Saudi Arabia launches self-driving taxis in Riyadh  @Saudi_TGA/x
Gulf

ഡ്രൈവറില്ലാ ടാക്സികൾ സൗദിയിൽ ഓടിത്തുടങ്ങി

ഊബർ, ഐഡ്രൈവ്, വീറൈഡ് തുടങ്ങിയ കമ്പനികളുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. സൗദി ജനറൽ ട്രാൻസ്‌പോർട്ട് അതോറിറ്റിയുടെ നേരിട്ടുള്ള നിയന്ത്രണത്തിലാണ് ഡ്രൈവറില്ലാ ടാക്സികൾ സർവീസ് നടത്തുന്നത്.

Author : സമകാലിക മലയാളം ഡെസ്ക്

റിയാദ് : ഡ്രൈവറില്ലാ ടാക്സികളുടെ സേവനം പരീക്ഷണാടിസ്ഥാനത്തിൽ ആരംഭിച്ച് സൗദി അറേബ്യ. കഴിഞ്ഞ ദിവസം ഗതാഗത മന്ത്രിയും ട്രാൻസ്‌പോർട്ട് ജനറൽ അതോറിറ്റി ബോർഡ് ചെയർമാനുമായ സാലിഹ് അൽ ജാസർ പദ്ധതി ഉദ്ഘാടനം ചെയ്തു. ഊബർ, ഐഡ്രൈവ്, വീറൈഡ് തുടങ്ങിയ കമ്പനികളുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്.

സൗദി ജനറൽ ട്രാൻസ്‌പോർട്ട് അതോറിറ്റിയുടെ നേരിട്ടുള്ള നിയന്ത്രണത്തിലാണ് ഡ്രൈവറില്ലാ ടാക്സികൾ സർവീസ് നടത്തുന്നത്.

റിയാദിലെ 13 സ്റ്റേഷനുകളിൽ നിന്നും 7 പ്രദേശങ്ങൾ കേന്ദ്രീകരിച്ച് ഒരു വർഷത്തേക്കാണ് ഡ്രൈവറില്ലാ ടാക്സികൾ പരീക്ഷണയോട്ടം നടത്തുന്നത്. കിങ് ഖാലിദ് വിമാനത്താവളത്തിലെ 2, 5, ടെർമിനലുകൾ, റോഷൻ ബിസിനസ് പാർക്ക്, പ്രിൻസസ് നൂറ സർവകലാശാല, നോർത്തേൺ റെയിൽവേ സ്റ്റേഷൻ തുടങ്ങിയ പ്രധാനപ്പെട്ട സ്ഥലങ്ങളിൽ വാഹനത്തിന്റെ സേവനം ലഭ്യമാണ്.

വാഹനത്തിന് പരമാവധി 100 കിലോമീറ്റർ വേഗതയിൽ വരെ സഞ്ചരിക്കാൻ കഴിയും. പരീക്ഷണ ഘട്ടത്തിൽ സുരക്ഷയ്ക്കും സഹായത്തിനുമായി ഓരോ വാഹനത്തിലും ഒരു സുരക്ഷാ ഉദ്യോഗസ്ഥൻ ഉണ്ടാകും. വാഹനത്തിന്റെ പ്രവർത്തനം കൃത്യമായി നിരീക്ഷിച്ച ശേഷം ആവശ്യമെങ്കിൽ കൂടുതൽ മാറ്റങ്ങൾ വരുത്താനും അധികൃതർ പദ്ധതിയിടുന്നുണ്ട്.

Gulf news: Saudi Arabia launches self-driving taxis in Riyadh

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് അതിശക്ത മഴ; പത്തനംതിട്ടയിലും ഇടുക്കിയിലും കോട്ടയത്തും ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; കണ്‍ട്രോള്‍ റും തുറന്നു

'എനിക്ക് നഷ്ടപ്പെട്ടത് അനുജൻ മാത്രമല്ല, എന്റെ വലംകൈ ആണ്'; കലാഭവൻ നവാസ് വിടപറഞ്ഞിട്ട് ഒരു വർഷം, കുറിപ്പുമായി നിയാസ്

മഴ ശക്തം: എച്ച്ഡിസി പരീക്ഷ മാറ്റി, പുതിയ തീയതി പിന്നീട്; 9 ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

സംസ്ഥാനത്ത് അതിതീവ്ര മഴ; പലയിടത്തും ഉരുള്‍പൊട്ടല്‍; എട്ട് ജില്ലകളില്‍ അവധി; റെഡ് അലര്‍ട്ട്; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

തെരുവ് നായ്ക്കളുടെ വയറു നിറയ്ക്കാം, ആർക്കും എതിർപ്പില്ലാതെ; മൃഗസംരക്ഷണവകുപ്പ് പുതിയ മാര്‍ഗ്ഗരേഖ പുറത്തിറക്കി