Crime Branch Gets Five-Day Custody of Doctor in Kannur Dental Student Death Case. 
Kerala

നിതിന്‍ രാജിന്റെ മരണം: ഒന്നാം പ്രതി ഡോ.എം.കെ റാമിനെ ക്രൈംബ്രാഞ്ചിന്‌റെ കസ്റ്റഡിയില്‍ വിട്ടു

ഡോ. എം.കെ റാമിനെ അഞ്ചരക്കണ്ടി മെഡിക്കല്‍ കോളേജ് ക്യാംപസിലെത്തിച്ചു തെളിവെടുപ്പ് നടത്തും.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Joice Daniel

കണ്ണൂര്‍: അഞ്ചരക്കണ്ടിയിലെ ദന്തല്‍കോളേജ് ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥി ആര്‍. എല്‍ നിതിന്‍രാജിന്റെ മരണത്തില്‍ ആത്മഹത്യാ പ്രേരണാകുറ്റത്തിന് റിമാന്‍ഡിലായ ഡോക്ടര്‍ എം.കെ റാമിനെ വീണ്ടും ചോദ്യം ചെയ്യാനൊരുങ്ങി ക്രൈം ബ്രാഞ്ച് അന്വേഷണ സംഘം. പ്രതിയെ വിശദമായി ചോദ്യം ചെയ്യാനും തെളിവെടുപ്പിനുമായി തലശേരി സെഷന്‍സ് കോടതി ക്രൈം ബ്രാഞ്ച് കസ്റ്റഡിയില്‍ വിട്ടു നല്‍കിയിരുന്നു. അഞ്ചുദിവസത്തേക്കാണ് പ്രതിയെ കസ്റ്റഡിയില്‍ വിട്ടു നല്‍കിയത്. ഓഗസ്റ്റ് ഒന്നാം തീയ്യതി തിരികെ കോടതിയില്‍ ഹാജരാക്കാനും ഉത്തരവിട്ടിട്ടുണ്ട്.

പുതുതായി രൂപീകരിച്ച ക്രൈം ബ്രാഞ്ച് അന്വേഷണ സംഘമാണ് പ്രതിയെ ചോദ്യം ചെയ്യുന്നത്. വകുപ്പുതലവനായ ഡോ. എം.കെ റാമിനെ വിശദമായി ചോദ്യം ചെയ്യാനാണ് പൊലിസിന്റെ തീരുമാനം. ഇതിന്റെ ഭാഗമായി ഡോ. എം.കെ റാമിനെ അഞ്ചരക്കണ്ടി മെഡിക്കല്‍ കോളേജ് ക്യാംപസിലെത്തിച്ചു തെളിവെടുപ്പ് നടത്തും.

സുപ്രീംകോടതി മാനദണ്ഡങ്ങള്‍ ലംഘിച്ചുകൊണ്ടു അറസ്റ്റു ചെയ്തതിനാല്‍ ഹൈക്കോടതി നേരത്തെ പ്രതിയെ ജാമ്യത്തില്‍ വിട്ടയച്ചിരുന്നു. ഇതിനോടൊപ്പം അതിരൂക്ഷമായ വിമര്‍ശനമാണ് ഹൈക്കോടതി ജഡ്ജ് ബദറുദ്ദീന്‍ അന്വേഷണ സംഘത്തിനെതിരെ നടത്തിയത്.

അന്വേഷണ ഉദ്യോഗസ്ഥനായ ഡി.വൈ. എസ്. പിയെ കോടതി ചേംബറില്‍ വിളിച്ചുവരുത്തി ശാസിക്കുകയും ചെയ്തു. ഗുരുതരമായ വീഴ്ച്ച വരുത്തിയ ഇയാള്‍ക്കെതിരെ നടപടിയെടുക്കാന്‍ കോടതി സര്‍ക്കാരിനോട് നിര്‍ദ്ദേശിച്ചു. ഈ സാഹചര്യത്തിലാണ് കണ്ണൂര്‍ ക്രൈംബ്രാഞ്ച് എസ്.പി കെവി വേണുഗോപാലന്റെ നേതൃത്വത്തിലുളള അന്വേഷണ സംഘത്തെ സര്‍ക്കാര്‍ മാറ്റിയത്.

കോഴിക്കോട് എസ്.പി മോഹനചന്ദ്രനാണ് ഇപ്പോള്‍ കേസ് അന്വേഷണം നടത്തുന്നത്. പൊലിസിന് തലവേദനയും നാണക്കേടുമുണ്ടാക്കിയ കേസില്‍ എങ്ങനെയെങ്കിലും പഴുതടച്ച അന്വേഷണത്തിലൂടെ കുറ്റപത്രം സമര്‍പ്പിക്കാനാണ് പുതിയ അന്വേഷണ സംഘം ഒരുങ്ങുന്നത്.

നേരത്തെ അന്വേഷണം തൃപ്തികരമല്ലെന്ന് കാണിച്ചു നിതിന്‍ രാജിന്റെ പിതാവ് ആര്‍. എല്‍ രാജന്‍ മുഖ്യമന്ത്രിക്ക് നിവേദനം നല്‍കിയിരുന്നു. കഴിഞ്ഞ ഏപ്രില്‍ പത്തിനാണ് കണ്ണൂര്‍ ദന്തല്‍ കോളേജിലെ കെട്ടിടത്തെില്‍ നിന്നും ചാടി നിതിന്‍ രാജ് ജീവനൊടുക്കുന്നത്.

വകുപ്പ് മേധാവിയായ ഡോ. എം.കെ റാം ജാതീയമായി മാനസികമായി പീഡിപ്പിച്ചുവെന്ന പരാതിയാണ് കുടുംബവും വിവിധ ദളിത് സംഘടനകളും ഉന്നയിച്ചത്. അതിനു ശേഷം ഒളിവില്‍ പോയ ഡോ. എം.കെ റാമിനെ കുടകില്‍ നിന്നാണ് പൊലിസ് അറസ്റ്റു ചെയ്യുന്നത്. സുപ്രീം കോടതിവരെ ഇയാള്‍ മുന്‍കൂര്‍ ജാമ്യഹരജിയുമായി പോയെങ്കിലും അനുവദിച്ചിരുന്നില്ല.

നിതിന്‍രാജ് ജീവനൊടുക്കിയ കേസില്‍ ലോണ്‍ ആപ്പ് നടത്തിപ്പുകാരായ രണ്ടു പേരെ പൊലിസ് അറസ്റ്റു ചെയ്തിരുന്നു. പതിനഞ്ചായിരം രൂപ ലോണ്‍ ആപ്പ് വഴി വായ്പയെടുത്ത നിതിന്‍രാജിനെ ഇവര്‍ നിരന്തരം ഭീഷണിപ്പെടുത്തുകയും കോണ്‍ടാക്റ്റ് ലിസ്റ്റിലുളള അധ്യാപികയോട് അപമര്യാദയായി പെരുമാറുകയും ചെയ്തിരുന്നു.

ഇതിന്റെ മനോവിഷമമവും ആത്മഹത്യയിലേക്ക് നയിച്ചിരിക്കാമെന്നാണ് ആദ്യ അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. എന്നാല്‍ കേസ് ഡയറിയിലുളള ഈക്കാര്യവും പരിശോധിച്ചു കൊണ്ടാണ് അന്വേഷണമെന്ന് എസ്. പി മോഹനചന്ദ്രന്‍ മാധ്യമങ്ങളോട് പറഞ്ഞു.

Crime Branch Gets Five-Day Custody of Doctor in Kannur Dental Student Death Case.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'പാറ്റ'കള്‍ക്ക് ഒരു കോടി രൂപ സംഭാവന; നിയമസഹായം ഉറപ്പാക്കുമെന്ന് കപില്‍ സിബല്‍; വെബ്‌സൈറ്റുമായി സിജെപി

'സിയാദിന്റെ വാരിയെല്ല് പൊട്ടി, ഉളള് പഴുത്തു; പൊലീസുകാര്‍ ആരാച്ചാരാവരുത്'

'യാത്ര പോയതിന് പിന്നാലെ യൂട്യൂബറെ കാണാനില്ല'; പരാതിയുമായി കുടുംബം

'അത്ഭുത ഹിറ്റാ'കാന്‍ പുതിയ ഫാന്റസി ചിത്രവുമായി വിനയന്‍; ഗിന്നസ് പ്ക്രുവും സാഗര്‍ സൂര്യയും നായകര്‍

വിജയിന് പിന്നാലെ ധനുഷും രാഷ്ട്രീയത്തിലേക്ക്?; മുഖ്യമന്ത്രിയുടെ സ്ത്രീ വിരുദ്ധപരാമര്‍ശത്തില്‍ വ്യാപക വിമര്‍ശനം; അറിയാം ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍