സലിം ഇസ്മായില്‍ ഡോല 
India

പിടികൂടിയത് 438 കോടിയുടെ മെഫെഡ്രോണ്‍: അന്താരാഷ്ട്ര മയക്കുമരുന്ന് കടത്തുകാരന്‍ സലിം ഇസ്മായില്‍ ഡോല അറസ്റ്റില്‍

അന്താരാഷ്ട്ര തലത്തില്‍ പ്രവര്‍ത്തിക്കുന്ന ഒരു മയക്കുമരുന്ന് ശൃംഖല ഇയാള്‍ നിയന്ത്രിച്ചിരുന്നതായും പറയപ്പെടുന്നു

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Jayakumar

ന്യൂഡല്‍ഹി: അന്താരാഷ്ട്ര മയക്കുമരുന്ന് കടത്തുകാരന്‍ സലിം ഇസ്മായില്‍ ഡോലയെ ഗുജറാത്ത് എടിഎസ് അറസ്റ്റ് ചെയ്തു. 2022ല്‍ വഡോദരയിലെ ഒരു ഫാക്ടറിയില്‍ നിന്ന് 438.64 കോടി രൂപ വിലമതിക്കുന്ന മെഫെഡ്രോണ്‍ പിടിച്ചെടുത്തതുമായി ബന്ധപ്പെട്ട സംഭവത്തിലാണ് അറസ്റ്റ്. സലിം ഡോലയെ ഈ വര്‍ഷം ആദ്യം തുര്‍ക്കിയില്‍ നിന്ന് നാടുകടത്തിയിരുന്നു.

മയക്കുമരുന്ന് നിര്‍മ്മിക്കാന്‍ ആവശ്യമായ രാസവസ്തുക്കള്‍ നല്‍കിയതും, തയ്യാറാക്കിയ മയക്കുമരുന്നുകള്‍ വില്‍പ്പന നടത്തിയതും ഡോലയാണെന്ന് എടിഎസ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. നിയമാനുസൃതമുള്ള ചരക്ക് കണ്ടെയ്നറുകളില്‍ മയക്കുമരുന്ന് ഒളിപ്പിച്ചുവെച്ച് ഡോലയുടെ നേതൃത്വത്തിലുള്ള സംഘം വിദേശത്തേക്ക് കടത്തുകയായിരുന്നു.

ഇതു സ്വീകരിക്കുന്നതിനായി സാധനങ്ങള്‍ എത്തിച്ചേരുന്ന രാജ്യങ്ങളില്‍ വ്യാജ കമ്പനികള്‍ രൂപീകരിച്ചിരുന്നതായും എടിഎസ് കണ്ടെത്തി. അധോലോകരാജാവ് ദാവൂദ് ഇബ്രാഹിമിന്റെ അടുത്ത ആളായി അറിയപ്പെടുന്ന ഡോലയ്‌ക്കെതിരെ മയക്കുമരുന്ന് കടത്തുമായി ബന്ധപ്പെട്ട് ഇന്ത്യയില്‍ നിരവധി കേസുകളുണ്ട്. കൂടാതെ, അന്താരാഷ്ട്ര തലത്തില്‍ പ്രവര്‍ത്തിക്കുന്ന ഒരു മയക്കുമരുന്ന് ശൃംഖല ഇയാള്‍ നിയന്ത്രിച്ചിരുന്നതായും പറയപ്പെടുന്നു.

ഇന്ത്യയുടെ അഭ്യര്‍ത്ഥന പ്രകാരം 2024 മാര്‍ച്ചില്‍ ഇന്റര്‍പോള്‍ പുറപ്പെടുവിച്ച റെഡ് നോട്ടീസ് പ്രകാരം തുര്‍ക്കിയില്‍ വെച്ചാണ് ഡോല അറസ്റ്റിലായത്. തുടര്‍ന്ന് ഈ വര്‍ഷം ഏപ്രിലില്‍, നാര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ (NCB) ഡോലയെ തുര്‍ക്കിയില്‍ നിന്ന് ഇന്ത്യയിലെത്തിച്ചു. ഒക്ടോബര്‍ 31-നാണ് ഗുജറാത്ത് ആന്റി-ടെററിസ്റ്റ് സ്‌ക്വാഡ് (ATS) ഡോലയെ കസ്റ്റഡിയിലെടുത്തത്.

2022 ഡിസംബര്‍ 1-ന് വഡോദര ജില്ലയിലെ സിന്ധ്രോട്ട് ഗ്രാമത്തിന് സമീപമുള്ള ഒരു മയക്കുമരുന്ന് നിര്‍മ്മാണ കേന്ദ്രത്തില്‍ എടിഎസ് നടത്തിയ റെയ്ഡില്‍ 87.728 കിലോഗ്രാം മെഫെഡ്രോണ്‍ പിടിച്ചെടുത്തിരുന്നു. അന്താരാഷ്ട്ര വിപണിയില്‍ ഇതിന് 438.64 കോടി രൂപ വിലമതിക്കുന്നതാണ്. നാര്‍ക്കോട്ടിക് ഡ്രഗ്‌സ് ആന്‍ഡ് സൈക്കോട്രോപിക് സബ്സ്റ്റന്‍സസ് (NDPS) നിയമപ്രകാരം രജിസ്റ്റര്‍ ചെയ്ത ഈ കേസില്‍ ആകെ 10 പ്രതികളെ അറസ്റ്റ് ചെയ്തിട്ടുണ്ട്.

Rs 438 crore mephedrone seizure case: Gujarat ATS arrests international drug trafficker Salim Dola

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർമാരുടെ സസ്പെൻഷൻ; സ്റ്റേ ആവശ്യം തള്ളി ട്രിബ്യൂണൽ

നായകൻ സുരാജ്; ജഗൻ ഷാജി കൈലാസിന്റെ പുതിയ ചിത്രത്തിനു തുടക്കമായി

ഹോണ്ടയുടെ ആദ്യ മെയ്ഡ് ഇന്‍ ഇന്ത്യ ഇലക്ട്രിക് എസ് യുവി; ഹോണ്ട ആല്‍ഫ ഡിസംബര്‍ രണ്ടിന് വിപണിയില്‍

'കടൽക്കഥകൾ മലയാള സിനിമയിൽ വളരെ കുറവാണ്, അന്ന് 'ചെമ്മീൻ' മാത്രമേ ഉണ്ടായിരുന്നുള്ളൂ'

യുഎഇയില്‍ കുട്ടികള്‍ക്ക് 'വിന്റര്‍ ബ്രേക്ക്'; അവധി എപ്പോള്‍ തുടങ്ങും