Dr. Jinto John facebook
Kerala

'തേക്കുംകാട്ടില്‍ ജോണ്‍ റോമന്‍ കാത്തലിക് ജിന്റോ എന്നല്ല,ജിന്റോ ജോണ്‍'; സതീശനിട്ടാണല്ലോ കൊട്ടെന്ന് കമന്റുകള്‍

പോസ്റ്റിന്റെ താഴെ നിരവധി പേരാണ് ജിന്റോയെ അനുകൂലിച്ചും പ്രതികൂലിച്ചും കമന്റുമായി എത്തിയിരിക്കുന്നത്.

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി: മുഖ്യമന്ത്രി വി ഡി സതീശനെ പരോക്ഷമായി ട്രോളി കോണ്‍ഗ്രസ് നേതാവ് ജിന്റോ ജോണ്‍. തേക്കുംകാട്ടില്‍ ജോണ്‍ റോമന്‍ കാത്തലിക് ജിന്റോ എന്നല്ല. ജിന്റോ ജോണ്‍. അത് മതി. അങ്ങനെ അറിയപ്പെട്ടാല്‍ മതിയെന്നും ജാതിവാലുകള്‍ ചുമക്കാത്ത കോണ്‍ഗ്രസ് ആകുന്നതാണ് ഇന്‍ക്ലൂസീവ് എന്നുമാണ് ജിന്റോ ജോണ്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചത്. പോസ്റ്റിന്റെ താഴെ നിരവധി പേരാണ് ജിന്റോയെ അനുകൂലിച്ചും പ്രതികൂലിച്ചും കമന്റുമായി എത്തിയിരിക്കുന്നത്.

സതീശന്റെ അഛന്റെ പേര് ദാമോദര മേനോന്‍ ആയത് കൊണ്ട് അങ്ങനെ പറഞ്ഞു.. താങ്കളുടെ അപ്പന്റെ പേര് ജോണ്‍ റോമന്‍ കാത്തലിക്ക് എന്നാണെങ്കില്‍ താങ്കള്‍ക്കും അങ്ങനെ പറയാമെന്നാണ് പലരും കമന്റായി കുറിച്ചത്. കെസി ഗ്രൂപ്പാണോ ജിന്റോയെന്ന് ചോദിക്കുന്നവരും ഉണ്ട്.

ഇന്നലെ വടശേരി ദാമോദര മേനോന്‍ സതീശന്‍ എന്ന് പറഞ്ഞുകൊണ്ടാണ് മുഖ്യമന്ത്രി വി ഡി സതീശന്‍ സത്യപ്രതിജ്ഞ ചെയ്തത്. ജിന്റോ ജോണ്‍ മുഖ്യമന്ത്രിയെ ട്രോളിയെന്നാണ് ഏറിയപേരും കമന്റ് ബോക്‌സുകളില്‍ വന്ന് പറയുന്നത്.

ജിന്റോ ജോണിന്റെ ഫെയ്‌സ്ബുക്ക് കുറിപ്പ്

തേക്കുംകാട്ടില്‍ ജോണ്‍ റോമന്‍ കാത്തലിക് ജിന്റോ എന്നല്ല. ജിന്റോ ജോണ്‍. അത് മതി. അങ്ങനെ അറിയപ്പെട്ടാല്‍ മതി. അതല്ലേ അതിന്റെ ഒരു ബ്യൂട്ടി. പഞ്ച് ഇത്തിരി കുറഞ്ഞാലും ജാതിവാലുകള്‍ ചുമക്കാത്ത കോണ്‍ഗ്രസ് ആകുന്നതാണ് കുറേക്കൂടി ഇന്‍ക്ലൂസീവ്. എന്റെ രാഷ്ട്രീയം എന്റെ ബോധ്യങ്ങള്‍ കൂടിയാണ്. ഒരല്പം ലെഫ്റ്റ് ആയൊരു കോണ്‍ഗ്രസ് ബോധ്യം.

face book post
face book post
face book post

ജിന്റോയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റിന് താഴെ വന്ന ചില കമന്റുകള്‍

  • വടശ്ശേരി ദാമോദര 'മേനോന്‍' സതീശനിട്ടാണല്ലോ കൊട്ട്

  • ഒരു ഒഫീഷ്യല്‍ ചടങ്ങില്‍ സ്വന്തം അച്ഛന്റെ പേര് ഫുള്‍ ആയിട്ട് പറയുന്നതില്‍ തെറ്റൊന്നുമില്ല, മേനോനോ, നായരോ, ഈഴവ, ക്രിസ്ത്യാനി മുസ്ലിം ഏതായാലും മറ്റുള്ള മനുഷ്യരെയും അതേപോലെ കാണാനുള്ള മനസ്ഥിതിയാണ് നമുക്ക് വേണ്ടത്, വാല് മുറിച്ച് കളഞ്ഞിട്ട് മനസ്സിനുള്ളില്‍ വര്‍ഗീയത വച്ച് കഴിഞ്ഞാല്‍, പലരും ഈ വാലുകൊണ്ട് രക്ഷപ്പെട്ടവരുണ്ട്...

  • സതീശന്റെ അഛന്റെ പേര് ദാമോധര മേനോന്‍ ആയത് കൊണ്ട് അങ്ങനെ പറഞ്ഞു.. താങ്ങളുടെ അപ്പന്റെ പേര് ജോണ്‍ റോമന്‍ കാത്തലിക്ക് എന്നാണെങ്കില്‍ താങ്കള്‍ക്കും അങ്ങനെ പറയാം... അതു കൊണ്ട് നമ്മുടെ മതനിരപേക്ഷതക്ക് കോട്ടം തട്ടും എന്ന് തോന്നുന്നില്ല.....

  • വലിയ കോണ്‍ഗ്രസ്‌കാരന്‍ ആണ് പോലും... എന്തിനാടോ ആവശ്യമില്ലാത്തിടത് കോലിട്ട് ഇളക്കുന്നത്. .?,

    നിങ്ങളിങ്ങനെ വിഡിയെ ട്രോളി നടന്നോളീ..

  • പണ്ട് മുതലേ പരസ്പരം കാല് വാരല്‍ കോണ്‍ഗ്രസ് രീതിയാണ്.. തുടര്‍ന്നോളനം

    കെസി ഗ്രൂപ്പുകാരനാവും ല്ലേ.. മണിയടിച്ചോ

    എന്തെങ്കിലും കിട്ടും...

    പക്ഷെ വിഡിഎസ് സര്‍ക്കാറിനെ അസ്ഥിരപ്പെടുത്താന്‍ ശ്രമിച്ചാല്‍ പൊതുജനം കൈയ്യും കെട്ടി നോക്കി നില്‍ക്കില്ല.. കൂടെ യുഡിഎഫ് സര്‍ക്കാരും കട്ടക്കുണ്ടാവും

സത്യപ്രതിജ്ഞക്ക് മുഖ്യമന്ത്രി മുഴുവൻ പേര് ഉപയോഗിച്ചതോടെയാണ് വിവാദം കത്തിയത്. സതീശന്‍ മുഴുവന്‍ പേരു പറഞ്ഞതിലല്ല പ്രശ്നമെന്നും ഇത്രകാലം ഇല്ലാത്ത മേനോൻ ഇപ്പോൾ എവിടെ നിന്ന് വന്നു എന്നാണ് വിമര്‍ശനം. ഈ പേരിലല്ല മത്സരിച്ചതെന്നും എംഎൽഎയായിരുന്നപ്പോൾ സത്യപ്രതിജ്ഞ ചെയ്തതും ഈ പേരിലല്ലെന്നും വിമര്‍ശകര്‍ ഉന്നയിക്കുന്നു. എന്നാല്‍ അച്ഛനന്മമാരുടെ പേര് മാറ്റാന്‍ സാധിക്കുമോ എന്നാണ് സതീശനെ അനുകൂലിക്കുന്നവരുടെ ചോദ്യം.

Jintto John indirectly criticizes Chief Minister V D Satheesan

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

നവകേരള സദസ്സ് മർദ്ദനക്കേസിൽ പുനരന്വേഷണം; എസ്പി ഷൗക്കത്തലിയുടെ നേതൃത്വത്തിൽ പ്രത്യേക സംഘം

ഒരു കോടിയുടെ ഭാഗ്യശാലി ആര്?; സ്ത്രീശക്തി ലോട്ടറി ഫലം പ്രഖ്യാപിച്ചു|Sthree Sakthi SS 520 lottery result

കണ്ണീര്‍ മഴയായി അമാന്‍ മടങ്ങി; ദു:ഖസാഗരമായി നാട്

'സിക്‌സ് അടിക്ക പോറേ, സിക്‌സ് അടിക്ക പോറേ'; ബേസിൽ പ്രവചിച്ചു, സഞ്ജു വീണ്ടും തൂക്കി! (വിഡിയോ)

'കറുപ്പി'ലെ ഇളയരാജയെക്കുറിച്ചുള്ള വിവാദ പരാമര്‍ശം; മാപ്പ് പറഞ്ഞ് നിര്‍മാതാക്കള്‍

SCROLL FOR NEXT