ലഖ്നൗ കോച്ചിങ് സെന്ററിൽ തീപിടിത്തം, 14 മരണം 
India

ലഖ്നൗ കോച്ചിങ് സെന്ററിൽ തീപിടിത്തം, 14 മരണം; ഉന്നതതല അന്വേഷണത്തിന് ഉത്തരവ്

തീ അണയ്ക്കാനുള്ള ശ്രമം തുടരുകയാണ്.

Author : സമകാലിക മലയാളം ഡെസ്ക്

ലഖ്നൗ∙ ഉത്തർപ്രദേശിലെ ലക്നൗവിൽ കോച്ചിങ് സെന്ററിൽ തീപിടിത്തം. അലിഗഞ്ച് പ്രദേശത്തുള്ള കോച്ചിങ് സെന്ററും ഗെയിമിങ് സെന്ററും ചേർന്ന മൂന്നു നില കെട്ടിടത്തിനാണ് തീപിടിച്ചത്. 13 പേർ മരിച്ചു. ആറുപേരെ രക്ഷപ്പെടുത്തിയതായി നാട്ടുകാർ പറഞ്ഞു. നിരവധിപേർ ഇനിയും കെട്ടിടത്തിനുള്ളിൽ കുടുങ്ങിക്കിടക്കുന്നുണ്ട്. ഫയർഫോഴ്സും പൊലീസും സംഭവസ്ഥലത്തെത്തി. തീ അണയ്ക്കാനുള്ള ശ്രമം തുടരുകയാണ്.

തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല. ഒട്ടേറെപ്പേർ കെട്ടിടത്തിനകത്ത് നിന്ന് താഴേയ്ക്ക് ചാടിരക്ഷപ്പെടുന്ന വിഡിയോകൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നു. സംഭവ സ്ഥലത്തെത്തി പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് മുതിർന്ന ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. സംഭവത്തിൽ ഉന്നതതല അന്വേഷണത്തിന് മുഖ്യമന്ത്രി ഉത്തരവിട്ടു.

സംഭവത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി അനുശോചനം രേഖപ്പെടുത്തി. മരിച്ചവരുടെ കുടുംബത്തിന് രണ്ട് ലക്ഷം രൂപ ധനസഹായം നൽകുമെന്ന് പ്രധാനമന്ത്രി പറഞ്ഞു.

14 Killed In Fire At Lucknow Coaching Centre, Students Jump From 1st Floor

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

നിയമസഭയിൽ ചെളിവെള്ള കുപ്പിയുമായി പിണറായി വിജയൻ; ജലപീരങ്കിയിൽ പ്രയോഗിച്ചത് മലിനജലമെന്ന് പ്രതിപക്ഷം; പരിശോധിക്കാമെന്ന് രമേശ് ചെന്നിത്തല

കോഴിക്കോട് മെഡിക്കൽ കോളജ് ഐഎംസിഎച്ചിലും വനിതാ-ശിശു ആശുപത്രിയിലും തൊഴിലവസരം; അഭിമുഖം ജൂൺ 24 മുതൽ

'അലൂമിനിയം പട്ടേല്‍'; മുരളീധരനില്‍ ഒരു മാറ്റവും ഉണ്ടായിട്ടില്ല, വിടുവായത്തം നിര്‍ത്തൂ'; മറുപടിയുമായി വീണ ജോര്‍ജ്

ആശങ്കകൾ പരിഹരിക്കാൻ സർക്കാരിന് ബാധ്യതയുണ്ടെന്ന് കെസി വേണുഗോപാൽ; 'ബജറ്റ് രഹസ്യം' എന്ന് രമേശ് ചെന്നിത്തല

'സത്യം പറ, ഇത് രാജുവേട്ടനല്ലേ..?'; 'അമ്മയെ നന്നാക്കാന്‍' മല്ലികയുടെ കുറിപ്പ്; 'ഇംഗ്ലീഷ്' ചര്‍ച്ചയാക്കി സോഷ്യല്‍ മീഡിയ