landslide water seepage in Uttarakhand tunnel pti
India

മിന്നൽ പ്രളയം, വെള്ളവും മണ്ണും കുത്തിയൊലിച്ചെത്തി; ഉത്തരാഖണ്ഡിൽ തുരങ്കത്തിനുള്ളിൽ കുടുങ്ങി 7 തൊഴിലാളികൾ മരിച്ചു

13 പേരെ പരിക്കുകളോടെ രക്ഷപ്പെടുത്തി

Author : സമകാലിക മലയാളം ഡെസ്ക്
Edited By : രഞ്ജിത്ത് കാർത്തിക

ഡെറാഡൂൺ: ഉത്തരാഖണ്ഡിൽ മിന്നൽ പ്രളയത്തിന് പിന്നാലെ നിർമാണത്തിലിരുന്ന തുരങ്കത്തിലേക്ക് വെള്ളവും മണ്ണും കുത്തിയൊലിച്ചെത്തി അപകടം. സംഭവത്തിൽ 7 തൊഴിലാളികൾ മരിച്ചു. തുരങ്കത്തിൽ കുടുങ്ങിയ 22 തൊഴിലാളികളിൽ 13 പേരെ ചെറിയ പരിക്കുകളോടെ രക്ഷപ്പെടുത്തി. രണ്ട് തൊഴിലാളികളെ കൂടി കണ്ടെത്താനുണ്ട്. ഇവർ തുരങ്കത്തിൽ തന്നെ പെട്ടിരിക്കാമെന്നാണ് അനുമാനം. ചമോലി ജില്ലയിലെ പീപൽക്കോട്ടിയിൽ തെഹ്രി ഹൈഡ്രോ ഡെവലപ്‌മെന്റ് കോർപറേഷന്റെ ജലവൈദ്യുത പദ്ധതിയുടെ ഭാഗമായ തുരങ്കത്തിലാണ് അപകടമുണ്ടായത്.

വ്യാഴാഴ്ച രാത്രി ഏഴ് മണിയോടെയാണ് അപകടമുണ്ടായത്. മിന്നൽ പ്രളയത്തിന് പിന്നാലെ വലിയതോതിൽ മണ്ണും വെള്ളവും തുരങ്കത്തിനുള്ളിലേക്ക് ഇരച്ചെത്തുകയായിരുന്നു. സംഭവ സമയം 22 തൊഴിലാളികളാണ് തുരങ്കത്തിലുണ്ടായിരുന്നത്. ഇവരിൽ 20 പേരെയും പിന്നീട് പുറത്തെത്തിച്ചെങ്കിലും ഇതിൽ ആറ് പേരുടെ ജീവൻ രക്ഷിക്കാനായില്ല. പരിക്കേറ്റവരെ ആശുപത്രികളിലേക്ക് മാറ്റി.

സംസ്ഥാന ദുരന്ത നിവാരണ സേന, ദേശീയ ദുരന്ത നിവാരണ സേന, സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്സ്, പൊലീസ്, ഇന്തോ ടിബറ്റൻ ബോർഡർ പൊലീസി, ജില്ലാ ഭരണകൂടം എന്നിവരുടെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. തുരങ്കത്തിനുള്ളിലെ ശക്തമായ ഒഴുക്കും അവശിഷ്ടങ്ങളും രക്ഷാപ്രവർത്തനത്തിന് വെല്ലുവിളിയായിട്ടുണ്ട്. ഇവ നീക്കം ചെയ്താണ് ശേഷിക്കുന്ന രണ്ട് പേരെ കണ്ടെത്തേണ്ടത്.

landslide water seepage in Uttarakhand tunnel: Preliminary information indicated that workers were engaged in excavation when a loud sound was heard, followed by a powerful inflow of water and debris

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സ്വകാര്യ ആശുപത്രിയിലെ നഴ്‌സ് ഹോസ്റ്റല്‍ മുറിയില്‍ മരിച്ചനിലയില്‍

മഴ തോർന്നിട്ടില്ല; ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്; ശക്തമായ കാറ്റിന് സാധ്യത

Today's Rashi Phalam August 14 | പുതിയ അവസരങ്ങൾക്ക് സാധ്യത, യാത്രകൾ സന്തോഷകരമാകും

ചീഫ് ജസ്റ്റിസിനെതിരായ പ്രതിഷേധം: അഭിഭാഷകരായി എന്റോള്‍ ചെയ്യുന്നത് തടഞ്ഞതില്‍ പ്രതിഷേധം; വിവാദമായതോടെ തിരുത്തി ബാര്‍ കൗണ്‍സില്‍

പനി ബാധിച്ച് എത്തി; യുവാവ് ആശുപത്രിയിൽ കുഴഞ്ഞു വീണ് മരിച്ചു