Keerthana TVK ANI
India

തെരഞ്ഞെടുപ്പ് സർട്ടിഫിക്കറ്റ് മറന്നു; മന്ത്രി കീർത്തനയ്ക്ക് സത്യപ്രതിജ്ഞ ചെയ്യാനായില്ല

വിജയ് മന്ത്രിസഭയിലെ ഏറ്റവും പ്രായം കുറഞ്ഞ എംഎൽഎക്ക് പിണഞ്ഞത് വൻ അബദ്ധം

Author : സമകാലിക മലയാളം ഡെസ്ക്

ചെന്നൈ: തമിഴ്‌നാട് നിയമസഭയിൽ തിങ്കളാഴ്ച നടന്ന സത്യപ്രതിജ്ഞാ ചടങ്ങിൽ നാടകീയ രംഗങ്ങൾ. തെരഞ്ഞെടുപ്പ് വിജയിച്ചുവെന്ന് വ്യക്തമാക്കുന്ന 'സർട്ടിഫിക്കറ്റ് ഓഫ് ഇലക്ഷൻ' കൈവശമില്ലാത്തതിനാൽ മന്ത്രി എസ് കീർത്തനയ്ക്ക് എംഎൽഎ ആയി സത്യപ്രതിജ്ഞ ചെയ്യാനായില്ല. തമിഴ് വെട്രി കഴകം അധ്യക്ഷനും മുഖ്യമന്ത്രിയുമായ സി. ജോസഫ് വിജയ് ഉൾപ്പെടെയുള്ളവർ സർട്ടിഫിക്കറ്റ് ഹാജരാക്കി സത്യപ്രതിജ്ഞ ചെയ്തപ്പോളാണ് അവസാന നിമിഷം കീർത്തനയ്ക്ക് അബദ്ധം പിണഞ്ഞത്.

സത്യപ്രതിജ്ഞയ്ക്കായി നിയമസഭാ സെക്രട്ടറി കെ. ശ്രീനിവാസൻ കീർത്തനയുടെ പേര് വിളിച്ചപ്പോൾ അവർ പോഡിയത്തിന് അടുത്തേക്ക് എത്തി. എന്നാൽ, ചട്ടപ്രകാരം ഹാജരാക്കേണ്ട സർട്ടിഫിക്കറ്റ് സെക്രട്ടറി ആവശ്യപ്പെട്ടെങ്കിലും കീർത്തനയുടെ കൈവശം ഉണ്ടായിരുന്നില്ല. തുടർന്ന് ഉദ്യോഗസ്ഥർ സത്യപ്രതിജ്ഞ അനുവദിക്കാതെ അവരെ മടക്കി അയക്കുകയായിരുന്നു. സർട്ടിഫിക്കറ്റ് ഹാജരാക്കുന്ന മുറയ്ക്ക് ഇവർക്ക് പിന്നീട് സത്യപ്രതിജ്ഞ ചെയ്യാമെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.

പിന്നീട് സർട്ടിഫിക്കറ്റ് ഹാജരാക്കി കീർത്തന സത്യപ്രതിജ്ഞ ചെയ്തു. ടിവികെയിലെ തന്നെ ആർ കുമാർ സത്യപ്രതിജ്ഞക്കായി എത്തിയപ്പോഴും പ്രശ്നമുണ്ടായി. മറ്റൊരാളുടെ സർട്ടിഫിക്കറ്റ് ഹാജരാക്കിയതാണ് കുമാറിന് വിനയായത്. എന്നാൽ തൊട്ടടുത്തിരുന്ന എംഎൽഎയുടെ സർട്ടിഫിക്കറ്റ് അബദ്ധത്തിൽ താൻ എടുക്കുകയായിരുന്നു എന്ന് വ്യക്തമാക്കിയ കുമാർ ശരിയായ സർട്ടിഫിക്കറ്റ് കൈമാറി സത്യപ്രതിജ്ഞ ചെയ്തു.

ശിവകാശി മണ്ഡലത്തിൽ നിന്നാണ് കീർത്തന തെരഞ്ഞെടുക്കപ്പെട്ടത്. കോൺഗ്രസ് സ്ഥാനാർത്ഥി അശോകൻ ജിയെ 11,670 വോട്ടുകൾക്ക് പരാജയപ്പെടുത്തിയായിരുന്നു അവരുടെ വിജയം. ഈ മണ്ഡലത്തിലെ മുൻ മന്ത്രിയും എഐഎഡിഎംകെ പ്രമുഖനുമായ കെ ടി രാജേന്ദ്രബാലാജി മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടിരുന്നു.

English Summary: Tamil Nadu Minister S. Keerthana failed to take her oath as MLA after failing to produce the mandatory Election Certificate. Despite being called to the podium, she was sent back by officials and can only proceed once the document is presented.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ആഹ്ലാദപ്രകടനം പോലും നടത്താന്‍ പറ്റുന്നില്ല, ഇങ്ങനെ പോയാല്‍ അണികളുടെ അടികിട്ടും; കടുത്ത അതൃപ്തിയുമായി ലീഗ്

Kerala CM Selection Live: ഡല്‍ഹിയില്‍ എത്താന്‍ മുരളീധരനു നിര്‍ദേശം, നാളെ ഹൈക്കമാന്‍ഡുമായി ചര്‍ച്ച

ഉദ്ഘാടനം കഴിഞ്ഞ് ആറുമാസം; വേനൽമഴയിൽ ചോർന്നൊലിച്ച് കോഴിക്കോട് ന്യൂ പാളയം മാർക്കറ്റ്

'ക്യാരക്ടർ ഡെവലപ്പ്‌മെന്റും, ഡീറ്റെയ്‌ലിങും ഉണ്ടായിരുന്നില്ല'; പേട്രിയറ്റ് വിമര്‍ശനങ്ങളുടെ കാരണം നിരത്തി മോഹന്‍ലാല്‍

ഇന്ത്യയുടെ അഭിമാനമായിമാറി കുൽജീത് കൗർ മർഹാസ്

SCROLL FOR NEXT