മകന്‍ രാഹുല്‍ ഗാന്ധിയുടെ ജനനത്തിന് മുമ്പ് തനിക്ക് ഒരു ആണ്‍കുഞ്ഞ് ജനിച്ചിരുന്നുവെന്നും എന്നാല്‍ ജനിച്ച് ഒരു ദിവസത്തിനുള്ളില്‍ കുഞ്ഞ് മരിച്ചുവെന്നും വെളിപ്പെടുത്തി കോണ്‍ഗ്രസ് നേതാവ് സോണിയ ഗാന്ധി. തന്റെ ഓര്‍മക്കുറിപ്പായ 'ബിലോങിങ്: എ ജേണി ഓഫ് ലവ്,' എന്ന പുസ്തകത്തിലാണ് ജീവിതത്തിലെ ഏറ്റവും വേദനാജനകമായ അനുഭവങ്ങളിലൊന്ന് സോണിയ തുറന്നുപറയുന്നത്. ചൊവ്വാഴ്ച പുറത്തിറങ്ങിയ പുസ്തകത്തില്‍, ഇതുവരെ പരസ്യമായി പങ്കുവച്ചിട്ടില്ലാത്ത വ്യക്തിപരമായ അനുഭവങ്ങളാണ് അവര്‍ വിവരിക്കുന്നത്..കൊച്ചിയിലെ ഡി ജെ പാര്‍ട്ടികള്‍ക്കുള്ള നിയന്ത്രണത്തില്‍ പൊലീസിന് ഹൈക്കോടതിയില്‍ തിരിച്ചടി. ഡിജെ പാര്‍ട്ടികള്‍ തടയാന്‍ പൊലീസിന് കഴിയില്ലെന്ന് വ്യക്തമാക്കിയ കോടതി ഹോട്ടലുകള്‍ക്ക് പൊലീസ് നല്‍കിയ നോട്ടീസ് റദ്ദാക്കി. കുറ്റകൃത്യങ്ങള്‍ നടക്കാന്‍ സാധ്യതയുണ്ടെന്ന കാരണത്താല്‍ ഡിജെ പാര്‍ട്ടികള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്താന്‍ പൊലീസിന് അധികാരമില്ലെന്നും കോടതി വ്യക്തമാക്കി..സംസ്ഥാനത്ത് വൈദ്യുതി ക്ഷാമമുണ്ടെന്ന് പ്രചരിപ്പിച്ച് ജനങ്ങളെ പവര്‍കട്ട് ഭീതിയിലാഴ്ത്തി നടപ്പിലാക്കാന്‍ ശ്രമിച്ച വന്‍ കൊള്ളയാണ് ജിഎന്‍എ കരാര്‍ റദ്ദാക്കലിലൂടെ സ്ഥിരീകരിക്കപ്പെട്ടതെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍. സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധിയില്ലെന്ന പ്രതിപക്ഷത്തിന്റെ നിലപാട് പൂര്‍ണ്ണമായും ശരിയാണെന്ന് ഇതോടെ തെളിഞ്ഞിരിക്കുകയാണ്. ക്രമക്കേടുകള്‍ തെളിവുസഹിതം പ്രതിപക്ഷവും മാധ്യമങ്ങളും തുറന്നുകാട്ടിയപ്പോള്‍ മാത്രമാണ് പിന്‍വാങ്ങാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതമായത്. ഇല്ലാത്ത പ്രതിസന്ധിയുടെ പേരില്‍ ജനങ്ങള്‍ക്ക് മേല്‍ വന്‍ സാമ്പത്തിക ബാധ്യത അടിച്ചേല്‍പ്പിക്കാന്‍ മുഖ്യമന്ത്രി നേരിട്ട് നേതൃത്വം നല്‍കിയ ഈ അഴിമതിയെക്കുറിച്ച് ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തില്‍ ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്ന് പിണറായി പറഞ്ഞു.സര്‍ക്കാരിന്റെ പ്രവര്‍ത്തനത്തില്‍ വീണ്ടും അതൃപ്തി പ്രകടിപ്പിച്ച് യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ്. മന്ത്രിസഭയ്ക്ക് കൂട്ടുത്തരവാദിത്തമുണ്ട്. കൂട്ടുത്തരവാദിത്തമുണ്ട് എന്നതിന് തെളിവാണല്ലോ പുറത്തു വന്നുകൊണ്ടിരിക്കുന്നതെന്ന് അടൂര്‍ പ്രകാശ് പറഞ്ഞു. സര്‍ക്കാരിന്റെ പ്രവര്‍ത്തനത്തില്‍ മന്ത്രിമാര്‍ക്ക് അതൃപ്തിയുണ്ടോയെന്ന് തനിക്ക് അറിയില്ലെന്നും യുഡിഎഫ് കണ്‍വീനര്‍ മാധ്യമങ്ങളോട് പറഞ്ഞു.. പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ വാഹനം ഓടിച്ചുള്ള അപകടങ്ങള്‍ വര്‍ധിക്കുന്നതില്‍ പ്രതികരണവുമായി ഗതാഗതമന്ത്രി സിപി ജോണ്‍. കുട്ടികളെ നിയന്ത്രിക്കേണ്ടത് മാതാപിതാക്കളുടെ ഉത്തരവാദിത്തമാണ്. കുട്ടികള്‍ വാഹനങ്ങള്‍ ഉപയോഗിച്ചാല്‍ മാതാപിതാക്കള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കും. കുട്ടികള്‍ നിര്‍ദ്ദേശങ്ങള്‍ അനുസരിക്കുന്നില്ലെങ്കില്‍, മാതാപിതാക്കള്‍ ആ വാഹനങ്ങള്‍ വിറ്റൊഴിവാക്കുകയാണ് വേണ്ടത്. മന്ത്രി സി പി ജോണ്‍ പറഞ്ഞു..Subscribe to our Newsletter to stay connected with the world around youFollow Samakalika Malayalam channel on WhatsApp Download the Samakalika Malayalam App to follow the latest news updates