Mohanlal വിഡിയോ സ്ക്രീൻഷോട്ട്
Kerala

'ബസ് കാണുമ്പോൾ തന്നെ കോളജ് കാലം ഓർമ വരും; അതൊരു പ്രത്യേകാനുഭവമാണ്'

ട്രാന്‍സ്പോര്‍ട്ട് എന്ന് പറയുന്നത് ഗംഭീരമായിട്ട് മാറുകയാണ്.

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: വര്‍ഷങ്ങള്‍ക്കിപ്പുറം കെഎസ്ആര്‍ടിസി ബസില്‍ കയറിയും തന്‍റെ കോളജ് കാലത്തെ ട്രാന്‍സ്പോര്‍ട്ട് ബസ് യാത്രാ ഓര്‍മകള്‍ പങ്കുവച്ചും നടൻ മോഹന്‍ലാല്‍. കെഎസ്ആര്‍ടിസിയുടെ ഏറ്റവും പുതിയ ബസുകളുടെ ഫ്ലാഗ് ഓഫ് ഇന്ന് വൈകിട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വ്വഹിക്കുന്നതിന് മുന്നോടിയായാണ് മോഹന്‍ലാല്‍ കെഎസ്ആര്‍ടിസിയുടെ പുതിയ വോള്‍ബോ ബസുകള്‍ അടക്കം പരിചയപ്പെടാന്‍ എത്തിയത്.

കോര്‍പറേഷന്‍റെ പുതിയ വോള്‍ബോ ബസില്‍ മോഹന്‍ലാല്‍ യാത്ര ചെയ്യുമെന്നാണ് ആദ്യം അറിയിച്ചിരുന്നതെങ്കിലും സുരക്ഷാ കാരണങ്ങളാല്‍ അത് ഉണ്ടാവില്ല. “തിരുവനന്തപുരത്ത് ബസിൽ സഞ്ചരിക്കുക എന്ന് പറയുന്നത് ഒരു പ്രത്യേകാനുഭവം ആണ്. മുന്‍പ് കെഎസ്ആര്‍ടിസിയില്‍ ധാരാളം സഞ്ചരിച്ചിട്ടുണ്ട്. അന്ന് ഇത്തരം ബസുകളൊന്നും ഇല്ല. ട്രാന്‍സ്പോര്‍ട്ട് എന്ന് പറയുന്നത് ഗംഭീരമായിട്ട് മാറുകയാണ്.

കംഫര്‍ട്ടബിള്‍ ആയ ഒരു ട്രാന്‍സ്പോര്‍ട്ടിംഗ് സിസ്റ്റം കൊണ്ടുവരാന്‍ ഗണേഷ് കുമാറിന് സാധിച്ചു എന്നാണ് ഞാന്‍ കരുതുന്നത്. എന്‍റെ സ്നേഹിതനും കുടുബ സുഹൃത്തും ആയതുകൊണ്ട് പറയുകയല്ല. അദ്ദേഹം കെഎസ്ആര്‍ടിസിക്ക് വേണ്ടി ഒരുപാട് നല്ല കാര്യങ്ങള്‍ ചെയ്യുന്നുണ്ട്”, മോഹന്‍ലാല്‍ മാധ്യമങ്ങളോട് പറഞ്ഞു.

ബസില്‍ കയറിയപ്പോള്‍ പഴയ കോളജ് കാലം ഓര്‍മ വന്നോ എന്ന ചോദ്യത്തിന് അത് ബസ് കാണുമ്പോള്‍ത്തന്നെ ഓര്‍മ വരുമെന്നായിരുന്നു മോഹന്‍ലാലിന്‍റെ ചിരിയോടെയുള്ള മറുപടി. കെഎസ്ആര്‍ടിസിയുടെ പുതിയ ബസുകളുടെ ഫ്ലാഗ് ഓഫിന്‍റെ ഭാഗമായി ഓര്‍മ എക്സ്പ്രസ് എന്ന പേരില്‍ ഒരു പരിപാടി സംഘടിപ്പിച്ചിരുന്നു.

ഇതിന്‍റെ ഭാഗമായി പ്രിയദര്‍ശന്‍, മണിയന്‍പിള്ള രാജു എന്നിവര്‍ മന്ത്രി ഗണേഷ് കുമാറിനൊപ്പം കെഎസ്ആര്‍ടിസിയുടെ ഡബിള്‍ ഡെക്കര്‍ ബസില്‍ സഞ്ചരിച്ച് പഴയ കെഎസ്ആര്‍ടിസി യാത്രാ ഓര്‍മകള്‍ പങ്കുവച്ചിരുന്നു.

Kerala News: Actor Mohanlal KSRTC bus travel memories.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

തിരുവന്തപുരം പിടിക്കാന്‍ കോണ്‍ഗ്രസ്; ശബരീനാഥന്‍ അടക്കം പ്രമുഖര്‍ സ്ഥാനാര്‍ഥിയാകും

കൊച്ചിയിലും അമീബിക് മസ്തിഷ്കജ്വരം, ഇടപ്പള്ളിയില്‍ താമസിക്കുന്ന ലക്ഷദ്വീപ് സ്വദേശിക്ക് രോഗബാധ

തിരുവന്തപുരം പിടിക്കാൻ കോൺഗ്രസ്, ശബരീനാഥൻ സ്ഥാനാർഥിയാകും, വനിതാ ക്രിക്കറ്റ് ലോകകപ്പ് ഫൈനൽ ഇന്ന്; ഇന്നത്തെ അഞ്ചു പ്രധാന വാർത്തകൾ

ജന്‍ സുരാജ് പ്രവര്‍ത്തകന്റെ കൊലപാതകം, ബിഹാറില്‍ ജെഡിയു സ്ഥാനാര്‍ഥി അറസ്റ്റില്‍

ചരിത്രത്തിന് അരികെ, കന്നിക്കീരിടം തേടി ഇന്ത്യ; വനിതാ ക്രിക്കറ്റ് ലോകകപ്പ് ഫൈനല്‍ ഇന്ന്

SCROLL FOR NEXT