Stray Dogs ഫയല്‍ ചിത്രം
Kerala

വാണിയംകുളത്ത് തെരുവുനായ ആക്രമണം; 7 ആടുകളെ കടിച്ചു കൊന്നു

ഗർഭിണികളായ 3 വലിയ ആടുകളെയും 3 ചെറിയ ആടുകളെയും ആണ് കൂട്ടിൽ കടിച്ച് കൊന്ന നിലയിൽ കണ്ടത്

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Jayakumar

പാലക്കാട് : വാണിയംകുളത്ത് തെരുവുനായ സ്വകാര്യ വ്യക്തിയുടെ 7 ആടുകളെ കടിച്ചു കൊന്നു. ഇന്ന് പുലർച്ചെ 4 മണിയോടെയാണ് സംഭവം. വാണിയംകുളം കോതയൂർ ചൂരക്കോട്ടിൽ അയ്യപ്പൻ്റെ വീട്ടിലെ ആടുകളെയാണ് കടിച്ച് കൊന്നത്.

ഗർഭിണികളായ 3 വലിയ ആടുകളെയും 3 ചെറിയ ആടുകളെയും ആണ് കൂട്ടിൽ കടിച്ച് കൊന്ന നിലയിൽ കണ്ടത്. ഒരു ആട്ടിൻകുട്ടിയെ തെരുവു നായ കടിച്ച് കൊണ്ടുപോവുകയും ചെയ്തു.18 ആടുകൾ ഉണ്ടായിരുന്ന കൂട്ടിൽ 5 ആടുകൾക്ക് തെരുവു നായയുടെ ആക്രമണത്തിൽ പരിക്കേറ്റിട്ടുണ്ട്. വെറ്ററിനറി ഡോക്ടർ എത്തി പരിക്കേറ്റ ആടുകൾക്ക് ചികിത്സ നൽകി.

മാസങ്ങൾക്ക് മുൻപ് അയ്യപ്പൻ്റെ തന്നെ 6 ആടുകളെ തെരുവു നായ കടിച്ച് കൊന്നിരുന്നു. കൂടാതെ 15 ദിവസം മുൻപ് ഇയാളുടെ തന്നെ പശു ഫാമിലെ 2 പശുക്കളെയും തെരുവു നായ കടിച്ച് കൊന്നിരുന്നു. ക്ഷീര കർഷകനായ അയ്യപ്പൻ്റെ പ്രധാന വരുമാന മാർഗമാണിത്. ഏകദേശം ഒരു ലക്ഷം രൂപയോളം നഷ്‌ടം വന്നതായി അയ്യപ്പൻ പറഞ്ഞു.

കഴിഞ്ഞ ദിവസങ്ങളിൽ ചെട്ടിത്തൊടിയിൽ വിജേഷിൻ്റെ 2 പശുക്കളെയും, എടക്കോട് സ്വദേശി പ്രഭയുടെ 2 പശുക്കളെയും തെരുവു നായ കടിച്ച് കൊന്നിരുന്നു. പ്രദേശത്തെ തെരുവു നായ ശല്യം പരിഹരിക്കാൻ നടപടി സ്വീകരിക്കണമെന്ന് വാർഡ് മെമ്പർ ജയശ്രീ പറഞ്ഞു. പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് കെ.കൃഷ്ണകുമാർ ഉൾപ്പെടെയുള്ള പഞ്ചായത്ത് അധികൃതർ സ്ഥലം സന്ദർശിച്ചു.

Stray dog ​​attack in Vaniyamkulam; 7 goats mauled to death

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എയര്‍ ഇന്ത്യ വിമാനം ആകാശച്ചുഴിയില്‍ വീണതില്‍ നിര്‍ണായക വഴിത്തിരിവ്; പൈലറ്റ് കഞ്ചാവ് ഉപയോഗിച്ചു?, രണ്ടാം ഫലവും പോസിറ്റീവ്

സൗജന്യമായി ടിക്കറ്റ് തീയതി മാറ്റം; ദുബൈ യാത്രക്കാര്‍ക്ക് പുതിയ ഇളവുകള്‍ പ്രഖ്യാപിച്ച് എമിറേറ്റ്‌സ്

ചിറ്റൂരിൽ പതിനാലുകാരി ഡെങ്കിപ്പനി ബാധിച്ച് മരിച്ചു

അഞ്ചാം സെമസ്റ്ററില്‍ ഇയര്‍ ബാക്ക് രീതി നടപ്പാക്കേണ്ട; കെടിയു സിന്‍ഡിക്കേറ്റ് തീരുമാനം

കാസര്‍കോട് എംഡിഎംഎയുമായി പിടിയിലായ പ്രവര്‍ത്തകനെ പുറത്താക്കിയെന്ന് യൂത്ത് കോണ്‍ഗ്രസ്