യോ​ഗേഷ് ​ഗുപ്ത, എസ് ശ്രീജിത്ത്  
Kerala

എസ് ശ്രീജിത്ത് ഡിജിപി; യോഗേഷ് ഗുപ്ത ബെവ്‌കോ എംഡി

ബല്‍റാം കുമാര്‍ ഉപാധ്യായയാണ് പുതിയ ഫയര്‍ഫോഴ്‌സ് മേധാവി

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Jayakumar

തിരുവനന്തപുരം: ഡിജിപി യോഗേഷ് ഗുപ്തയെ ബെവ്‌കോ എംഡിയായി നിയമിച്ചു. ബല്‍റാം കുമാര്‍ ഉപാധ്യായയാണ് പുതിയ ഫയര്‍ഫോഴ്‌സ് മേധാവി. ജയില്‍ മേധാവിയായ എസ് ശ്രീജിത്തിന് ഡിജിപി പദവി. ഇതു സംബന്ധിച്ച സര്‍ക്കാര്‍ ഉത്തരവ് പുറത്തിറങ്ങി. ചീഫ് സെക്രട്ടറിയുടെ ശുപാര്‍ശ അംഗീകരിച്ചാണ് സര്‍ക്കാര്‍ ഉത്തരവ് ഇറക്കിയത്.

ഡിജിപി റാങ്കിലുള്ള ഫയര്‍ഫോഴ്സ് മേധാവി നിതിന്‍ അഗര്‍വാള്‍ വിരമിച്ച ഒഴിവിലാണ് ശ്രീജിത്തിന് ഡിജിപി പദവി നല്‍കിയത്. ശ്രീജിത്ത് ജയില്‍ മേധാവിയായി തുടരും. നിതിന്‍ അഗര്‍വാള്‍ വിരമിച്ചപ്പോല്‍ ഡിജിപിയായി പരിഗണിക്കേണ്ടിയിരുന്നത് എഡിജിപി എം ആര്‍ അജിത് കുമാറിനെയായിരുന്നു. എന്നാല്‍ ആലപ്പുഴ രക്ഷാപ്രവര്‍ത്തനക്കേസ് അട്ടിമറിയുമായി ബന്ധപ്പെട്ട് അജിത് കുമാര്‍ സസ്‌പെന്‍ഷനിലാണ്. ഇതോടെയാണ് ശ്രീജിത്തിന് അവസരമൊരുങ്ങിയത്.

സസ്‌പെന്‍ഷനിലുള്ള അജിത് കുമാറിന് പകരം എഡിജിപി എസ്. ശ്രീജിത്തിനെ ഡിജിപിയായി സ്ഥാനക്കയറ്റം നല്‍കി നിയമിക്കണമെന്നാണ് ചീഫ്‌സെക്രട്ടറി ബിശ്വനാഥ് സിന്‍ഹ സര്‍ക്കാറിന് ശുപാര്‍ശ നല്‍കിയത്. സസ്‌പെന്‍ഷന്‍ ഉത്തരവ് റദ്ദാക്കണമെന്നും ഡിജിപിയായുള്ള സ്ഥാനക്കയറ്റം തടയരുതെന്നും ചൂണ്ടിക്കാട്ടി എംആര്‍ അജിത്കുമാര്‍ സെന്‍ട്രല്‍ അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലിനെ സമീപിച്ചെങ്കിലും പരാതി ട്രൈബ്യൂണല്‍ തള്ളിയിരുന്നു.

S. Sreejith is DGP; Yogesh Gupta is Bevco MD

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

നീറ്റ് പ്രതിഷേധം: കേരളത്തിലെടുത്ത കേസുകൾ റദ്ദാക്കും, തുടരന്വേഷണം വേണ്ടെന്ന് ഡി ജി പിക്ക് നിർദേശം

17 കാരിയെ വഴിയിൽ തടഞ്ഞു നിർത്തി ഉപദ്രവിച്ചു; പ്രതിക്ക് ഒരു വർഷം തടവും പിഴയും

സുഗതന് അനുകൂലമായ കത്ത്: ചെന്നിത്തലയ്ക്ക് അതൃപ്തി; ആഭ്യന്തര വകുപ്പ് അണ്ടര്‍ സെക്രട്ടറിക്കെതിരെ അന്വേഷണം

'നിവിന്‍ പോളിയെ കണ്ടപ്പോള്‍, അദ്ദേഹത്തിന് ഓര്‍മയുണ്ടോ എന്നറിയില്ല'; ക്രിക്കറ്ററാകാന്‍ ആഗ്രഹിച്ചു, സംവിധായകനാകാന്‍ കാരണം: ജെയ്‌സണ്‍ സഞ്ജയ്

'സംഘപരിവാർ അജണ്ടകൾക്ക് മുന്നിൽ യുഡിഎഫ് ഓച്ഛാനിച്ചു നിൽക്കുന്നു; പി എം ശ്രീ നടപ്പിലാക്കാനുള്ള തീരുമാനം കേരളത്തോടുള്ള വഞ്ചന'