A flood of liquor shops when the second Left government is completed'; KCBC circular to churches file
Kerala

'രണ്ടാം ഇടതു സര്‍ക്കാര്‍ പൂര്‍ത്തിയാകുമ്പോള്‍ മദ്യശാലകളുടെ പ്രളയം'; പള്ളികളില്‍ കെസിബിസി സര്‍ക്കുലര്‍

2016ല്‍ 29 ബാറുകള്‍ ആയിരുന്നത് ഇപ്പോള്‍ ആയിരത്തിലേറെ ആയി

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാറിനെതിരെ സര്‍ക്കുലറുമായി കെസിബിസി. മദ്യത്തിനും ലഹരിക്കും എതിരെ ആര്‍ജ്ജവമുള്ള സര്‍ക്കാര്‍ ഉണ്ടാകണമെന്ന് കെസിബിസി സര്‍ക്കുലര്‍. രണ്ടാം ഇടതു സര്‍ക്കാര്‍ പൂര്‍ത്തിയാകുമ്പോള്‍ സംസ്ഥാനത്ത് മദ്യശാലകളുടെ പ്രളയം ആയി. 2016ല്‍ 29 ബാറുകള്‍ ആയിരുന്നത് ഇപ്പോള്‍ ആയിരത്തിലേറെ ആയി. ലഹരിക്കെതിരെ ശക്തമായ നിലപാട് എടുക്കാന്‍ ആര്‍ജവം ഉള്ള ഭരണ സംവിധാനം ഉണ്ടാകണം. സര്‍ക്കുലര്‍ കുര്‍ബാന മധ്യേ പള്ളികളില്‍ വായിച്ചു.

മദ്യവും ഇതര ലഹരി വസ്തുക്കള്‍ വീടുകളിലേക്ക് കടന്നുവന്നിരിക്കുന്നു. തടയാന്‍ അധികാരപ്പെട്ടവര്‍ യഥേഷ്ടം വ്യാപിപ്പിക്കുന്നുവെന്നും സര്‍ക്കുലറില്‍ കുറ്റപ്പെടുത്തി. രണ്ടാം ഇടതു സര്‍ക്കാര്‍ പൂര്‍ത്തിയാകുമ്പോള്‍ സംസ്ഥാനത്ത് മദ്യശാലകളുടെ പ്രളയം ആയി. സര്‍ക്കാരിനെ വിമര്‍ശിച്ചുകൊണ്ടുള്ള സര്‍ക്കുലര്‍ പള്ളികളില്‍ വായിച്ചു.

മദ്യശാലകള്‍ക്ക് യഥേഷ്ടം ലൈസന്‍സ് നല്‍കി ഈ സര്‍ക്കാര്‍ ചരിത്രത്തില്‍ ഇടം നേടിയെന്നും സര്‍ക്കുലറില്‍ പറയുന്നു. ലഹരി തടയേണ്ട സംവിധാനങ്ങള്‍ നിസംഗതയോടെ പ്രഹസന മീറ്റിങ് നടത്തി തലയൂരുന്നുവെന്നും വിമര്‍ശനം. ബാറുകളുടെ സമയം വര്‍ദ്ധിപ്പിച്ചതടക്കമുള്ള വിഷയങ്ങളില്‍ കെസിബിസി മദ്യവിരുദ്ധസമിതി നേരത്തെ രംഗത്തുവന്നിരുന്നു.

A flood of liquor shops when the second Left government is completed'; KCBC circular to churches

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അയവില്ലാതെ സംഘര്‍ഷം, ഗള്‍ഫ് രാജ്യങ്ങളിലേക്ക് വീണ്ടും ഇറാന്‍ ആക്രമണം, ദുബായില്‍ ഒരു മരണം

അയവില്ലാതെ പശ്ചിമേഷ്യൻ സംഘർഷം; മൂന്നാം കിരീടം തേടി ഇന്ത്യ; ഇന്നത്തെ 5 പ്രധാന വാർത്തകൾ

ശസ്ത്രക്രിയക്കിടെ വയറ്റില്‍ തുണിയും പഞ്ഞിയും, സ്വകാര്യ ആശുപത്രിക്കെതിരെ കേസെടുത്ത് പൊലീസ്

'യുദ്ധം ജയിച്ചശേഷം ആരും കൂടെ കൂടേണ്ട, ഇനി യുദ്ധക്കപ്പൽ അയക്കേണ്ട'; ബ്രിട്ടനോട് നീരസം പ്രകടിപ്പിച്ച് ട്രംപ്

40 വര്‍ഷം മുമ്പ് കാണാതായ പൈലറ്റിനെ തിരഞ്ഞ് ഇസ്രയേല്‍, ശവക്കുഴികളിലും പരിശോധന; ലെബനനില്‍ ആക്രമണം

SCROLL FOR NEXT