അധാര്‍ നമ്പറുകളെ അടിസ്ഥാനമാക്കി പണം നല്‍കുന്നത് നിര്‍ത്തുമെന്ന് കേന്ദ്രം  ഫയൽ
India

സർക്കാർ ആനുകൂല്യങ്ങൾക്ക് ആധാർ പോര, വോട്ടർ ഐഡി നിർബന്ധമാക്കാൻ കേന്ദ്രം

പെര്‍ഫോമന്‍സ് ഗ്രാന്റ്റുകള്‍ക്ക് അര്‍ഹത നേടുന്നതിന് ഗ്രാമപഞ്ചായത്തുകള്‍ തങ്ങളുടെ സ്വന്തം വരുമാന സ്രോതസ്സുകള്‍ വര്‍ദ്ധിപ്പിക്കേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Sujith

ന്യൂഡല്‍ഹി: ആധാര്‍ നമ്പറുകളുടെ അടിസ്ഥാനത്തില്‍ ഗുണഭോക്താക്കള്‍ക്ക് പണം നല്‍കുന്ന രീതിക്ക് പകരം, ബയോമെട്രിക്‌സും വോട്ടര്‍ ഐഡി നമ്പറുകളും ഉപയോഗിച്ച് പണമടയ്ക്കുന്ന സംവിധാനം ഉടന്‍ നിലവില്‍ വരുമെന്ന് കേന്ദ്രമന്ത്രി രഞ്ജന്‍ സിങ്. പഞ്ചായത്തീരാജ് മന്ത്രാലയം സംഘടിപ്പിച്ച 'പീപ്പിള്‍സ് പ്ലാന്‍ ക്യാമ്പയിന്‍ 2026-27'ല്‍ സംസാരിക്കുകയായിരുന്നു മന്ത്രി

ഗുണഭോക്താക്കള്‍ക്ക് ആധാര്‍ നമ്പറുകളെ അടിസ്ഥാനമാക്കി പണം നല്‍കുന്നത് നിര്‍ത്തുമെന്ന് മന്ത്രി പറഞ്ഞു. ആധാര്‍ കാര്‍ഡ് ഉണ്ടാക്കുന്ന സ്ഥാപനങ്ങള്‍ ഇപ്പോള്‍ എല്ലാ സ്ഥലങ്ങളിലും ലഭ്യമാണ്. ആരുടെ പേര് പറഞ്ഞാലും, അഞ്ച് മിനിറ്റിനുള്ളില്‍ ഒരു ആധാര്‍ കാര്‍ഡ് ഉണ്ടാക്കി നല്‍കാന്‍ അവര്‍ക്ക് കഴിയുമെന്ന് മന്ത്രി പറഞ്ഞു. ആധാറിന് പകരം, ഗുണഭോക്താക്കളുടെ ബയോമെട്രിക്‌സും വോട്ടര്‍ ഐഡി നമ്പറും ഉപയോഗിച്ചായിരിക്കും അവര്‍ക്കുള്ള പണം നല്‍കുന്ന നടപടികള്‍ പൂര്‍ത്തിയാക്കുകയെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

പെര്‍ഫോമന്‍സ് ഗ്രാന്റ്റുകള്‍ക്ക് അര്‍ഹത നേടുന്നതിന് ഗ്രാമപഞ്ചായത്തുകള്‍ തങ്ങളുടെ സ്വന്തം വരുമാന സ്രോതസ്സുകള്‍ വര്‍ദ്ധിപ്പിക്കേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയായ VB-G RAM G, പി.എം-കിസാന്‍, പ്രധാന്‍ മന്ത്രി ആവാസ് യോജന (ഗ്രാമീണ്‍), നാഷണല്‍ സോഷ്യല്‍ അസിസ്റ്റന്‍സ് പ്രോഗ്രാം (വാര്‍ധക്യ, വിധവ, ഭിന്നശേഷി പെന്‍ഷനുകള്‍) തുടങ്ങിയ മറ്റ് നിരവധി കേന്ദ്ര പദ്ധതികളിലും ആനുകൂല്യങ്ങള്‍ വിതരണം ചെയ്യുന്നതിനായി ആധാറുമായി ബന്ധിപ്പിച്ച ബാങ്ക് അക്കൗണ്ടുകളാണ് നിലവില്‍ ഉപയോഗിക്കുന്നത്.

Biometrics, voter IDs for beneficiary payments, not Aadhaar: Minister Rajiv Ranjan Singh

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ദീപാവലി മധുരം 'കീശ കാലിയാക്കും'; സ്പെഷ്യൽ ബോക്സിന് 1600 രൂപ വരെ വില

ചേരാനെല്ലൂര്‍ അപകടം; 17കാരന്റെ ചിത്രങ്ങള്‍ പ്രചരിപ്പിച്ച 18 പേര്‍ക്കെതിരെ കേസ്; ജഡ്ജിക്കെതിരായ പരാതിയില്‍ ഇന്ന് മൊഴി എടുക്കും

ഇനി വട്ടവട കാണാന്‍ പണം കൊടുക്കണം, എന്‍ട്രി ഫീസ് ഏര്‍പ്പെടുത്തി; നിരക്ക് 100 രൂപ വരെ

ട്രംപിന് 'ടെന്‍ഷന്‍'; ആദ്യ ഫലസൂചനകള്‍ ഡെമോക്രാറ്റുകള്‍ക്ക് അനുകൂലം

പേസ് പിച്ചില്‍ ഒന്നാം അങ്കം, കോഹ് ലിയിലും രോഹിത്തിലും പ്രതീക്ഷ; ന്യൂസിലന്‍സിനെതിരായ ആദ്യ ഏകദിനം ഇന്ന്