്‍ നീണ്ടതോടെ സാജുവും കുടുംബവും വലിയ മാനസിക-സാമ്പത്തിക പ്രതിസന്ധിയിലായി. തുടര്‍ന്ന് സാമൂഹിക പ്രവര്‍ത്തകനായ ഡോ.സജി ഉതുപ്പാന്‍ വിഷയത്തില്‍ ഇടപെടുകയും അധികൃതരുമായി ബന്ധപ്പെട്ട് കേസിന് വേഗത്തില്‍ പരിഹാരം കണ്ടെത്താന്‍ മുന്നിട്ടിറങ്ങുകയുമായിരുന്നു.

Old SIM card not cancelled, gets caught in fake fraud case; Innocent Malayali acquitted after spending days in jail

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'എന്തിലും എന്നെ പ്രതിയാക്കാൻ ചിലർക്ക് ധൃതി, കുറേ തീർത്തില്ലേ, ഇനിയും വേണോ?'; അഭിപ്രായങ്ങൾ പറയേണ്ടത് പാർട്ടി വേദികളിൽ: കെ സി വേണുഗോപാൽ

'ദിവസവും അഞ്ച് പാക്കറ്റ് സിഗരറ്റ് വലിക്കും; നിര്‍ത്തിയിട്ടും ആരോഗ്യത്തെ ബാധിച്ചു'; അച്ഛനെക്കുറിച്ച് സുചിത്ര

'അടിയന്തരാവസ്ഥക്കാലത്തെ ഇരുണ്ട ദിനങ്ങളെ ഓർമ്മിപ്പിക്കുന്നു; കേരളത്തിൽ നടക്കുന്നത് സംഘപരിവാറിന് സമാനമായ മാധ്യമവേട്ട’

'മഴയില്ലെങ്കിലും ആ ടേക്ക് ഓഫ് ബോർഡ് വഴുക്കുന്നതായിരുന്നു'; ഏഷ്യൻ ഗെയിംസിലെ അനുഭവങ്ങൾ പങ്കുവെച്ച് വെള്ളി മെഡൽ ജേതാവ് എം ശ്രീശങ്കർ

'നടപടിയില്ലെങ്കില്‍ സമരം'; തിരുവനന്തപുരം സംഘര്‍ഷത്തില്‍ ആഭ്യന്തരമന്ത്രിക്ക് പരാതി നല്‍കി എസ്എഫ്‌ഐ