വ്യാജമദ്യവുമായി പിടിയിൽ 
Kerala

ജവാനെ 'സ്‌കോച്ച്' ആക്കി വില്‍പ്പന, തിരുവനന്തപുരത്ത് വ്യാജമദ്യ നിര്‍മ്മാണകേന്ദ്രം കണ്ടെത്തി, യുവാവ് പിടിയില്‍

ഈഞ്ചക്കല്‍ സ്വദേശി ഹാഷിം സുല്‍ഫിക്കറാണ് പിടിയിലായത്

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Jayakumar

തിരുവനന്തപുരം: തിരുവനന്തപുരത്ത് വ്യാജമദ്യ നിര്‍മ്മാണ കേന്ദ്രം കണ്ടെത്തി. ഈഞ്ചക്കല്‍ സ്വദേശി ഹാഷിം സുല്‍ഫിക്കറാണ് പിടിയിലായത്. വില കുറഞ്ഞ ജവാന്‍ അടക്കമുള്ള മദ്യം വാങ്ങി സ്‌കോച്ച് ആക്കി വിറ്റുവരികയാണ് ഇയാള്‍ ചെയ്തിരുന്നത്.

ഇയാളില്‍ നിന്ന് 14 ലിറ്റര്‍ വ്യാജ മദ്യവും ബെവ്‌കോയില്‍ നിന്ന് വാങ്ങിയ ആറര ലിറ്റര്‍ മദ്യവും കണ്ടെടുത്തു. ബെവ്കോയില്‍ നിന്ന് വാങ്ങുന്ന വിലകുറഞ്ഞ മദ്യം കലര്‍ത്തി സുള്‍ഫിക്കര്‍ വന്‍ ബ്രാന്‍ഡുകള്‍ നിര്‍മ്മിച്ചു വരികയായിരുന്നുവെന്ന് അധികൃതര്‍ പറഞ്ഞു.

ബ്‌ളാക്ക് ലേബല്‍, ഷിവാസ് റീഗല്‍ തുടങ്ങിയ വലിയ ബ്രാന്‍ഡുകളായാണ് സുള്‍ഫിക്കര്‍ നിര്‍മ്മിച്ചിരുന്നത്. സ്റ്റേറ്റ് എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡാണ് വ്യാജ മദ്യ നിര്‍മ്മാണ കേന്ദ്രം കണ്ടെത്തിയത്. വ്യാജ മദ്യം ഇയാള്‍ ബാറുകളില്‍ വില്‍പന നടത്തിയതായും എക്‌സൈസ് സംശയിക്കുന്നുണ്ട്.

Illicit liquor manufacturing unit discovered in Thiruvananthapuram; young man arrested

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഹിൽ ഹൈവേ റൺ' ആകെ ചെലവ് 91.35 ലക്ഷം രൂപ; മിലിന്ദ് സോമൻ പ്രതിഫലം കൈപ്പറ്റിയില്ലെന്ന് വിവരാവകാശ രേഖ

ദ്രാവിഡ് അല്ല, സ്റ്റീഫൻ ഫ്ലെമിങ്! ഇനി തന്ത്രമോതും ഇം​ഗ്ലണ്ട് ടെസ്റ്റ് ടീമിനായി...

സ്തനാർബുദ പരിശോധന ഇനി വേഗത്തിലും വേദനയില്ലാതെയും; പുതിയ സാങ്കേതികവിദ്യയുടെ ഗുണങ്ങൾ

പൊതുനിരത്തുകളില്‍ ഇനി ആ ശീലം വേണ്ട; ഒമാനില്‍ മുന്നറിയിപ്പ്

പാകിസ്ഥാനിൽ നിന്ന് ഫോൺ കോൾ; ബംഗാൾ സ്വദേശി ബേപ്പൂരിൽ പൊലീസ് കസ്റ്റഡിയിൽ