അങ്കമാലി - അരൂര്‍ - കൊച്ചി ദേശീയപാത AI Image
Kerala

അങ്കമാലി - അരൂര്‍ കൊച്ചി ദേശീയപാത 544 ബൈപ്പാസ് പദ്ധതിക്ക് കേന്ദ്രാനുമതി; പുനര്‍വിജ്ഞാപനം ഉടന്‍

പുതിയ ദേശീയപാത നിര്‍മ്മാണത്തിനായി 3A നോട്ടിഫിക്കേഷന്‍ ഉടന്‍ കേന്ദ്രസര്‍ക്കാര്‍ പുറപ്പെടുവിക്കും

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Jayakumar

കൊച്ചി: അങ്കമാലി - അരൂര്‍ കൊച്ചി ദേശീയപാത 544 ബൈപ്പാസ് പദ്ധതിക്ക് കേന്ദ്രാനുമതി ലഭിച്ചു. ബെന്നി ബെഹനാന്‍ എംപിയാണ് ഇക്കാര്യം അറിയിച്ചത്. പുതിയ ദേശീയപാത നിര്‍മ്മാണത്തിനായി 3A നോട്ടിഫിക്കേഷന്‍ ഉടന്‍ കേന്ദ്രസര്‍ക്കാര്‍ പുറപ്പെടുവിക്കും. പുനര്‍വിജ്ഞാപനം ഉടന്‍ ഉണ്ടാകുമെന്നും ബെന്നി ബെഹനാന്‍ ഫെയ്‌സ് ബുക്ക് പേജിലൂടെ അറിയിച്ചു.

അങ്കമാലി മുതല്‍ കുണ്ടന്നൂര്‍ വരെ പുതുതായി നിര്‍മിക്കാന്‍ ഉദ്ദേശിച്ചിരുന്ന കൊച്ചി ബൈപ്പാസ് പദ്ധതി അങ്കമാലിയില്‍ നിന്ന് ആരംഭിച്ച് അരൂരില്‍ എത്തിച്ചേരുന്ന രീതിയില്‍ 50 കിലോമീറ്റര്‍ ദൂരത്തില്‍ 70 മീറ്റര്‍ വീതിയില്‍ എട്ടുവരിയായി ആദ്യഘട്ടത്തിലും പിന്നീട് പത്തുവരിയായും വികസിപ്പിക്കുന്ന രീതിയില്‍ നിര്‍മ്മിക്കുന്നതിന് കേന്ദ്രാനുമതിയാണ് ലഭിച്ചിരിക്കുന്നത്.

അങ്കമാലി-കുണ്ടന്നൂര്‍ ബൈപ്പാസ് പദ്ധതി സ്ഥലം ഏറ്റെടുക്കല്‍ നടപടിക്രമങ്ങള്‍ മുന്‍ എല്‍ഡിഎഫ്. സര്‍ക്കാര്‍ വൈകിപ്പിച്ചതിനെ തുടര്‍ന്നാണ് പദ്ധതി പ്രവര്‍ത്തനങ്ങള്‍ സ്തംഭിച്ചത്. ഇതിനിടയില്‍ ട്രാഫിക് സര്‍വേ റിപ്പോര്‍ട്ട് കാലഹരണപ്പെട്ടു. ഇതിന്റെ അടിസ്ഥാനത്തില്‍ പുനര്‍വിജ്ഞാപനത്തിന് മുന്നോടിയായി പുതിയ ട്രാഫിക് സര്‍വേ പൂര്‍ത്തീകരിച്ചിരുന്നു.

അഞ്ച് വര്‍ഷങ്ങള്‍ക്കു മുന്‍പ് നടത്തിയ ട്രാഫിക് സര്‍വേയുടെ അടിസ്ഥാനത്തിലാണ് ആറുവരി പാത നിര്‍മ്മാണത്തിന് പ്രാഥമിക നടപടികള്‍ ആരംഭിച്ചത്. പുതിയ ട്രാഫിക് സര്‍വേ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് 70 മീറ്റര്‍ വീതിയില്‍ ആദ്യഘട്ടത്തില്‍ എട്ടുവരിയായും പിന്നീട് പത്തുവരിയായി വികസിപ്പിക്കാവുന്ന രീതിയില്‍ 50 കിലോമീറ്റര്‍ ദൂരത്തില്‍ അങ്കമാലി-അരൂര്‍- കൊച്ചി ബൈപ്പാസ് റോഡ് യാഥാര്‍ഥ്യമാവുക.

അങ്കമാലിയില്‍ നിന്ന് ആരംഭിക്കുന്ന പുതിയ ബൈപ്പാസ് സംസ്ഥാനത്തെ രൂക്ഷമായ ഗതാഗത പ്രശ്‌നത്തിന് പരിഹാരം ഉണ്ടാക്കുന്നതിന് അനിവാര്യമാണെന്ന് അതിന്റെ അടിസ്ഥാനത്തില്‍ ഈ പദ്ധതിക്ക് പുനര്‍അനുമതി നല്‍കണമെന്ന് നിരന്തരം കേന്ദ്ര ഗതാഗത മന്ത്രിയോടും ഗതാഗത സെക്രട്ടറിയോടും ആവശ്യപ്പെട്ടിരുന്നു. പാര്‍ലമെന്റിലും ഈ വിഷയം പലതവണ ഉന്നയിച്ചിരുന്നു. ഇതിന്റെ എല്ലാ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ കേന്ദ്രാനുമതി യാഥാര്‍ഥ്യമായത്. ബെന്നി ബെഹനാന്‍ എംപി ഫെയ്‌സ്ബുക്ക് കുറിപ്പില്‍ വ്യക്തമാക്കി.

Central approval for Angamaly-Aroor Kochi National Highway 544 bypass project

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കനത്തമഴയില്‍ വിറങ്ങലിച്ച് കേരളം, നിലമ്പൂരില്‍ മലവെള്ളപ്പാച്ചില്‍, പൂഞ്ഞാറില്‍ വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞു വീണു; ആറുമരണം

25 ലക്ഷം രൂപയുടെ നിക്ഷേപ തട്ടിപ്പ് ആരോപണം; മുൻ റാന്നി എംഎൽഎ പ്രമോദ് നാരായണനെതിരെ കേസ്

ഇനി പത്തുദിവസം മാത്രം, എട്ടു ശതമാനം വരെ പലിശ; ലക്ഷങ്ങള്‍ സമ്പാദിക്കാം; ട്രഷറിയുടെ നിക്ഷേപ സമാഹരണ പദ്ധതി

അപകടത്തിൽപ്പെട്ട യുവാവിന് രക്ഷകനായി വി ഡി സതീശൻ; പൈലറ്റ് വാഹനത്തിൽ ആശുപത്രിയിലെത്തിച്ചു

ഇടുക്കിയിൽ മണ്ണിടിച്ചിലില്‍ രണ്ടു മരണം; വാഴവറ്റയിലെ വീട് ആന്റോ അഗസ്റ്റിന്റേത് തന്നെ; ഇന്നത്തെ അഞ്ചു പ്രധാന വാർത്തകൾ