പ്രതീകാത്മക ചിത്രം 
India

സര്‍ക്കാര്‍ ഓഫിസില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗം വിലക്കണം; നിര്‍ദേശവുമായി മദ്രാസ് ഹൈക്കോടതി

എന്തെങ്കിലും അത്യാവശ്യ കോള്‍ ചെയ്യാനുണ്ടെങ്കില്‍ മേലധികാരിയില്‍നിന്ന് അനുവാദം വാങ്ങി പുറത്തുപോയി സംസാരിക്കണം

Author : സമകാലിക മലയാളം ഡെസ്ക്

മധുര: സര്‍ക്കാര്‍ ഓഫിസുകളില്‍ പ്രവൃത്തി സമയത്ത് മൊബൈല്‍ ഫോണ്‍ ഉപയോഗം വിലക്കണമെന്ന് മദ്രാസ് ഹൈക്കോടതി. പ്രവൃത്തി സമയത്ത് മൊബൈല്‍ ഉപയോഗിക്കുന്നതും വിഡിയോ ചിത്രീകരിക്കുന്നതും ഗുരുതരമായ അച്ചടക്ക ലംഘനമാണെന്ന് ജസ്റ്റിസ് എസ്എം സുബ്രഹ്മണ്യന്‍ ചൂണ്ടിക്കാട്ടി. ഇക്കാര്യത്തില്‍ അനുയോജ്യമായ നടപടിയെടുക്കാന്‍ സര്‍ക്കാരിന് കോടതി നിര്‍ദേശം നല്‍കി.

പ്രവൃത്തി സമയത്ത് സ്വകാര്യ ആവശ്യത്തിനായി മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാന്‍ ജീവനക്കാരെ അനുവദിക്കരുതെന്ന് കോടതി പറഞ്ഞു. എന്തെങ്കിലും അത്യാവശ്യ കോള്‍ ചെയ്യാനുണ്ടെങ്കില്‍ മേലധികാരിയില്‍നിന്ന് അനുവാദം വാങ്ങി പുറത്തുപോയി സംസാരിക്കണം. ഓഫിസില്‍ കയറുമ്പോള്‍ മൊബൈല്‍ സ്വിച്ച് ഓഫ് ചെയ്യുകയോ സൈലന്റ് മോഡില്‍ ആക്കുകയോ വേണം. ഓഫിസില്‍ വരുന്നവര്‍ക്കും മറ്റു ജീവനക്കാര്‍ക്കും അതൊരു ശല്യമാവരുത്. ഓഫിസ് സമയത്ത് മൊബൈല്‍ കാമറ ഉപയോഗിച്ച് വിഡിയോ ചിത്രീകരിക്കുന്നതിന്റെ പരാതികള്‍ വരുന്നുണ്ട്. അത് ഓഫിസിന്റെ പ്രവര്‍ത്തനം താളം തെറ്റിക്കും എന്നതില്‍ സംശയം വേണ്ട- കോടതി പറഞ്ഞു.

ഓഫിസില്‍ പ്രവേശിക്കുന്ന സമയത്ത് മൊബൈല്‍ ഫോണ്‍ പ്രത്യേക ക്ലോക്ക് റൂമുകളില്‍ സൂക്ഷിക്കുന്നതിനു സംവിധാനം ഏര്‍പ്പെടുത്തുന്നതാണ് നല്ലത്. ഇതിന് സര്‍ക്കാര്‍ ഉത്തരവിറക്കണം. ഓഫിസ് സമയത്ത് സ്വകാര്യ ആവശ്യത്തിനായി ഫോണില്‍ സംസാരിക്കുകയും വിഡിയോ ചിത്രീകരിക്കുകയും ചെയ്യുന്നവര്‍ പൊതുപണം പാഴാക്കുകയാണ്. വലിയ ശമ്പളമാണ് ഇവരില്‍ പലരും വാങ്ങുന്നത്- കോടതി പറഞ്ഞു.

ഓഫിസില്‍ വിഡിയോ ചിത്രീകരിച്ചതിന് സസ്‌പെന്‍ഷനിലായ ജീവനക്കാരി നല്‍കിയ ഹര്‍ജി പരിഗണിക്കുമ്പോഴായിരുന്നു കോടതിയുടെ പരാമര്‍ശങ്ങള്‍. പരാതിക്കാരിക്കെതിരായ നടപടിയില്‍ ഇടപെടില്ലെന്ന വ്യക്തമാക്കിയ കോടതി അവര്‍ക്കു മേലധികാരിയെ സമീപിക്കാവുന്നതാണെന്ന് അറിയിച്ചു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ബലാബലത്തില്‍നിന്നു കെസി പുറത്ത്?, ഡല്‍ഹിയില്‍ തുടരാന്‍ ഹൈക്കമാന്‍ഡ്, പാര്‍ലമെന്‍ററി പദവിയില്‍ പുനര്‍ നിയമനം

പാമ്പ് കടിച്ചാല്‍ പഴങ്ങളും പച്ചക്കറികളും വിഷമാകുമോ?

കഥയും സ്റ്റാർഡവും ഒന്നുമല്ല കാര്യം! ഇക്കയും ഏട്ടനും ഒന്നിച്ചപ്പോൾ ബോക്സ് ഓഫീസ് കുലുങ്ങിയോ ? 'പേട്രിയറ്റ്' ഓപ്പണിങ് ഡേ കളക്ഷൻ

'ഇറാന്‍ ചോദിക്കുന്ന കാര്യങ്ങള്‍ എനിക്ക് അംഗീകരിക്കാന്‍ പറ്റാത്തത്'; ചര്‍ച്ചാ നിര്‍ദ്ദേശങ്ങളില്‍ തൃപ്തനല്ലെന്ന് ട്രംപ്

'ചില ആളുകൾ ചേർന്ന് എന്റെ കരിയർ നശിപ്പിക്കാൻ ശ്രമിച്ചു, സിനിമയുടെ റിലീസ് തടഞ്ഞു'; വെളിപ്പെടുത്തലുമായി ​ഗൗതം മേനോൻ

SCROLL FOR NEXT