ഹെലികോപ്റ്റര്‍ അപകടം  ANI
India

ഉത്തരാഖണ്ഡില്‍ ഹെലികോപ്റ്റര്‍ അപകടം: പൈലറ്റ് ഉള്‍പ്പെടെ മുഴുവന്‍ യാത്രക്കാരും മരിച്ചു, മരിച്ചവരില്‍ പൊലീസ് ഉദ്യോഗസ്ഥനും

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Amal Joy

ഡെറാഡൂണ്‍: ഉത്തരാഖണ്ഡില്‍ ഹെലികോപ്റ്റര്‍ തകര്‍ന്നുവീണുണ്ടായ അപകടത്തില്‍ പൈലറ്റും യാത്രക്കാരും ഉള്‍പ്പെടെ എല്ലാവരും മരിച്ചു. ഹെലികോപ്ടറിലുണ്ടായിരുന്ന ആറുപേരുടെയും മൃതദേഹങ്ങള്‍ കണ്ടെടുത്തതായി ചമോലി ജില്ലാ എസ്പി സുര്‍ജിത് സിങ് പന്‍വറിനെ ഉദ്ധരിച്ച് പിടിഐ റിപ്പോര്‍ട്ട് ചെയ്തു. പൈലറ്റ് ഹിമാന്‍ഷു സബര്‍വാള്‍ (48), യാത്രക്കാരായ പ്രതാപ് (41), അരുണ്‍ സലൂങ്കേ (44), ശങ്കര്‍ ഗൗഡ(39), സുധീര്‍ കെ.(49), എച്ച്.എസ്. നടരാജ് (51) എന്നിവരാണ് അപകടത്തില്‍ മരിച്ചത്.

ബദ്രീനാഥില്‍ നിന്ന് ഡെഹ്റാഡൂണ്‍ ലക്ഷ്യമാക്കി ഇന്നുച്ചയ്ക്ക് 1.14-ഓടെയാണ് ട്രാന്‍സ് ഭാരത് ഏവിയേഷന്‍ പ്രൈവറ്റ് ലിമിറ്റഡിന്റെ ഹെലികോപ്റ്റര്‍ പറന്നുയര്‍ന്നത്. മോശം കാലാവസ്ഥയെ തുടര്‍ന്ന് ബദരീനാഥിനും ജോഷിമഠിനും ഇടയില്‍ ഹെലികോപ്റ്റര്‍ അപകടത്തില്‍പ്പെടുകയായിരുന്നു. ജോഷിമഠ് താഴ്വരയ്ക്ക് മുകളിലൂടെ പറക്കവേ, ഹെലികോപ്റ്ററുമായുള്ള ബന്ധം നഷ്ടമാവുകയായിരുന്നു. തുടര്‍ന്ന് അന്വേഷണം ആരംഭിച്ചു. പിന്നീടാണ് ഹെലികോപ്റ്റര്‍ തകര്‍ന്നുവീണതായി സ്ഥിരീകരിച്ചത്.

അപകടത്തില്‍ മരിച്ച ഹിമാന്‍ഷു പടിഞ്ഞാറന്‍ ഡല്‍ഹിയിലെ ഷാലിമാര്‍ ബാഗില്‍നിന്നുള്ളയാളാണ്. അരുണ്‍ പൊലീസ് സേനാംഗവും ശങ്കര്‍ അഭിഭാഷകനുമാണ്. യാത്രക്കാര്‍ ബെംഗളൂരു സ്വദേശികളാണെന്നാണ് വിവരം. സൈന്യത്തിന്റെയും എസ്ഡിആര്‍എഫിന്റെയും പൊലീസിന്റെയും സംഘങ്ങള്‍ സ്ഥലത്തെത്തുകയും തുടര്‍നടപടികള്‍ സ്വീകരിക്കുകയും ചെയ്തു.

'ഫോൺ ചുവരിലെറിഞ്ഞാൽ തീരും അറസ്റ്റ്'; ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പിൽ സുപ്രീം കോടതി ചീഫ് ജസ്റ്റിസ്

Uttarakhand helicopter crash: Pilot, 5 passengers killed

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മഹാരാജാസ് കോളജില്‍ റോജി എം ജോണിനെ വളഞ്ഞ് വിദ്യാര്‍ഥികള്‍, പ്രസംഗം നിര്‍ത്തി വേദിവിട്ട് മന്ത്രി

'ആരോഗ്യമന്ത്രി പച്ചക്കള്ളം പറയുന്നു', ഉത്തരാഖണ്ഡില്‍ ഹെലികോപ്റ്റര്‍ അപകടത്തില്‍ പൈലറ്റ് ഉള്‍പ്പെടെ ആറ് പേര്‍ മരിച്ചു; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

പിതാവ് പിന്നോട്ടെടുത്ത കാറിന്റെ അടിയിൽപ്പെട്ടു; ഒന്നര വയസുകാരിക്ക് ദാരുണാന്ത്യം

'മാവേലിയുടെ പേരിന് മുന്നില്‍ 'ദിബ്രുഗഢ്''; ട്രെയിനുകളുടെ പേരുകളും നമ്പറുകളും മാറും

'പച്ചക്കള്ളം പറഞ്ഞ് ജനങ്ങളെ പേടിപ്പിക്കുന്നു, ആരോ​ഗ്യ മന്ത്രി പരസ്യമായി മാപ്പ് പറയണം'