ഷാര്‍ജ പൊലീസ് 
Gulf

കുട്ടികള്‍ സ്‌കൂള്‍ ബസില്‍ നിന്നിറങ്ങുന്നത് ലൈവായി കാണാം, ഒറ്റ ബട്ടണ്‍ അമര്‍ത്തിയാല്‍ പൊലീസ് എത്തും, ഷാര്‍ജയില്‍ പുത്തന്‍ സാങ്കേതികവിദ്യ

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Amal Joy

ദുബൈ: സ്‌കൂള്‍ ബസുകളില്‍ കുട്ടികള്‍ക്ക് സുരക്ഷ ഉറപ്പാക്കാന്‍ അത്യാധുനിക സാങ്കേതികവിദ്യയുമായി ഷാര്‍ജ പൊലീസ്. ഏതെങ്കിലും തരത്തിലുള്ള അപകടമോ, അടിയന്തര സാഹചര്യങ്ങളോ ഉണ്ടായാല്‍ ഒരൊറ്റ ബട്ടണ്‍ അമര്‍ത്തിയാല്‍ ഷാര്‍ജ പൊലീസ് ഉടനെത്തും. സ്‌കൂള്‍ ബസുകളില്‍ സ്ഥാപിച്ചിട്ടുള്ള എമര്‍ജന്‍സി ബട്ടണില്‍ ഒറ്റത്തവണ അമര്‍ത്തുന്നതിലൂടെ വാഹനത്തിന്റെ കൃത്യമായ ലൊക്കേഷന്‍, ബസിന്റെ വിവരങ്ങള്‍, സംഭവിച്ച അപകടത്തിന്റെ സ്വഭാവം എന്നിവ തത്സമയം ഷാര്‍ജ പൊലീസിന് ലഭ്യമാകും.

കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാനാണ് സ്മാര്‍ട്ട് സുരക്ഷാ സംവിധാനം പുറത്തിറക്കിയിരിക്കുന്നത്. 'മഅ്മന്‍' എന്ന ഡിജിറ്റല്‍ പ്ലാറ്റ്ഫോമിന് കീഴിലാണ് ഈ അത്യാധുനിക സംവിധാനം പ്രവര്‍ത്തിക്കുന്നത്. ഇതു വഴി ബസിന്റെ കൃത്യമായ ലൊക്കേഷന്‍, വാഹന വിവരങ്ങള്‍, നേരിടുന്ന പ്രതിസന്ധി എന്നിവ ഷാര്‍ജ പൊലീസിന്റെ ഓപ്പറേഷന്‍സ് സെന്ററിലേക്ക് നേരിട്ടെത്തും. ഷാര്‍ജ പൊലീസ് റേഡിയോ പ്രോഗ്രാമായ 'അമന്‍ യാ ബിലാദി'യിലാണ് സ്മാര്‍ട്ട് സിസ്റ്റത്തിന്റെ പ്രവര്‍ത്തന രീതി അധികൃതര്‍ വിശദീകരിച്ചത്. ഷാര്‍ജ പ്രൈവറ്റ് എഡ്യൂക്കേഷന്‍ അതോറിറ്റിയുടെ 'യുവര്‍ ചില്‍ഡ്രന്‍ ആര്‍ സേഫ്' പദ്ധതിയുടെ ഭാഗമാണ് ഈ പ്ലാറ്റ്ഫോം.

ബസ് ബ്രേക്ക് ഡൗണ്‍ ആവുകയോ അപകടത്തില്‍പ്പെടുകയോ മറ്റു അടിയന്തര മെഡിക്കാല്‍ സാഹചര്യങ്ങള്‍ ഉണ്ടാകുകയോ ചെയ്താല്‍, ബസിലെ സ്മാര്‍ട്ട് ബോര്‍ഡ് സിസ്റ്റത്തില്‍ കണക്ട് ചെയ്ത എമര്‍ജന്‍സി ബട്ടണ്‍ സൂപ്പര്‍വൈസര്‍ക്ക് ഓണ്‍ ചെയ്യാം. ഇതോടെ ബസിന്റെ നമ്പര്‍, ലൊക്കേഷന്‍, സമയം എന്നിവ പൊലീസ് കണ്‍ട്രോള്‍ റൂമിലെത്തും. വിവരങ്ങള്‍ ലഭിച്ചയുടന്‍ പൊലീസ് കണ്‍ട്രോള്‍ റൂമില്‍ നിന്ന് ബസ് സൂപ്പര്‍വൈസറെയോ ഡ്രൈവറെയോ നേരിട്ട് വിളിച്ച് സാഹചര്യം വിലയിരുത്തുകയും ആവശ്യമായ ആംബുലന്‍സ്, ട്രാഫിക് പെട്രോള്‍ എന്നിവ സംഭവസ്ഥലത്തേക്ക് അയക്കുകയും ചെയ്യും.

വിദ്യാര്‍ഥികള്‍ ബസില്‍ കയറുന്നതും ഇറങ്ങുന്നതും രക്ഷിതാക്കള്‍ക്ക് ലൈവായി ട്രാക്ക് ചെയ്യാനുള്ള സൗകര്യവും പദ്ധതിയുടെ ഭാഗമായി സജ്ജീകരിച്ചിട്ടുണ്ട്. ഇതിനായി 'മഅ്മന്‍' ആപ്പ് ഉപയോഗിച്ചാണ് രക്ഷിതാക്കള്‍ക്ക് ട്രാക്ക് ചെയ്യാനാവുക. സിസിടിവി കാമറകളും സെന്‍സറുകളും അടക്കം അത്യാധുനിക സംവിധാനങ്ങളാണ് ബസുകളില്‍ സജ്ജീകരിച്ചിരിക്കുന്നത്.

Sharjah school bus emergency? One button can alert police instantly

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സനല്‍ കുമാര്‍ ശശിധരനെതിരെ മാനനഷ്ടക്കേസുമായി മഞ്ജു വാര്യര്‍

തറ തുടയ്ക്കുമ്പോൾ പലരും ചെയ്യുന്ന 10 അബദ്ധങ്ങൾ; വീട് വൃത്തിയാകാൻ ഇങ്ങനെ ചെയ്യൂ

ഡല്‍ഹി സര്‍വകലാശാല തൂത്തുവാരി എബിവിപി

'ആ വലിയ ദുരന്തം പുതിയ ലോകത്തിന് തുടക്കമാകുമോ ?'; പാ. രഞ്ജിത്തിന്റെ 'വേൾഡ് ഓഫ് വേട്ടുവം' വിഡിയോ

ഞാന്‍ കൂടെ അഭിനയിച്ചാല്‍ പ്രധാന്യം കുറഞ്ഞുപോകുമോ എന്ന് ചിന്തിച്ച ആര്‍ട്ടിസ്റ്റുമാരുണ്ട്: ഉര്‍വശി