സലീം കോടത്തൂര്‍ 
Kerala

ഫെയ്‌സ് ക്രീമിന് ഇരയായി ഗായകനും, ഗുരുതര വൃക്കരോഗം ബാധിച്ചെന്ന് സലീം കോടത്തൂര്‍

കാസര്‍കോടുള്ള ഒരു സുഹൃത്ത് നിര്‍ദേശിച്ചതിനെത്തുടര്‍ന്നാണ് ക്രീം ഉപയോഗിച്ചുതുടങ്ങിയത്

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Amal Joy

മലപ്പുറം:ഫെയ്‌സ് ക്രീം ഉപയോഗിച്ചതിനെ തുടര്‍ന്ന് ഗുരുതരമായ വൃക്കരോഗം ബാധിച്ചതായി പ്രമുഖ ഗായകന്‍ സലീം കോടത്തൂര്‍. ഫെയര്‍നെസ് ക്രീം ഉപയോഗിച്ച താനും മെംമ്പ്രനസ് നെഫ്രോപ്പതിക്ക് ഇരയായി. 17കാരിക്കുണ്ടായ അതേ രോഗാവസ്ഥ തനിക്കുണ്ടായി. താന്‍ ഉപയോഗിച്ചുകൊണ്ടിരുന്ന അതെ ക്രീം തന്നെയാണ് ഇപ്പോള്‍ പല പേരുകളിലായി വിപണികളില്‍ ലഭിക്കുന്നത്. യുഎഇയില്‍ അടക്കം ഈ ഫെയ്‌സ് ക്രീം ആളുകള്‍ വില്‍ക്കുന്നുണ്ട് സലീം കോടത്തൂര്‍ പറഞ്ഞു.

കാസര്‍കോടുള്ള ഒരു സുഹൃത്ത് നിര്‍ദേശിച്ചതിനെത്തുടര്‍ന്നാണ് ക്രീം ഉപയോഗിച്ചുതുടങ്ങിയത്. ഉപയോഗിച്ച് ചുരുങ്ങിയ ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ നിറം വര്‍ധിക്കുന്ന രീതിയിലുള്ള ഫലം ലഭിച്ചിരുന്നു. എന്നാല്‍ പിന്നീട് ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ ഉടലെടുക്കുകയും ശരീരത്തിന്റെ പ്രതിരോധശേഷി പൂര്‍ണമായും നഷ്ടപ്പെടുന്ന സാഹചര്യമുണ്ടാവുകയും ചെയ്തു.

യൂറിനറി ഇന്‍ഫെക്ഷനും കാലിലും കണ്ണിലും നീര് വരുന്ന സാഹചര്യമുണ്ടായി. മാസങ്ങളോളം ചികിത്സ നടത്തിയിട്ടും രോഗകാരണം കണ്ടെത്താന്‍ കഴിഞ്ഞില്ല. കാസര്‍കോടുള്ള തന്റെ ഒരു സുഹൃത്താണ് അദ്ദേഹത്തിന്റെ ഡോക്ടറോട് ഫെയ്‌സ് ക്രീം ഉപയോഗിക്കുന്നുണ്ടെന്ന് പറഞ്ഞത് അപ്പോഴാണ് തിരിച്ചറിഞ്ഞത് ഇതില്‍ മെര്‍ക്കുറിയുടെ അളവ് കൂടുതല്‍ ആണെന്നും. അങ്ങനെയാണ് തന്റെ ഡോക്ടറോട് ഇക്കാര്യം പറയുന്നതും രോഗം കണ്ടെത്തുന്നതും. രോഗം എന്താണെന്ന് തിരിച്ചറിയുന്നതിനായി ശരീരത്തില്‍ നടത്താത്ത പരിശോധനകള്‍ ഒന്നുമില്ലായിരുന്നുവെന്നും മാസങ്ങളോളം നീണ്ട ചികിത്സയ്ക്കും പരിശോധനകള്‍ക്കും ശേഷമാണ് രോഗകാരണം പോലും കണ്ടെത്താനായതെന്നും സലീം കോടത്തൂര്‍ വ്യക്തമാക്കി.

Singer Salim Kodathur also a victim of Mercury fairness cream

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ബഹ്‌റൈന് നേരെ ഇറാന്‍ ആക്രമണം; വ്യവസായ കേന്ദ്രത്തില്‍ വന്‍തീപിടിത്തം

ബഹ്‌റൈന് നേരെ ഇറാൻ ആക്രമണം; 720 റൺസിന് ഡിക്ലയർ ചെയ്ത് ഇന്ത്യ: ഇന്നത്തെ അഞ്ചു പ്രധാന വാർത്തകൾ

രാജസ്ഥാനില്‍ തീര്‍ഥാടക സംഘം അപകടത്തില്‍പ്പെട്ടു; ഒരു കുടുംബത്തിലെ ഒമ്പത് പേര്‍ക്ക് ദാരുണാന്ത്യം

ടെസ്റ്റില്‍ 108 സിക്‌സുകള്‍, സെഞ്ച്വറിയിലും നേട്ടം; റെക്കോര്‍ഡുകള്‍ അടിച്ചുകൂട്ടി പന്ത്

പന്തും ജുറേലും നിറഞ്ഞാടി, 720 റണ്‍സിന് ഡിക്ലയര്‍ ചെയ്ത് ഇന്ത്യ, 352 റണ്‍സ് ലീഡ്