മുഹമ്മദ് റിയാസും പിണറായി വിജയനും  ഫയല്‍
Kerala

'ചായ കുടിക്കാന്‍ പോയതല്ലല്ലോ'; പിണറായിയെയും റിയാസിനെയും പരിഹസിച്ച് അലൻ ഷുഹൈബ്

മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ പരിഹാസം അതേപടി ആവർത്തിക്കുകയാണ് അലൻ ചെയ്തിട്ടുള്ളത്

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Jayakumar

കോഴിക്കോട്: സിഎംആർഎൽ-എക്സാലോജിക് സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് പിണറായി വിജയൻ, മുഹമ്മദ് റിയാസ്, ടി വീണ എന്നിവർക്കെതിരെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഡിജിപിക്ക് കത്ത് നൽകിയ പശ്ചാത്തലത്തിൽ പ്രതികരണവുമായി പന്തീരാങ്കാവ് യുഎപിഎ കേസിൽ പ്രതിചേർക്കപ്പെട്ട അലൻ ഷുഹൈബ്. 'പിണറായി വിജയനോടും റിയാസിനോടും വീണയോടും എനിക്ക് ഇത്രയേ പറയാനുള്ളൂ, ചായ കുടിക്കാന്‍ പോയതല്ലല്ലോ' എന്നാണ് അലൻ ഷുഹൈബ് ഫെയ്സ്ബുക്കിൽ കുറിച്ചത്.

പന്തീരാങ്കാവ് യുഎപിഎ കേസിൽ അലന്‍ ഷുഹൈബും താഹ ഫസലും അറസ്റ്റിലായതിന് പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ പരിഹാസം അതേപടി ആവർത്തിക്കുകയാണ് അലൻ ചെയ്തിട്ടുള്ളത്. അറസ്റ്റിനെ ന്യായീകരിച്ച പിണറായി വിജയൻ, 'ഇരുവരും ചായകുടിക്കാന്‍ പോയപ്പോഴല്ലല്ലോ അറസ്റ്റിലായത്' എന്നായിരുന്നു പരിഹാസത്തോടെ ചോദിച്ചത്. ഇതാണ് പിണറായിക്കെതിരെ അലൻ തിരിച്ചടിച്ചത്.

അലൻ ഷുഹൈബിന്റെ പോസ്റ്റ്

2019 നവംബറിലായിരുന്നു മാവോയിസ്റ്റ് ബന്ധം ആരോപിച്ച് കോഴിക്കോട് പന്തീരങ്കാവില്‍ വെച്ച് അലനെയും താഹയെയും പൊലീസ് അറസ്റ്റ് ചെയ്തത്. നിരോധിത സംഘടനയായ സിപിഐ (മാവോയിസ്റ്റ്)യുമായി ബന്ധമുണ്ടെന്നും മാവോയിസ്റ്റ് ആശയപ്രചാരണം നടത്തിയെന്നും ആരോപിച്ചായിരുന്നു നടപടി. പിന്നാലെ ഇരുവര്‍ക്കുമെതിരെ യുഎപിഎ ചുമത്തുകയും കേസ് എന്‍ഐഎ ഏറ്റെടുക്കുകയുമായിരുന്നു.

Allan Shuhaib mocks Pinarayi Vijayan and Muhammad Riyas

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വൈദ്യുതി മേഖലയെ സ്വകാര്യ കുത്തകകള്‍ക്ക് അടിയറ വെക്കുന്നതാണ് യുഡിഎഫിന്റെ 'പുതുയുഗം': പിണറായി

സെക്കന്തരാബാദ് സൈനിക കേന്ദ്രത്തിലെ കവര്‍ച്ച: മുന്‍ ഹവില്‍ദാര്‍ പിടിയില്‍; ആയുധങ്ങള്‍ കണ്ടെടുത്തു

ഇന്ത്യ-റഷ്യ ബന്ധം ശക്തമാക്കും, പേഴ്‌സണല്‍ സ്റ്റാഫില്‍ നിലപാട് ആവര്‍ത്തിച്ച് മുഖ്യമന്ത്രി, ഐഎഎസ് തലപ്പത്ത് അഴിച്ചുപണി; ഇന്നത്തെ 5 പ്രധാന വാര്‍ത്തകള്‍

ശീതകാലം ഇന്ത്യയോട് വിടപറയുമോ? വരാനിരിക്കുന്നത് 'ഗോഡ്സില്ല എല്‍ നിനോ'; ചൂടിന് തീവ്രതയേറുമെന്ന് മുന്നറിയിപ്പ്

ഐഎഎസ് തലപ്പത്ത് അഴിച്ചുപണി, ശ്രീറാം വെങ്കിട്ടരാമനെ കൃഷി വകുപ്പില്‍ നിന്നും മാറ്റി; മൂന്നു ജില്ലകളില്‍ പുതിയ കലക്ടര്‍മാര്‍