Saudi Arabia to regulate individual taxi services special arrangement
Gulf

ടാക്സി മേഖലയിൽ കടുത്ത നിയന്ത്രണവുമായി സൗദി; 1600 റിയാൽ പിഴ മുതൽ കമ്പനി അടച്ചുപൂട്ടൽ വരെ ശിക്ഷ

പുതിയ നിയമത്തിന്റെ പരിധിയിൽ വരുന്ന കുറ്റങ്ങൾ ചെയ്യുന്നവർക്ക് 1,600 റിയാൽ വരെ പിഴ ചുമത്തുകയും നാട് കടത്തൽ വരെ ശിക്ഷയും ലഭിക്കാം.

സമകാലിക മലയാളം ഡെസ്ക്

റിയാദ്: ടാക്‌സി സേവനങ്ങൾ നൽകുന്ന വ്യക്തിഗത സർവീസ് പ്രൊവൈഡർമാരുടെ പ്രവർത്തനങ്ങൾ നിയന്ത്രിക്കാൻ സൗദി അറേബ്യ. ഇത് സംബന്ധിച്ച പുതിയ നിയമത്തിന് ജനറൽ അതോറിറ്റി ഫോർ ട്രാൻസ്‌പോർട്ട് (GAT) അംഗീകാരം നൽകി. ഇതിലൂടെ യാത്രക്കാർക്ക് മെച്ചപ്പെട്ട സേവനം ഉറപ്പാക്കാൻ സാധിക്കുമെന്ന് അതോറിറ്റി  ചെയർമാൻ റുമൈഹ് അൽ-റുമൈഹ് വ്യക്തമാക്കി.

പുതിയ നിയമത്തിന്റെ പരിധിയിൽ വരുന്ന കുറ്റങ്ങൾ ചെയ്യുന്നവർക്ക് 1,600 റിയാൽ വരെ പിഴ ചുമത്തുകയും നാട് കടത്തൽ വരെ ശിക്ഷയും ലഭിക്കാം. പ്രൊഫഷണൽ ഡ്രൈവിംഗ് ലൈസൻസ് ഇല്ലാതെ വാഹനമോടിക്കുക, റദ്ദാക്കിയതോ കാലാവധി കഴിഞ്ഞതോ ആയ ലൈസൻസ് ഉപയോഗിക്കുക,അമിതമായി യാത്രക്കൂലി ഈടാക്കുക, ഔദ്യോഗിക യൂണിഫോം ധരിക്കാതിരിക്കുക, വാഹനത്തിന്റെയും ഡ്രൈവറുടെയും ശുചിത്വമില്ലായ്മ തുടങ്ങിയവ ഗുരുതരമായ ലംഘനങ്ങൾ ആയി കണക്കാകും.

നിയമ ലംഘനങ്ങൾക്ക് 50 മുതൽ 1,600 റിയാൽ വരെ പിഴ ചുമത്തും. തെറ്റ് വീണ്ടും ആവർത്തിച്ചാൽ പിഴ അഞ്ചിരട്ടിയാക്കും. വാഹനം കണ്ടുകെട്ടൽ, ഡ്രൈവറുടെ ലൈസൻസ് സസ്പെൻഡ് ചെയ്യൽ, പ്രവാസി ഡ്രൈവർമാരെ നാടുകടത്തൽ തുടങ്ങിയ കടുത്ത ശിക്ഷാ നടപടികൾ നേരിടേണ്ടി വരുമെന്നാണ് നിയമത്തിൽ പറയുന്നത്.

തുടർച്ചയായി നിയമം ലംഘിക്കുന്ന സ്ഥാപനങ്ങൾ അടച്ച് പൂട്ടാനും കോടതി ഉത്തരവനുസരിച്ച് വാഹനങ്ങൾ മുഴുവൻ കണ്ടു കെട്ടാനും നിയമത്തിൽ വ്യവസ്ഥയുണ്ട്.

Gulf news: Saudi Arabia approves new law to regulate individual taxi service providers for better passenger experience.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'സ്വര്‍ണം കവരാന്‍ ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് അവസരം ഒരുക്കി'; ശബരിമല സ്വര്‍ണക്കൊള്ളയില്‍ മുന്‍ എക്‌സിക്യൂട്ടീവ് ഓഫീസര്‍ സുധീഷ് കുമാര്‍ അറസ്റ്റില്‍

പാചക വാതക സിലിണ്ടറിന്റെ വില കുറച്ചു

എറണാകുളം-ബംഗളൂരു വന്ദേ ഭാരത് ട്രെയിന്‍ പ്രഖ്യാപിച്ച് റെയില്‍വേ; സമയക്രമം അറിയാം

സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് വര്‍ധിപ്പിച്ച ഡിഎ അടങ്ങുന്ന ശമ്പളം ഇന്നുമുതല്‍

'ആരും വിശക്കാത്ത, ഒറ്റപ്പെടാത്ത, എല്ലാവര്‍ക്കും തുല്യ അവസരങ്ങളുള്ള കേരളത്തിനായി ഒരുമിച്ച് പ്രവര്‍ത്തിക്കാം'

SCROLL FOR NEXT