Salam Air offers an opportunity to travel from Oman to India at a very low cost. salam air/x
Gulf

ഒമാനിൽ നിന്ന് ഇന്ത്യയിലേക്ക് പറക്കാൻ വെറും 5000 രൂപ ; വൻ ഓഫറുമായി സലാം എയർ

മ​സ്‌​ക​​ത്തി​ൽ നി​ന്ന് ഡ​ൽ​ഹി,ഹൈ​ദ​രാ​ബാ​ദ്, ബാം​ഗ്ലൂ​ർ,ചെ​ന്നൈ,മും​ബൈ,ല​ഖ്‌​നൗ തുടങ്ങിയ നഗരങ്ങളിലേക്ക് ടിക്കറ്റ് നിരക്കിൽ വൻ കുറവാണ് സലാം എയർ വരുത്തിയിരിക്കുന്നത്.

സമകാലിക മലയാളം ഡെസ്ക്

മ​സ്ക​ത്ത്: വിമാന യാത്രാ നിരക്കിൽ വൻ ഓഫറുകളാണ് സലാം എയർ എപ്പോഴും പ്രഖ്യാപിക്കാറുള്ളത്. പ്രത്യേകിച്ചും ഇന്ത്യയിലേക്കുള്ള യാത്രകൾക്ക്. അടുത്തിടെ മ​സ്ക​ത്ത് - കോഴിക്കോട് സെക്ടറിൽ വെറും 6000 രൂപയ്ക്ക് യാത്ര ചെയ്യാനുള്ള അവസരവും സലാം എയർ ഒരുക്കിയിരുന്നു. ഇപ്പോഴിതാ ഇന്ത്യയിലെ മറ്റ് നഗരങ്ങളിലേക്കും കുറഞ്ഞ ചെലവിൽ യാത്ര ചെയ്യാൻ വൻ ഓഫറാണ് സലാം എയർ പ്രഖ്യാപിച്ചിരിക്കുന്നത്.

മ​സ്‌​ക​​ത്തി​ൽ നി​ന്ന് ഡ​ൽ​ഹി,ഹൈ​ദ​രാ​ബാ​ദ്, ബാം​ഗ്ലൂ​ർ,ചെ​ന്നൈ,മും​ബൈ,ല​ഖ്‌​നൗ തുടങ്ങിയ നഗരങ്ങളിലേക്ക് ടിക്കറ്റ് നിരക്കിൽ വൻ കുറവാണ് സലാം എയർ വരുത്തിയിരിക്കുന്നത്.

മും​ബൈ​യി​ലേ​ക്ക് വെറും 4472 രൂപ (19.9 റിയാൽ) നൽകിയാൽ യാത്ര ചെയ്യാം. ഡ​ൽ​ഹി, ഹൈ​ദ​രാ​ബാ​ദ്, ബാം​ഗ്ലൂ​ർ, ചെ​ന്നൈ എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്ക് 4921രൂപ(21.9 റി​യാ​ൽ)യും, ല​ഖ്‌​നൗ​വി​ലേ​ക്ക് 6719 രൂപ (29.9 റിയാൽ)യും നൽകിയാൽ യാത്ര ചെയ്യാൻ സാധിക്കും. മ​സ്‌​ക​ത്തി​ൽ നി​ന്ന് ബം​ഗ്ലാ​ദേ​ശി​ലേ​ക്ക് ധാ​ക്ക, ചി​റ്റ​ഗോം​ഗ് എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്കും കുറഞ്ഞ നിരക്കിൽ യാത്ര ചെയ്യാൻ അധികൃതർ അവസരമൊരുക്കിയിട്ടുണ്ട്.

അടുത്തിടെ മസ്‌കത്ത്- കോഴിക്കോട് സെക്ടറിലെ സർവീസുകൾ ജൂലൈ ഏഴ് മുതൽ താത്കാലികമായി അവസാനിപ്പിച്ചിരുന്നു. പിന്നീട് ഈ തീരുമാനം കമ്പനി പിൻവലിക്കുകയും ജൂലൈ 12 മുതല്‍ സർവീസ് പുനഃരാരംഭിക്കുകയും ചെയ്തിരുന്നു.

Gulf News: Salam Air offers an opportunity to travel from Oman to India at a very low cost.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ക്ഷമയ്ക്കും ഒരു പരിധിയുണ്ട്, താല്‍പ്പര്യമുണ്ടെങ്കില്‍ പാര്‍ട്ടിയില്‍ തുടരും, അല്ലെങ്കില്‍ കൃഷിയിലേക്ക് മടങ്ങും'; അതൃപ്തി പ്രകടമാക്കി അണ്ണാമലൈ

കണ്ണിന് ചുറ്റുമുള്ള കറുപ്പ് നിറം മാറ്റാം

'എന്നെ ഗര്‍ഭിണിയാക്കൂ', ഓണ്‍ലൈന്‍ പരസ്യത്തിലെ ഓഫര്‍ സ്വീകരിച്ചു; യുവാവിന് നഷ്ടമായത് 11 ലക്ഷം

'പാവങ്ങളുടെ ചാര്‍ലി, പത്താം ക്ലാസിലെ ഓട്ടോഗ്രാഫ് അടിച്ചുമാറ്റി ഡയലോഗാക്കി'; 'കൂടല്‍' ട്രോളില്‍ ബിബിന്‍ ജോര്‍ജിന്റെ മറുപടി

മൈ​ഗ്രെയ്ൻ കുറയ്ക്കാൻ പുതിയ ആപ്പ്, 60 ദിവസം കൊണ്ട് തലവേദന 50 ശതമാനം കുറഞ്ഞു

SCROLL FOR NEXT