ബാലഭാസ്കർ, അപകടത്തിൽ തകർന്ന കാർ  ഫയൽ
Kerala

ബാലഭാസ്കറിന്റെ മരണം: തുടരന്വേഷണത്തിന് ഉത്തരവ്; മാതാപിതാക്കളുടെ സംശയവും പരിശോധിക്കണമെന്ന് ഹൈക്കോടതി

2018 സെപ്റ്റംബര്‍ 25ന് തിരുവനന്തപുരത്ത് പള്ളിപ്പുറത്തുവെച്ചായിരുന്നു വാഹനാപകടം നടന്നത്

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Jayakumar

കൊച്ചി : വയലിനിസ്റ്റ് ബാലഭാസ്കറിന്റെ മരണത്തിൽ തുടരന്വേഷണത്തിന് ഹൈക്കോടതി ഉത്തരവിട്ടു. കേസിൽ സിബിഐയുടെ വാദങ്ങൾ തള്ളിക്കൊണ്ടാണ് കോടതി ഉത്തരവ്. ഡിവൈഎസ്പി റാങ്കിലുള്ള ഉദ്യോഗസ്ഥൻ അന്വേഷിക്കണം. മരണത്തിൽ ബാലഭാസ്കറിന്റെ മാതാപിതാക്കളുടെ സംശയവും പരിശോധിക്കണമെന്നും കോടതി നിർദേശിച്ചിട്ടുണ്ട്.

പല തവണ അന്വേഷിക്കപ്പെട്ട കേസില്‍ സംശയം ഉന്നയിച്ച് മാതാപിതാക്കള്‍ നല്‍കിയ ഹര്‍ജിയിലാണ് ജസ്റ്റിസ് ജി ​ഗിരീഷിന്റെ ബെഞ്ചിന്റെ ഉത്തരവ്. നേരത്തേ നടന്ന അന്വേഷണങ്ങള്‍ തൃപ്തികരമല്ലെന്നും തങ്ങള്‍ ഉന്നയിച്ച സംശയങ്ങളില്‍ അന്വേഷണം നടന്നില്ലെന്നും അതിനാൽ പുനരന്വേഷണം വേണമെന്നുമാണ് മാതാപിതാക്കള്‍ ആവശ്യപ്പെട്ടത്.

മുമ്പ് സിബിഐ ഉള്‍പ്പെടെ വിവിധ ഏജന്‍സികള്‍ അന്വേഷിച്ച കേസിൽ, സാധാരണ വാഹനാപകടം എന്ന നിലയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയായിരുന്നു. വാഹനം ഓടിച്ച അര്‍ജ്ജുനെ മാത്രമായിരുന്നു കേസിൽ പ്രതി ചേര്‍ത്തത്. എന്നാൽ ആസൂത്രിത കൊലപാതകമാണെന്നാണ് മാതാപിതാക്കളുടെ ആരോപണം. ബാലഭാസ്‌കറുമായി അടുപ്പമുണ്ടായിരുന്ന മാനേജര്‍മാരും സഹായികളും പിന്നീട് സ്വര്‍ണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായത് കേസില്‍ കൂടുതല്‍ ദുരൂഹത ഉയർത്തുന്നു.

ബാലഭാസ്‌ക്കര്‍ അറിയാതെ വാഹനത്തില്‍ സ്വര്‍ണ്ണക്കടത്ത് നടത്തിയിരുന്നോ എന്ന് സംശയമുണ്ട്. ഇക്കാര്യത്തില്‍ അന്വേഷണം നടന്നില്ലെന്നും മാതാപിതാക്കൾ കോടതിയില്‍ വ്യക്തമാക്കിയിരുന്നു. 2018 സെപ്റ്റംബര്‍ 25ന് തിരുവനന്തപുരത്ത് പള്ളിപ്പുറത്തുവെച്ചായിരുന്നു വാഹനാപകടം നടന്നത്. ബാലഭാസ്‌ക്കര്‍ക്കും ഭാര്യ ലക്ഷ്മിക്കും ഗുരുതരമായി പരിക്കേല്‍ക്കുകയും, ഒപ്പമുണ്ടായിരുന്ന രണ്ടു വയസ്സുള്ള മകൾ സംഭവസ്ഥലത്തുവെച്ചു തന്നെ മരിക്കുകയും ചെയ്തു. ചികിത്സയിലായിരുന്ന ബാലഭാസ്‌കര്‍ 2018 ഒക്ടോബര്‍ 2നാണ് മരിച്ചത്.

Balabhaskar's death: Kerala High Court orders further investigation

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ജന്തർ മന്തറിലെ സിജെപി പ്രതിഷേധത്തിന് അനുമതി നിഷേധിച്ചു; ഡൽഹിയിൽ 57 മെട്രോ സ്റ്റേഷനുകൾ അടച്ചേക്കും

നാന പടേക്കറുടെ സംസ്‌കാര ചടങ്ങുകള്‍ രാത്രി 11.30 ന് നടത്തിയത് എന്തുകൊണ്ട്? കാരണം പറഞ്ഞ് മകന്‍

സമരമുഖം മാറുന്നു; മോദിയുടെയും അമിത്ഷായുടെയും വീടുകളുടെ മുന്നിലേക്ക് സമരം വ്യാപിപിക്കാന്‍ ഇന്ത്യ സഖ്യം

'നിങ്ങൾക്ക് ഇഷ്ടപ്പെട്ടില്ലെങ്കിൽ ഞാനെന്താ വീട്ടിലിരിക്കണോ ? 90% വെറുപ്പും മനഃപൂർവം ചെയ്യുന്നത്'; നെ​ഗറ്റീവ് കമന്റുകളിൽ വിജയ് ദേവരകൊണ്ട

എല്‍ഡിഎഫ് തോല്‍വി എസ്‌ഐആര്‍ കാരണമെന്ന് പറയാനാകില്ലെന്ന് കെ കെ ശൈലജ; കാരണമായിട്ടുണ്ടെന്ന് കെ എന്‍ ബാലഗോപാല്‍