ഇംതിയാസ് 
Kerala

നാടുവിട്ടത് മനോവിഷമം മൂലം!; താനൂരിൽ നിന്നും കാണാതായ ഇംതിയാസിനെ കണ്ടെത്തി

താനൂര്‍ പൊലീസാണ് ഇംതിയാസിനെ തിരഞ്ഞ് മഹാരാഷ്ട്രയിലേക്ക് പോയത്

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Jayakumar

മലപ്പുറം: താനൂരില്‍ നിന്നും കാണാതായ ഇംതിയാസ് എന്ന യുവാവിനെ കണ്ടെത്തി. മഹാരാഷ്ട്രയിലെ നാഗ്പൂരില്‍ നിന്നും 16 കിലോമീറ്റര്‍ അകലെയുള്ള ഒരു അപ്പാര്‍ട്ട്‌മെന്റില്‍ നിന്നാണ് ഇംതിയാസിനെ കണ്ടെത്തിയത്.

താനൂര്‍ പൊലീസാണ് ഇംതിയാസിനെ തിരഞ്ഞ് മഹാരാഷ്ട്രയിലേക്ക് പോയത്. മാനസിക വിഷമം മൂലമാണ് നാടു വിട്ടതെന്നാണ് ഇംതിയാസ് പൊലീസിനോട് പറഞ്ഞത്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഇംതിയാസിനെ കാണാതായത്.

ബംഗളൂരുവിലാണ് ഇംതിയാസ് നഴ്‌സിങ് പഠനം പൂര്‍ത്തിയാക്കിയത്. ഇതിന്റെ സര്‍ട്ടിഫിക്കറ്റ് വാങ്ങാനായിട്ടാണ് ഇംതിയാസ് ബംഗളൂരുവിലെത്തിയത്. ബംഗളൂരുവില്‍ എത്തിയശേഷം വീട്ടുകാരെ ബന്ധപ്പെട്ടിരുന്നു. പിന്നീട് യാതൊരു വിവരവും ഇല്ലാത്തതിനെത്തുടര്‍ന്ന് വീട്ടുകാര്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.

Imthiyas, missing from Thanur has been found

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

റോഡില്ല; ഇടമലക്കുടിയിൽ രോഗിയെ കമ്പിൽ തുണി കെട്ടി ചുമന്ന് കാടുതാണ്ടി ഗോത്രജനത - വിഡിയോ

KILA: പുതുതലമുറ പി.ജി കോഴ്സുകളിൽ സ്പോട്ട് അഡ്മിഷൻ; പ്രായപരിധിയില്ല

രണ്ട് വര്‍ഷം നാര്‍സിസിസ്റ്റിക് അബ്യൂസ് നേരിട്ടു; ആത്മഹത്യ ചെയ്തുവെന്നായിരുന്നുവെങ്കില്‍ ഒരുപാട് സ്‌നേഹം കിട്ടിയേനെ; വെളിപ്പെടുത്തി അനുപമ

കാറ്ററിങ് ജീവനക്കാരായ സ്ത്രീകൾക്ക് തട്ടം നിർബന്ധമാക്കിയതായി പരാതി; ഉടമയ്‌ക്കെതിരെ പ്രതിഷേധവുമായി ഹിന്ദുഐക്യവേദി

യുവത്വം നിലനിർത്താം, പ്രായം കുറയ്ക്കുന്ന നാല് ഭക്ഷണങ്ങൾ