തിരുവനന്തപുരം: പ്രകൃതിക്ഷോഭ ദുരിതാശ്വാസ പദ്ധതി, വിള ഇൻഷുറൻസ് പദ്ധതി എന്നിവയിലൂടെ കർഷകർക്ക് അനുവദിച്ച ധനസഹായം തടസ്സമില്ലാതെ ലഭിക്കാൻ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ കൃത്യമാണെന്ന് ഉറപ്പാക്കണമെന്ന് കൃഷി ഡയറക്ടറേറ്റ് അറിയിച്ചു. വർഷങ്ങൾക്ക് മുമ്പ് സമർപ്പിച്ച അപേക്ഷകളിലെ ബാങ്ക് അക്കൗണ്ട് നമ്പർ, IFSC കോഡ്, അക്കൗണ്ട് ഉടമയുടെ പേര് എന്നിവയിലെ പിഴവുകളും നിലവിലെ ബാങ്ക് രേഖകളുമായുള്ള പൊരുത്തക്കേടുകളുമാണ് ധനസഹായം കൈമാറുന്നതിന് തടസ്സമാകുന്നത്.
വലിയ തുകയുടെ ധനസഹായം വിതരണം ചെയ്യുമ്പോൾ ഇത്തരം ചെറിയ പിഴവുകൾ പോലും പണമിടപാട് നടപടികളെ ബാധിക്കുന്നുണ്ട്. അതിനാൽ എല്ലാ കർഷകരും ബന്ധപ്പെട്ട കൃഷിഭവനുമായി ഉടൻ ബന്ധപ്പെടണം. അപേക്ഷയിൽ നൽകിയിട്ടുള്ള ബാങ്ക് അക്കൗണ്ട് നമ്പർ, IFSC കോഡ്, അക്കൗണ്ട് ഉടമയുടെ പേര് എന്നിവ ബാങ്ക് രേഖകളുമായി ഒത്തുനോക്കി കൃത്യമാണെന്ന് ഉറപ്പുവരുത്തണം.
ബാങ്ക് വിവരങ്ങളിൽ പിഴവുകളോ മാറ്റങ്ങളോ ഉണ്ടെങ്കിൽ ആവശ്യമായ തിരുത്തലുകൾ വരുത്തി പുതുക്കിയ വിവരങ്ങൾ കൃഷിഭവനിൽ സമർപ്പിക്കണം. കർഷകർക്ക് അർഹമായ ധനസഹായം തടസ്സമില്ലാതെ ലഭ്യമാക്കുന്നതിനായി ഈ നടപടികൾ സമയബന്ധിതമായി പൂർത്തിയാക്കണമെന്നും കൃഷി ഡയറക്ടറേറ്റ് നിർദേശിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates