expats 
Gulf

പ്രവാസികൾക്ക് ഇനി ഗ്രാറ്റുവിറ്റി ഇല്ല; ഒമാനില്‍ പുതിയ പിഎഫ് പദ്ധതി, തൊഴിലുടമകള്‍ക്ക് നിര്‍ദേശം

തൊഴിലുടമകള്‍ പ്രതിമാസം ശമ്പളത്തിന്റെ 9% പിഎഫ് ഫണ്ടിലേക്ക് അടയ്ക്കണം

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Amal Joy

മസ്‌കത്ത്: ഒമാനിലെ പ്രവാസികൾക്ക് എന്റ് ഓഫ് സര്‍വീസ് ഗ്രാറ്റുവിറ്റി ഇനിയില്ല. പകരം പുതിയ പ്രൊവിഡന്റ് ഫണ്ട് പദ്ധതി 2027 ജൂലൈ 19ന് നിലവില്‍ വരും. സാമൂഹിക സംരക്ഷണ നിയമത്തിന്റെ ഭാഗമായാണ് പുതിയ സംവിധാനം നടപ്പാക്കുന്നത്.

പുതിയ പദ്ധതി പ്രകാരം തൊഴിലാളിയുടെ അടിസ്ഥാന ശമ്പളത്തിന്റെ ഒമ്പത് ശതമാനം തുക തൊഴിലുടമ പ്രതിമാസം ഫണ്ടിലേക്ക് അടയ്ക്കണം. പദ്ധതി പ്രാബല്യത്തില്‍ വരുന്ന തീയതി മുതലുള്ള സേവനകാലയളവിന് നിലവിലെ ഗ്രാറ്റുവിറ്റി വ്യവസ്ഥകള്‍ ബാധകമാകില്ല. പകരം തൊഴിലാളിയുടെ പേരില്‍ ഫണ്ടില്‍ സമാഹരിക്കുന്ന തുകയും അതിന്മേല്‍ ലഭിക്കുന്ന നിക്ഷേപ വരുമാനവും നിയമത്തിലെ വ്യവസ്ഥകള്‍ അനുസരിച്ച് വിതരണം ചെയ്യും.

2027 ജൂലൈ 19ന് മുമ്പുള്ള സേവനകാലയളവിലെ ഗ്രാറ്റുവിറ്റി തുക കൈകാര്യം ചെയ്യുന്നതിന് തൊഴിലുടമകള്‍ക്ക് മൂന്ന് മാര്‍ഗങ്ങള്‍ അനുവദിച്ചിട്ടുണ്ട്. നിലവിലെ തൊഴില്‍ നിയമപ്രകാരം തൊഴിലുടമയ്ക്ക് തുക കൈവശം വെക്കുകയും തൊഴിലാളിയുടെ സേവനം അവസാനിക്കുമ്പോള്‍ അന്നത്തെ അടിസ്ഥാന ശമ്പളം കണക്കാക്കി നല്‍കുകയും ചെയ്യാം.

അല്ലെങ്കില്‍ പദ്ധതി നടപ്പാക്കുന്ന സമയത്ത് മുന്‍കാല സേവനത്തിന് അര്‍ഹമായ ഗ്രാറ്റുവിറ്റി തുക തൊഴിലാളിയുടെ ബാങ്ക് അക്കൗണ്ടിലേക്ക് നേരിട്ട് കൈമാറുന്നതാണ്. മൂന്നാമത്തെ മാര്‍ഗമായി തൊഴിലാളിയുടെ പേരിലുള്ള സോഷ്യല്‍ പ്രൊട്ടക്ഷന്‍ ഫണ്ട് അക്കൗണ്ടിലേക്ക് ഈ തുക നിക്ഷേപിക്കാനും സാധിക്കും.

Provident Scheme to replace gratuity for expats in Oman from July 2027

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർമാരുടെ സസ്പെൻഷൻ; സ്റ്റേ ആവശ്യം തള്ളി ട്രിബ്യൂണൽ

IHMCT: പ്ലസ് ടു മതി, LDC തസ്തികയിൽ ജോലി നേടാം, മികച്ച ശമ്പളം

വൈദ്യുതി പ്രതിസന്ധിയുടെ മറവിൽ വൻ അഴിമതി; മുഴുവൻ ഫയലുകളും കെഎസ്ഇബിയുടെ വിയോജനക്കുറിപ്പുകളും പുറത്തുവിടണമെന്ന് പ്രതിപക്ഷ നേതാവ്

നായകൻ സുരാജ്; ജഗൻ ഷാജി കൈലാസിന്റെ പുതിയ ചിത്രത്തിനു തുടക്കമായി

ഹോണ്ടയുടെ ആദ്യ മെയ്ഡ് ഇന്‍ ഇന്ത്യ ഇലക്ട്രിക് എസ് യുവി; ഹോണ്ട ആല്‍ഫ ഡിസംബര്‍ രണ്ടിന് വിപണിയില്‍