താമരശേരി ചുരത്തില്‍ വന്‍ ഗതാഗതകുരുക്ക് 
Kerala

കണ്ടെയ്‌നര്‍ ലോറി കുടുങ്ങി; താമരശേരി ചുരത്തില്‍ വന്‍ ഗതാഗതക്കുരുക്ക്, വാഹനങ്ങളുടെ നീണ്ടനിര

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Amal Joy

കോഴിക്കോട്: താമരശേരി ചുരത്തില്‍ കണ്ടെയ്‌നര്‍ ലോറി കുടുങ്ങിയതിനെ തുടര്‍ന്ന് വന്‍ ഗതാഗതക്കുരുക്ക്. ഇന്നലെ ചുരത്തിലെ ഏഴാം വളവില്‍ കണ്ടെയ്‌നര്‍ ലോറി കുടുങ്ങിയതിന് പിന്നാലെയാണ് ഗതാഗത കുരുക്കുണ്ടായത്. ഇരുഭാഗത്തേക്കും വാഹനങ്ങളുടെ നീണ്ട നിരയാണ്.

ഗതാഗതക്കുരുക്ക് പരിഹരിക്കാന്‍ പൊലീസും നാട്ടുകാരും ശ്രമം നടത്തുന്നുണ്ട്. ഏഴാം വളവില്‍ കണ്ടെയ്‌നര്‍ ലോറി തകരാറിലായതാണ് ഗതാഗതക്കുരുക്കിന് കാരണമായത്. ലോറി ഇന്നലെ രാത്രി തന്നെ സ്ഥലത്തുനിന്ന് മാറ്റിയെങ്കിലും വാഹനങ്ങളുടെ തിരക്ക് ഒഴിവായില്ല.

അതുവരെ ചുരത്തില്‍ കുടുങ്ങിക്കിടന്ന വാഹനങ്ങളും ഇന്ന് രാവിലെ എത്തിയ വാഹനങ്ങളും കൂടിയായപ്പോള്‍ ഗതാഗതക്കുരുക്ക് രൂക്ഷമാകുകയായിരുന്നു.ചുരത്തില്‍ ടോറസ് ഉള്‍പ്പെടെയുള്ള വലിയ വാഹനങ്ങള്‍ കുടുങ്ങിക്കിടക്കുന്നുണ്ട്.

സ്‌കൂള്‍ വാഹനങ്ങള്‍ ഉള്‍പ്പെടെ ഇതുവഴി കടന്നുപോകുന്നതാണ്. ഗതാഗതകുരുക്കൊഴിവാകാന്‍ അഞ്ച് മണിക്കൂര്‍ എങ്കിലും സമയം എടുക്കുമെന്നാണ് വിവരം. അത്യാവശ്യക്കാര്‍ അല്ലാത്തവര്‍ ഇതുവഴി യാത്ര ഒഴിവാക്കുന്നതാണ് അഭികാമ്യം.

Container lorry gets stuck; massive traffic jam on Thamarassery churam

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വനംവകുപ്പിന് കനത്ത തിരിച്ചടി; മുട്ടില്‍ മരംമുറി കേസിൽ കുറ്റപത്രം തള്ളി; ആവശ്യമായ രേഖകള്‍ ഇല്ലെന്ന് ബത്തേരി കോടതി

മുട്ടില്‍ മരംമുറി കേസിൽ കുറ്റപത്രം തള്ളി, ഗ്യാനേഷ് കുമാറിന്റെ ഉത്തരവുകള്‍ റദ്ദാക്കണമെന്ന് ഹര്‍ജി, ഇറാന്‍ വിമാനങ്ങള്‍ക്ക് വിലക്ക്; ഇന്നത്തെ 5 പ്രധാന വാര്‍ത്തകള്‍

റോഡില്‍ വീണ തേങ്ങ നെഞ്ചിലിടിച്ചു; ബൈക്ക് യാത്രികന് ദാരുണാന്ത്യം

ഇറാന്‍ വിമാനങ്ങള്‍ക്ക് പൂര്‍ണവിലക്ക്; എല്ലാ സര്‍വീസുകളും റദ്ദാക്കി യുഎഇ

പൊള്ളലേറ്റ പാടുകള്‍, വയോധികന്‍ വയലില്‍ മരിച്ച നിലയില്‍; സൂര്യാതപമേറ്റതെന്ന് നിഗമനം