Saudi Arabia makes major strides in the video game market @Web3_kerala
Gulf

സൗദിയിൽ രണ്ട് വർഷത്തിനിടെ വിറ്റത് 24 ലക്ഷം ഗെയിമിംഗ് കൺസോളുകൾ; ഡി​ജി​റ്റ​ൽ വ്യ​വ​സായം കുതിക്കുന്നു, നിക്ഷേപമിറക്കിയ മലയാളിക്കും നേട്ടം

നിരവധി മലയാളികൾ ഗൾഫ് രാജ്യങ്ങളിലെ വി​ഡി​യോ ഗെ​യിം വിപണിയിൽ പണം നിക്ഷേപിച്ചിട്ടുണ്ട്. വിവിധ തരം ബ്രാൻഡുകളുമായി സഹകരിച്ച് സൗദിയിൽ സ്ഥാപങ്ങൾ തുടങ്ങിയവരും ഇക്കൂട്ടത്തിലുണ്ട്.

സമകാലിക മലയാളം ഡെസ്ക്

റിയാദ്: സൗ​ദി അ​റേ​ബ്യ​യി​ലെ വി​ഡി​യോ ഗെ​യിം വി​പ​ണി​യി​ൽ വൻ മുന്നേറ്റം. രണ്ട് വ​ർ​ഷ​ത്തിനിടെ 24 ല​ക്ഷ​ത്തി​ല​ധി​കം വി​ഡി​യോ ഗെ​യിം ക​ൺ​സോളുകളാണ് രാജ്യത്തേക്ക് ഇ​റ​ക്കു​മ​തി ചെ​യ്തത്. ഡി​ജി​റ്റ​ൽ വ്യ​വ​സാ​യ​ങ്ങ​ളെ പ്രോ​ത്സാ​ഹി​പ്പി​ക്കുന്നതിനുള്ള സൗദിയുടെ 'വിഷൻ 2030' എന്ന പദ്ധതിയുടെ ലക്ഷ്യങ്ങളിലേക്ക് വി​ഡി​യോ ഗെ​യിം വിപണി മാറുന്നതായി അധികൃതർ അറിയിച്ചു.

നിരവധി മലയാളികൾ ഗൾഫ് രാജ്യങ്ങളിലെ വി​ഡി​യോ ഗെ​യിം വിപണിയിൽ പണം നിക്ഷേപിച്ചിട്ടുണ്ട്. വിവിധ തരം ബ്രാൻഡുകളുമായി സഹകരിച്ച് സൗദിയിൽ സ്ഥാപങ്ങൾ തുടങ്ങിയവരും ഇക്കൂട്ടത്തിലുണ്ട്. ഇവർക്ക് വൻ നേട്ടമാണ് കഴിഞ്ഞ രണ്ട് വർഷത്തിനിടെ ഉണ്ടായത്. വിഡിയോ ഗെയിം കൺസോളുകളുടെ വിൽപ്പന വർധിച്ചതോടെ ഈ മേഖലയിൽ പുതിയ തൊഴിൽ സാധ്യതകൾ ഉണ്ടാകുമെന്നാണ് വിലയിരുത്തൽ.

പ്രധാന ഗെയിമിംഗ് കൺസോൾ ആയ പ്ലേ​സ്റ്റേ​ഷ​ൻ ഉപയോഗിക്കുന്നവരുടെ കണക്കും സൗദി അധികൃതർ പുറത്തിറക്കിയിട്ടുണ്ട്. പു​രു​ഷ​ന്മാ​രി​ൽ 30.2 ശ​ത​മാ​ന​വും സ്ത്രീ​ക​ളി​ൽ 15.1 ശ​ത​മാ​ന​വു​മാ​ണ്. 10 മു​ത​ൽ 19 വ​രെ വ​യ​സ്സു​ള്ള​വ​രി​ൽ പ്ലേ​സ്റ്റേ​ഷ​ൻ ഉ​പ​യോ​ഗം 54.8 ശ​ത​മാ​ന​മാ​ണ്. 20-29 വ​യ​സ്സി​ൽ 30.8 ശ​ത​മാ​ന​വും 30-39 വ​യ​സ്സി​ൽ 23.8 ശ​ത​മാ​നം ആളുകളും പ്ലേ​സ്റ്റേ​ഷ​ൻ ഉപയോഗിക്കുന്നു എന്നാണ് വിവരം.

ഡി​ജി​റ്റ​ൽ വ്യ​വ​സാ​യ​ങ്ങ​ളെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി കോടിക്കണക്കിനു രൂപ ചെലവഴിച്ചു ഇ-​സ്പോ​ർ​ട്സ് വേ​ൾ​ഡ് ക​പ്പ് സൗ​ദി അ​റേ​ബ്യ​യു​ടെ നടത്തുന്നുണ്ട്.

ഗ്ലോ​ബ​ൽ ഗെ​യി​മിം​ഗ് ഹ​ബ് എ​ന്ന നി​ല​യിൽ രാജ്യത്തെ ഉയർത്തുന്നതിന്റെ ഭാഗമായി ആണ് ഈ നടപടി. 100-ത്തി​ല​ധി​കം രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നു​ള്ള 2,000-ല​ധി​കം മത്സരാർത്ഥികൾ പങ്കെടുക്കുന്ന ഇ-​സ്പോ​ർ​ട്സ് വേ​ൾ​ഡ് ക​പ്പിന്റെ സമ്മാനത്തുക 70 ദ​ശ​ല​ക്ഷം ഡോ​ള​ർ ആണ്.

Gulf news: Saudi Arabia makes major strides in the video game market.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'സ്വര്‍ണം കവരാന്‍ ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് അവസരം ഒരുക്കി'; ശബരിമല സ്വര്‍ണക്കൊള്ളയില്‍ മുന്‍ എക്‌സിക്യൂട്ടീവ് ഓഫീസര്‍ സുധീഷ് കുമാര്‍ അറസ്റ്റില്‍

പാചക വാതക സിലിണ്ടറിന്റെ വില കുറച്ചു

എറണാകുളം-ബംഗളൂരു വന്ദേ ഭാരത് ട്രെയിന്‍ പ്രഖ്യാപിച്ച് റെയില്‍വേ; സമയക്രമം അറിയാം

സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് വര്‍ധിപ്പിച്ച ഡിഎ അടങ്ങുന്ന ശമ്പളം ഇന്നുമുതല്‍

'ആരും വിശക്കാത്ത, ഒറ്റപ്പെടാത്ത, എല്ലാവര്‍ക്കും തുല്യ അവസരങ്ങളുള്ള കേരളത്തിനായി ഒരുമിച്ച് പ്രവര്‍ത്തിക്കാം'

SCROLL FOR NEXT