Police chase in Riyadh ends in crash killing Egyptian man injuring officer Special arrangement
Gulf

മോഷ്ടിച്ച വാഹനം പിന്തുടരുന്നതിനിടെ അപകടം; സൗദിയിൽ പൊലീസ് വാഹനം മറിഞ്ഞു, ഒരാൾ മരിച്ചു (വിഡിയോ)

പാലത്തിന് താഴെക്കൂടി ഈജിപ്ഷ്യൻ പൗരൻ സഞ്ചരിച്ചിരുന്ന വാഹനത്തിന്റെ മുകളിലേക്കാണ് പൊലീസ് വാഹനം വീണത്. ഈജിപ്ഷ്യൻ പൗരന്റെ വാഹനം പൂർണമായും തകർന്നു. ഇയാൾ സംഭവ സ്ഥലത്ത് വെച്ച് മരിച്ചു.

Author : സമകാലിക മലയാളം ഡെസ്ക്

റിയാദ്: സൗദിയിൽ പൊലീസ് വാഹനം നിയന്ത്രണം വിട്ട് മറിഞ്ഞ് ഉണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. ഒരു പൊലീസ് ഉദ്യോഗസ്ഥന് പരിക്കേറ്റു. വടക്കൻ റിയാദിലെ പ്രിൻസ് തുർക്കി അൽ അവ്വൽ റോഡിൽ ആണ് സംഭവം നടന്നത്. അപകടത്തെപ്പറ്റി കൂടുതൽ അന്വേഷണം നടന്നു വരികയാണെന്ന് സൗദി ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് അറിയിച്ചു.

വെള്ളിയാഴ്ച രാത്രിയിലാണ് സംഭവം നടന്നത്. മോഷ്ടിച്ച വാഹനവുമായി ഒരാൾ പ്രിൻസ് തുർക്കി അൽ അവ്വൽ റോഡിലൂടെ സഞ്ചരിക്കുന്നു എന്ന വിവരം പൊലീസിന് ലഭിച്ചിരുന്നു. പൊലീസ് ഈ വാഹനം തടഞ്ഞു നിർത്താൻ ശ്രമിച്ചെങ്കിലും പ്രതി അമിത വേഗതയിൽ കടന്നു പോയി. ഇതിനെ പിന്തുടർന്ന് പോകുന്നതിന് ഇടയിലാണ് പൊലീസ് വാഹനം നിയന്ത്രണം വിട്ട് മറിഞ്ഞത്.

അൽ അവ്വൽ റോഡിലെ പാലത്തിൽ നിന്ന് താഴേക്ക് ആണ് പൊലീസ് വാഹനം മറിഞ്ഞത്. പാലത്തിന് താഴെക്കൂടി ഈജിപ്ഷ്യൻ പൗരൻ സഞ്ചരിച്ചിരുന്ന വാഹനത്തിന്റെ മുകളിലേക്കാണ് പൊലീസ് വാഹനം വീണത്. ഈജിപ്ഷ്യൻ പൗരന്റെ വാഹനം പൂർണമായും തകർന്നു. ഇയാൾ സംഭവ സ്ഥലത്ത് വെച്ച് മരിച്ചു.

ഗുരുതരമായി പരിക്കേറ്റ പൊലീസ് ഉദ്യോഗസ്ഥനെ തൊട്ടടുത്തുള്ള ആശുപത്രിയിലേക്ക് മാറ്റി. അതെ സമയം മോഷ്ടിച്ച വാഹനവുമായി കടന്ന് കളഞ്ഞ പ്രതിയെ പിടികൂടാനായില്ലെന്നാണ് റിപ്പോർട്ടുകൾ.

Gulf news: Police chase in Riyadh ends in crash killing Egyptian man injuring officer.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സുഗതന് അനുകൂലമായ കത്ത്: ചെന്നിത്തലയ്ക്ക് അതൃപ്തി; ആഭ്യന്തര വകുപ്പ് അണ്ടര്‍ സെക്രട്ടറിക്കെതിരെ അന്വേഷണം

നീറ്റ് പ്രതിഷേധം: കേരളത്തിലെടുത്ത കേസുകൾ റദ്ദാക്കും, തുടരന്വേഷണം വേണ്ടെന്ന് ഡി ജി പിക്ക് നിർദേശം

17 കാരിയെ വഴിയിൽ തടഞ്ഞു നിർത്തി ഉപദ്രവിച്ചു; പ്രതിക്ക് ഒരു വർഷം തടവും പിഴയും

'നിവിന്‍ പോളിയെ കണ്ടപ്പോള്‍, അദ്ദേഹത്തിന് ഓര്‍മയുണ്ടോ എന്നറിയില്ല'; ക്രിക്കറ്ററാകാന്‍ ആഗ്രഹിച്ചു, സംവിധായകനാകാന്‍ കാരണം: ജെയ്‌സണ്‍ സഞ്ജയ്

'സംഘപരിവാർ അജണ്ടകൾക്ക് മുന്നിൽ യുഡിഎഫ് ഓച്ഛാനിച്ചു നിൽക്കുന്നു; പി എം ശ്രീ നടപ്പിലാക്കാനുള്ള തീരുമാനം കേരളത്തോടുള്ള വഞ്ചന'