കശ്മീരിലെ മിന്നൽ പ്രളയം  പിടിഐ
India

ജമ്മു കശ്മീരിലെ പൂഞ്ച്, രജൗരി മേഖലകളില്‍ മിന്നല്‍ പ്രളയം, മണ്ണിടിച്ചില്‍ : 12 മരണം; നിരവധി വീടുകള്‍ തകര്‍ന്നു, വാഹനങ്ങള്‍ ഒഴുകിപ്പോയി( വീഡിയോ)

പ്രളയക്കെടുതിയുടെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള ഡല്‍ഹി സന്ദര്‍ശനം വെട്ടിച്ചുരുക്കി കശ്മീരിലേക്ക് തിരിച്ചു

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Jayakumar

ശ്രീനഗര്‍: ജമ്മു കശ്മീരിലെ പൂഞ്ച്, രജൗരി മേഖലകളിലുണ്ടായ മിന്നല്‍ പ്രളയത്തില്‍ 12 പേര്‍ മരിച്ചു. പൂഞ്ചില്‍ മാത്രം 11 പേര്‍ മരിച്ചതായാണ് റിപ്പോര്‍ട്ട്. മിന്നല്‍ പ്രളയത്തില്‍ വ്യാപക നാശനഷ്ടമാണ് ഉണ്ടായത്. നിരവധി വാഹനങ്ങളും വീട്ടുപകരണങ്ങളും അടക്കം പ്രളയത്തില്‍ ഒലിച്ചുപോയി.

രാത്രിയിലുടനീളം പെയ്ത കനത്ത മഴയെ തുടര്‍ന്നുണ്ടായ മിന്നല്‍ പ്രളയത്തില്‍ നദികള്‍ കരകവിയുകയും താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളത്തിനടിയില്‍ ആകുകയും ചെയ്തു. ഇതേത്തുടര്‍ന്ന് നിരവധി താമസക്കാരെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റി. പുതിയ ബസ് സ്റ്റാന്‍ഡ് അടക്കം ടൗണിന്റെ മിക്കയിടങ്ങളിലും വെള്ളം കയറിയെന്ന് അധികൃതര്‍ വ്യക്തമാക്കി.

പൂഞ്ച് ജില്ലയിലെ സുരാന്‍കോട്ട് അതിര്‍ത്തി മേഖലയില്‍ പ്രളയത്തിനൊപ്പം മണ്ണിടിച്ചിലുമുണ്ടായി. ഇതേത്തുടര്‍ന്ന് നിരവധി വീടുകള്‍ തകര്‍ന്നു. നിരവദി പേര്‍ ഒറ്റപ്പെട്ടു. പ്രളയത്തിലും മണ്ണിടിച്ചിലിലും റോഡുകളും പാലങ്ങളും അടക്കം തകര്‍ന്നിട്ടുണ്ട്. ഇന്നലെ വൈകീട്ടു മുതല്‍ അതിര്‍ത്തി പ്രദേശങ്ങളില്‍ കനത്ത മഴ തുടരുകയാണ്.

പ്രളയക്കെടുതിയുടെ പശ്ചാത്തലത്തില്‍ ജമ്മു കശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള ഡല്‍ഹി സന്ദര്‍ശനം വെട്ടിച്ചുരുക്കി കശ്മീരിലേക്ക് തിരിച്ചു. രക്ഷാ-ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനു വേണ്ടിയാണ് മുഖ്യമന്ത്രി കശ്മീരിലേക്ക് തിരിച്ചത്. മഴക്കെടുതിയെ തുടര്‍ന്നുള്ള നാശവും അധികൃതര്‍ വിലയിരുത്തി വരികയാണ്. മഴക്കെടുതിയുടെ പശ്ചാത്തലത്തില്‍ പഹല്‍ഗാം, ബാല്‍ട്ടാല്‍ വഴികളിലൂടെയുള്ള അമര്‍നാഥ് യാത്ര നിര്‍ത്തിവെച്ചിരിക്കുകയാണ്.

12 dead as flash floods hit J&K’s Poonch, Rajouri

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വയനാട്ടില്‍ വീണ്ടും ഷിഗെല്ല; എന്‍ജീനിയറിങ് കോളജ് വിദ്യാര്‍ഥി ചികിത്സയില്‍, നാല് പേര്‍ക്ക് രോഗലക്ഷണം

'ശത്രു സൈന്യത്തെ എന്നവണ്ണം വിദ്യാര്‍ഥികളെ നേരിടുന്നു, ഡല്‍ഹിയില്‍ ജനാധിപത്യം ചവിട്ടിമെതിക്കപ്പെട്ടു'

'അവര്‍ക്ക് ഈ പ്രതിഷേധം കണ്ട് പേടിയായി, എനിക്കും കൂടി ലാത്തിച്ചാര്‍ജ് കിട്ടിയേനെ'; സിജെപി സമരവേദിയില്‍ രഞ്ജിനി ഹരിദാസ്

തീര്‍ഥാടകര്‍ക്ക് ആശ്വാസം; ഒരു വര്‍ഷ കാലാവധി, മള്‍ട്ടിപ്പിള്‍ എന്‍ട്രി ഉംറ വിസകള്‍ അനുവദിച്ച് സൗദി അറേബ്യ

'കിട്ടുന്ന വിമാനത്തില്‍ ഉടന്‍ നാട്ടിലേക്ക് മടങ്ങണം'; ഇറാനിലെ ഇന്ത്യന്‍ പൗരന്‍മാര്‍ക്ക് നിര്‍ദേശം