ദീപ ദാസ് മുൻഷി  ഫയൽ
Kerala

മുഖ്യമന്ത്രിക്കെതിരെ പരാതി ലഭിച്ചിട്ടില്ല; അടൂര്‍ പ്രകാശ് പറഞ്ഞത് വ്യക്തിപരമായ അഭിപ്രായങ്ങള്‍ : ദീപ ദാസ് മുന്‍ഷി

രണ്ടു ദിവസത്തിനകം യുഡിഎഫ് യോഗം ചേരുമെന്നും ദീപ ദാസ് മുന്‍ഷി പറഞ്ഞു

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Jayakumar

ന്യൂഡല്‍ഹി: മുഖ്യമന്ത്രി വിഡി സതീശനെതിരെ പരാതികള്‍ ലഭിച്ചിട്ടില്ലെന്ന് കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി ദീപ ദാസ് മുന്‍ഷി. അടൂര്‍ പ്രകാശ് രേഖാമൂലം പരാതി നല്‍കിയിട്ടില്ല. അടൂര്‍ പ്രകാശ് പറഞ്ഞത് വ്യക്തിപരമായ അഭിപ്രായങ്ങളാണ്. പാര്‍ട്ടി ഫോറങ്ങളില്‍ പരാതി പറഞ്ഞിട്ടില്ല. രണ്ടു ദിവസത്തിനകം യുഡിഎഫ് യോഗം ചേരുമെന്നും ദീപ ദാസ് മുന്‍ഷി മാധ്യമങ്ങളോട് പറഞ്ഞു.

യുഡിഎഫ് യോഗങ്ങള്‍ ചേരുന്നില്ലെന്ന കാര്യമാണ് അടൂര്‍ പ്രകാശ് പറഞ്ഞത്. അല്ലാതെ പരാതികളല്ല. പാര്‍ട്ടിയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളില്‍ പാര്‍ട്ടി ഫോറത്തില്‍ ചര്‍ച്ച ചെയ്ത് തീരുമാനമെടുക്കും. അതില്‍ ഒരു സംശയവുമില്ല. മുഖ്യമന്ത്രിയുമായി ബന്ധപ്പെട്ട് ഒരു പ്രശ്‌നവും നിലവിലില്ലെന്നും ദീപ ദാസ് മുന്‍ഷി പറഞ്ഞു. കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുമായി യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ് കൂടിക്കാഴ്ച നടത്തിയ പശ്ചാത്തലത്തിലാണ് ദീപ ദാസ് മുന്‍ഷിയുടെ പരാമര്‍ശം.

മുഖ്യമന്ത്രി വിഡി സതീശന്‍ ഏകപക്ഷീയ ശൈലിയാണ് പിന്തുടരുന്നതെന്നും, മുന്നണിയില്‍ കൂടിയാലോചനകള്‍ നടക്കുന്നില്ലെന്നും അടൂര്‍ പ്രകാശ് ഹൈക്കമാന്‍ഡിനെ രേഖാമൂലം പരാതി അറിയിച്ചതായാണ് വിവരം. സര്‍ക്കാര്‍ തീരുമാനങ്ങളുമായി ബന്ധപ്പെട്ട പല കാര്യങ്ങളും മുന്നണി കണ്‍വീനറായ താന്‍ മാധ്യമങ്ങളിലൂടെയാണ് അറിയുന്നതെന്നും അടൂര്‍ പ്രകാശ് പരാതിപ്പെടുന്നു. മല്ലികാര്‍ജുന്‍ ഖാര്‍ഗെയുമായി കൂടിക്കാഴ്ച നടത്തിയെന്നും, പരാതി കൊടുക്കേണ്ടിടത്ത് കൊടുത്തതായും അടൂര്‍ പ്രകാശ് വ്യക്തമാക്കിയിരുന്നു. രാഹുല്‍ ഗാന്ധിയെയും നാളെ കണ്ടേക്കും.

അതേസമയം മുഖ്യമന്ത്രി വിഡി സതീശനും ഇന്നു രാത്രിയോടെ ഡല്‍ഹിയിലെത്തും. നാളത്തെ ഇന്ത്യാ സഖ്യം പ്രതിഷേധത്തില്‍ പങ്കെടുക്കും. രണ്ടു ദിവസം ഡല്‍ഹിയിലുണ്ടാകുന്ന മുഖ്യമന്ത്രി, കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിനെ കാണുന്ന പക്ഷം തന്റെ ഭാഗം വിശദീകരിക്കും. വാര്‍ത്താ സമ്മേളനം വിളിച്ച് അടൂര്‍ പ്രകാശ് അപമാനിച്ചത് അറിയിക്കും. അച്ചടക്ക നടപടി വേണമെന്നും ആവശ്യപ്പെട്ടേക്കും. കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫിനെയും ഹൈക്കമാന്‍ഡ് വിളിപ്പിച്ചേക്കും.

No complaint received against Chief Minister VD Satheesan : Deepa Das Munshi

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഫോം 6ല്‍ ഒരു കോമ പോലും മാറ്റിയില്ല'; സുപ്രീംകോടതി പരാമര്‍ശത്തിന് പിന്നാലെ വിശദീകരണവുമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍

'ഇന്ത്യ-യുഎസ് വ്യാപാര ചര്‍ച്ചകള്‍ വഴിമുട്ടി'; വിട്ടുവീഴ്ചകള്‍ക്ക് പരിധിയുണ്ടെന്ന് നിര്‍മല സീതാരാമന്‍

തലയറുത്ത നിലയില്‍, ശരീരത്തില്‍ 35 ഓളം വെട്ടുകള്‍; നെയ്യാറ്റിന്‍കരയില്‍ യുവാവിനെ വെട്ടിക്കൊലപ്പെടുത്തി

വെള്ളം നിറച്ച സിറിഞ്ചുകൾ ദേഹത്ത് കുത്തിയിറക്കി, നഖം പിഴുതെടുത്തു; പന്തളത്ത് യുവാവിനെ തട്ടിക്കൊണ്ടുപോയി ക്രൂരമര്‍ദ്ദനം; നാലുപേരെ സാഹസികമായി പിടികൂടി പൊലീസ്

പരീക്ഷാ തട്ടിപ്പിൽ പിഎസ് സിക്കെതിരെ ഹൈക്കോടതി, തെരഞ്ഞെടുപ്പ് കമ്മീഷന് സുപ്രീംകോടതി നോട്ടീസ്, മുഖ്യമന്ത്രിക്കെതിരെ ഖാർ​ഗെയ്ക്ക് പരാതി; ഇന്നത്തെ 5 പ്രധാന വാർത്തകൾ