Coconut Development Board Increases Subsidy for Coconut Replanting Scheme.  file
Kerala

'40 രൂപയല്ല, ഇനി ഒരു തൈയ്ക്ക് 350 രൂപ'; നാളികേര കർഷകർക്കുള്ള ധനസഹായം വർധിപ്പിച്ചു

ഒരു ഹെക്ടറില്‍ (2.5 ഏക്കര്‍) പുതുക്കൃഷി നടത്തുന്നതിന് 56,000 രൂപ വരെ (28,000 രൂപ വീതമുള്ള രണ്ട് തുല്യ വാര്‍ഷിക ഗഡുക്കളായി) ധനസഹായം ലഭിക്കും.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Joice Daniel

നാളികേര കൃഷി വ്യാപിപ്പിക്കുക എന്ന ലക്ഷ്യത്തോടെ നാളികേര വികസന ബോർഡ് നടപ്പാക്കുന്ന തെങ്ങിന്റെ പുതുക്കൃഷി പദ്ധതിയിലെ ധനസഹായം വർധിപ്പിച്ചു. നേരത്തെ ഒരു തെങ്ങിൻ തൈയ്ക്ക് ഏകദേശം 40 രൂപ മാത്രമായിരുന്നു സബ്സിഡിയായി ലഭിച്ചിരുന്നത്. എന്നാൽ ഇനി മുതൽ ഒരു തൈയ്ക്ക് 350 രൂപ വരെ ധനസഹായം ലഭിക്കും. ശാസ്ത്രീയ രീതിയിൽ ഗുണമേന്മയുള്ള പുതിയ തെങ്ങിൻതൈകൾ നട്ട് നാളികേര ഉൽപ്പാദനം വർധിപ്പിക്കാനും കൃഷി വ്യാപിപ്പിക്കാനുമാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.

ഒരു ഹെക്ടറില്‍ (2.5 ഏക്കര്‍) പുതുക്കൃഷി നടത്തുന്നതിന് 56,000 രൂപ വരെ (28,000 രൂപ വീതമുള്ള രണ്ട് തുല്യ വാര്‍ഷിക ഗഡുക്കളായി) ധനസഹായം ലഭിക്കും. പരമാവധി രണ്ട് ഹെക്ടറിന് വരെ ഈ ആനുകൂല്യം ലഭ്യമാണ്. കുറഞ്ഞത് 20 സെന്റില്‍ 10 തൈകളെങ്കിലും നടുന്നവര്‍ക്ക് ആനുപാതികമായ തുക ലഭിക്കും. എന്നാൽ നിലവിലുള്ള തോട്ടങ്ങളില്‍ അടിതൈ നടുന്നതിന് ഇത് ബാധകമല്ല. തൈകള്‍ നട്ടശേഷം നിര്‍ദ്ദിഷ്ട അപേക്ഷ അതത് കൃഷിഭവൻ മുഖേന സമര്‍പ്പിക്കണം.

​ഗുണമേന്മയുള്ള തെങ്ങിന്‍തൈകളുടെ ലഭ്യത ഉറപ്പാക്കാൻ നാളികേര നഴ്‌സറി പദ്ധതിയും നടപ്പാക്കുന്നുണ്ട്. 25 സെന്റില്‍ 10,000 വിത്തുതേങ്ങകള്‍ പാകി 6,250 തൈകള്‍ ഉത്പാദിപ്പിക്കുന്ന ചെറിയ നഴ്‌സറികള്‍ക്ക് ചെലവിന്റെ 50% (പരമാവധി 2,81,250 രൂപ) ധനസഹായം ലഭിക്കും. ഒരു ഏക്കറില്‍ 25,000 തൈകള്‍ ഉത്പാദിപ്പിക്കുന്നതിനും ധനസഹായമുണ്ട് (തൈയൊന്നിന് 45 രൂപ വീതം). വിശദവിവരങ്ങളും അപേക്ഷാ ഫോറങ്ങളും ബോര്‍ഡിന്റെ വെബ്‌സൈറ്റില്‍ ലഭ്യമാണ്. ഫോണ്‍: 0484 23777266 / 0484 23777267

Coconut Development Board Increases Subsidy for Coconut Replanting Scheme.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

റിമാന്‍ഡ് ചെയ്യാന്‍ താല്‍പ്പര്യമില്ലെന്ന് സര്‍ക്കാര്‍; ഉദയനിധിയെ ഇന്നു തന്നെ മോചിപ്പിക്കണമെന്ന് മദ്രാസ് ഹൈക്കോടതി

സുരക്ഷയാണ് പ്രധാനം, ജീവനുണ്ടെങ്കിലല്ലേ വെള്ളത്തിനും വൈദ്യുതിക്കും പ്രസക്തി; കെഎസ്ഇബി എഞ്ചിനീയറുടെ വൈറല്‍ വിഡിയോ

കറുപ്പ് റിലീസിനായി വലിയ തുക ലോണെടുത്തു, നന്ദി പറയുന്നത് ജ്യോതികയ്ക്ക്: സൂര്യ

രാത്രി നോൺവെജ് വിഭവങ്ങൾ കഴിക്കാറുണ്ടോ? ചില ആരോ​ഗ്യപ്രശ്നങ്ങൾ പിന്നാലെ

ആകാശച്ചുഴിയില്‍പ്പെട്ട് എയര്‍ ഇന്ത്യ വിമാനം; പരിഭ്രാന്തരായി യാത്രക്കാര്‍, 12 പേര്‍ക്ക് പരിക്ക്