എംവി ഗോവിന്ദന്‍, പിണറായി വിജയന്‍  ഫെയ്‌സ്ബുക്ക്‌
Kerala

പിണറായി സ്തുതിപാഠകരുടെ പിടിയില്‍, വ്യക്തിപൂജ ആസ്വദിക്കുന്നു; ഗോവിന്ദന്‍ പാര്‍ട്ടിയെ ഇല്ലാതാക്കിയെന്നും വിമര്‍ശനം

ഏകാധിപതികളെപ്പോലെ പെരുമാറുന്ന നേതാക്കള്‍ പാര്‍ട്ടിക്ക് ശാപമായി മാറിയെന്നും അംഗങ്ങള്‍ അഭിപ്രായപ്പെട്ടു

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പ് തോല്‍വിയില്‍ സിപിഎം നേതൃയോഗങ്ങളില്‍ പിണറായി വിജയനും എംവി ഗോവിന്ദനും രൂക്ഷ വിമര്‍ശനം തുടരുന്നു. പിണറായി വിജയന്‍ സ്തുതിപാഠകരുടെ പിടിയിലാണ്. വ്യക്തി പൂജ അടങ്ങിയ തിരുവാതിര പിണറായി ആസ്വദിക്കുന്ന അവസ്ഥയിലെത്തിയെന്നും കരുനാഗപ്പള്ളി ഏരിയാ കമ്മിറ്റിയുടെ തെരഞ്ഞെടുപ്പ് അവലോകന യോഗത്തില്‍ അംഗങ്ങള്‍ വിമര്‍ശിച്ചു.

കൊല്ലത്തു വന്നാല്‍ പിണറായി വിജയന് ഒരു നേതാവിനെ മാത്രമാണ് ഇഷ്ടം. ബാക്കി അംഗങ്ങള്‍ക്കെല്ലാം തീണ്ടലാണെന്നും ഒരു പ്രതിനിധി കുറ്റപ്പെടുത്തി. സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനു നേരെയും രൂക്ഷ വിമര്‍ശനം ഉയര്‍ന്നു. കോടിയേരി ബാലകൃഷ്ണന്‍ ഭംഗിയായി നയിച്ച പാര്‍ട്ടിയെ സംസ്ഥാന സെക്രട്ടറിയായ എംവി ഗോവിന്ദന്‍ ഇല്ലാതാക്കി. ഏകാധിപതികളെപ്പോലെ പെരുമാറുന്ന നേതാക്കള്‍ പാര്‍ട്ടിക്ക് ശാപമായി മാറിയെന്നും അംഗങ്ങള്‍ അഭിപ്രായപ്പെട്ടു.

നിയമസഭാ തെരഞ്ഞെടുപ്പില്‍ തളിപ്പറമ്പിലെ പരാജയത്തിന്റെ ഉത്തരവാദിത്വം നേതൃത്വം ഏറ്റെടുക്കണമെന്ന് തളിപ്പറമ്പ് ഏരിയാ കമ്മിറ്റി ആവശ്യപ്പെട്ടു. പി കെ ശ്യാമള ജനങ്ങള്‍ക്കിടയില്‍ സ്വീകാര്യതയില്ലാത്ത നേതാവാണ്. എം വി ഗോവിന്ദന്റെയും പി കെ ശ്യാമളയുടെയും ശരീരഭാഷ ഒന്നാണ്. അതേ ശൈലി തന്നെയാണ് ഗോവിന്ദന്റെ എംഎല്‍എ ഓഫീസിലെ ജീവനക്കാര്‍ക്കും. തോല്‍വി മുന്‍കൂട്ടി നേതൃത്വത്തെ അറിയിച്ചിട്ടും സ്ഥാനാര്‍ത്ഥിയെ മാറ്റിയില്ലെന്നും ഏരിയാ കമ്മിറ്റിയില്‍ വിമര്‍ശനം ഉയര്‍ന്നു.

കണ്ണൂര്‍ ജില്ലാ സെക്രട്ടറി കെ കെ രാ​ഗേഷിനെതിരെയും വിമര്‍ശനമുണ്ടായി. ബ്രാഞ്ച് സെക്രട്ടറി പോലും ആകാത്ത ആള്‍ ജില്ലാ സെക്രട്ടറി ആയതാണ് ജില്ലയിലെ പാര്‍ട്ടിയുടെ പരാജയത്തിന് കാരണമായത്. ഹാപ്പിനെസ് ഫെസ്റ്റിവല്‍ സംഘാടനത്തില്‍ ജനങ്ങള്‍ക്കിടയില്‍ അവമതിപ്പുണ്ടായെന്നും തളിപ്പറമ്പ് ഏരിയാ കമ്മിറ്റി യോ​ഗത്തില്‍ അഭിപ്രായമുയര്‍ന്നു. കെ കെ രാഗേഷ് നേതാക്കളുടെ പെട്ടി തൂക്കി വന്ന അമൂല്‍ ബേബിയാണെന്ന് തൃക്കരിപ്പൂര്‍ ഏരിയ കമ്മിറ്റിയോഗത്തിൽ വിമര്‍ശനം ഉയര്‍ന്നു.കണ്ണൂര്‍ ജില്ലാ കമ്മിറ്റി പിരിച്ചുവിട്ടില്ലെങ്കില്‍ പാര്‍ട്ടിയുടെ അന്ത്യം കാണുമെന്നും അംഗങ്ങള്‍ പറഞ്ഞു.

Pinarayi Vijayan and MV Govindan harshly criticized at CPM leadership meetings over assembly election defeat

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മലയിടംതുരുത്ത് കോളനിയില്‍ നാളെ കുടിയൊഴിപ്പിക്കല്‍ ഉണ്ടാകില്ല; സര്‍ക്കാര്‍ താമസക്കാര്‍ക്ക് ഒപ്പമെന്ന് മന്ത്രി റോജി എം ജോണ്‍

ഭക്ഷ്യപാനീയ വിതരണ സ്ഥാപനങ്ങളില്‍ പരിശോധന; 75 കടകള്‍ക്ക് നോട്ടീസ്, മൂന്നെണ്ണം പൂട്ടാന്‍ നിര്‍ദേശം

ഫീസ് കൂടില്ല, സ്‌കൂളുകള്‍ക്കും നഴ്‌സറികള്‍ക്കും വന്‍ ഇളവുകള്‍; ദുബൈയില്‍ മലയാളികള്‍ക്ക് ആശ്വാസം

1800 കോടി കടമെടുക്കാൻ കേരളം; വി ഡി സതീശൻ സർക്കാരിന്റെ ആദ്യ കടമെടുക്കൽ

പിണറായി വിജയന്റെ വീടിന് മുന്നില്‍ 'ജീപ്പ് സ്‌റ്റേഷന്‍'; പൊലീസ് കാവല്‍ പിന്‍വലിക്കാന്‍ ആഭ്യന്തര വകുപ്പ്

SCROLL FOR NEXT