നായയെ സ്‌കൂട്ടറില്‍ കെട്ടിവലിക്കുന്നതിന്റെ വിഡിയോ ദൃശ്യം 
Kerala

തൃശൂരില്‍ നായയെ സ്‌കൂട്ടറിന് പിന്നില്‍ കെട്ടിവലിച്ച് കൊടുംക്രൂരത; നാട്ടുകാര്‍ തടഞ്ഞുനിര്‍ത്തി; വണ്ടി ഉപേക്ഷിച്ച് ഓടിരക്ഷപ്പെട്ട് യുവാവ്

ചോദ്യം ചെയ്യലിനിടയില്‍ വണ്ടി ഉപേക്ഷിച്ച് യുവാവ് ഓടി രക്ഷപ്പെട്ടു. ഇയാള്‍ക്കെതിരെ ഒല്ലൂര്‍ പൊലീസില്‍ പരാതി നല്‍കി.

Author : സമകാലിക മലയാളം ഡെസ്ക്

തൃശൂര്‍: സ്‌കൂട്ടറിന് പിന്നില്‍ നായയെ കെട്ടിവലിച്ച് കൊടുംക്രൂരത. നാട്ടുകാര്‍ ഇടപെട്ട് നായയെ രക്ഷിച്ചു. കെട്ടിവലിച്ച യുവാവ് ബൈക്ക് ഉപേക്ഷിച്ച് ഓടി രക്ഷപ്പെട്ടു. തൃശ്ശൂര്‍ തൈക്കാട്ടുശ്ശേരിയില്‍ വൈകീട്ടാണ് സംഭവം.

വല്ലച്ചിറ ഭാഗത്തുനിന്നും സ്‌കൂട്ടറിന്റെ പിറകില്‍ കെട്ടിയ നിലയില്‍ നായയെ വലിച്ചു കൊണ്ടുവരികയായിരുന്ന യുവാവിനെ തൈക്കാട്ടുശ്ശേരി സെന്ററില്‍ വച്ച് ഒരു കൂട്ടം യുവാക്കള്‍ തടഞ്ഞു നിര്‍ത്തുകയായിരുന്നു. ചോദ്യം ചെയ്യലിനിടയില്‍ വണ്ടി ഉപേക്ഷിച്ച് യുവാവ് ഓടി രക്ഷപ്പെട്ടു. ഇയാള്‍ക്കെതിരെ ഒല്ലൂര്‍ പൊലീസില്‍ പരാതി നല്‍കി.

മൃഗസ്‌നേഹിയായ ബിജു കപ്പറത്തിന്റെ നേതൃത്വത്തില്‍ പോസ് പ്രവര്‍ത്തകരെത്തി നായയെ മണ്ണുത്തിയിലെ മൃഗാശുപത്രിയിലെത്തിച്ച് ചികിത്സ നല്‍കി. മേലാസകലം ഉരഞ്ഞു പൊട്ടിയിട്ടുണ്ട്. ഒല്ലൂര്‍ എസ് ഐ യുടെ നേതൃത്വത്തില്‍ പൊലീസ് സ്ഥലത്തെത്തി വണ്ടി കസ്റ്റഡിയില്‍ എടുത്തു. ഒളിവില്‍ പോയ യുവാവ് തൈക്കാട്ടുശ്ശേരി സ്വദേശിയാണെന്ന് നാട്ടുകള്‍ പറഞ്ഞു.

A brutal act of cruelty in Thrissur: A dog was tied to the back of a scooter and dragged

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വിമാനത്തില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദിച്ചെന്ന കേസ്: ഇ പി ജയരാജനെതിരെ പുനരന്വേഷണം വേണമെന്ന് കോടതി

'ഞാൻ വളരെ സന്തോഷത്തിലും ആവേശത്തിലുമാണ്'; വിവാഹത്തിന് പിന്നാലെ പേര് മാറ്റി രശ്മിക, വിഡിയോ

'പ്രാഥമിക അന്വേഷണം പൊലീസ് നടത്തുന്ന പ്രഹസനം, പ്രതികളെ സംരക്ഷിക്കാനുള്ള വെറും നാടകം'; തുറന്നടിച്ച് അന്‍സിബ

രജിസ്റ്റര്‍ ചെയ്യാത്ത വില്‍പ്പത്രത്തിന് സാധുതയുണ്ടോ? അറിയാം വിശദമായി

റിസർച്ച് ഓഫീസർ മുതൽ ഡ്രൈവർ വരെ; ആയുഷ് മന്ത്രാലയത്തിൽ അവസരം

SCROLL FOR NEXT